ശ്വാസം അടക്കിപ്പിടിച്ച ത്രില്ലർ പോരാട്ടം, അജയ്യ കുതിപ്പ് തുടരുന്ന അർജന്റീന, ഈജിപ്തും കയ്യടി അർഹിക്കുന്നു

1 week ago 2

മനോരമ ലേഖകൻ

Published: July 08, 2026 04:08 PM IST

2 minute Read

messi-jpeg

അറ്റ്ലാന്റ ∙ ശ്വാസം അടക്കിപ്പിടിച്ച നിമിഷങ്ങൾ... ഹൃദയം നിലച്ചുപോകുമെന്നു ഭയന്നു പോയ ഒട്ടേറെ മുഹൂർത്തങ്ങൾ... ലോകമെങ്ങുമുള്ള ആരാധകരെ മുൾമുനയിൽ നിർത്തിയ ആവേശപ്പോരാട്ടത്തിൽ ഈജിപ്തിനെ 3–2നു കീഴക്കി അർജന്റീന ലോകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ. 2 ഗോളിനു പിന്നിൽനിന്ന ശേഷം മത്സരത്തിന്റെ അവസാനം 3 ഗോൾ തിരിച്ചടിച്ചാണ് നിലവിലുള്ള ചാംപ്യൻമാർ അജയ്യരായി കുതിപ്പു  തുടർന്നത്. മത്സരത്തുടക്കം മുതൽ ആഫ്രിക്കയുടെ പോരാട്ടവീര്യം മുഴുവൻ പുറത്തെടുത്ത ഈജിപ്തിനും ആരാധക ലോകത്തിന്റെ നിറഞ്ഞ കയ്യടി. ലോകചാംപ്യൻമാർക്കെതിരെ ഈജിപ്ഷ്യൻ രാജാക്കന്മാരുടെ പടയോട്ടം കണ്ട, ആദ്യപകുതിയിൽ ലഭിച്ച പെനൽ‍റ്റി ഗോളാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചില്ല. എന്നാൽ, മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളവസരങ്ങൾ സൃഷ്ടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ഗോളടിച്ചും മെസ്സി സർവവ്യാപിയായി.

ലോകകപ്പിൽ‍ 21–ാം ഗോൾ നേടിയ മെസ്സി, ഈ ലോകകപ്പിലെ ഗോൾ നേട്ടം 8 ആക്കിയുയർത്തി. യാസർ ഇബ്രാഹിം (15–ാം മിനിറ്റ്), മുസ്തഫ സീക്കോ(67) എന്നിവർ ഈജിപ്തിനായും ക്രിസ്റ്റ്യൻ റൊമേറോ(79), ലയണൽ മെസ്സി(83), എൻസോ ഫെർണാണ്ടസ്(90+2) എന്നിവർ അർജന്റീനയ്ക്കായും ഗോൾ നേടി. ഇരുടീമുകളും പ്രതിരോധിക്കാൻ തയാറല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആദ്യ മിനിറ്റുകൾ. അവസരം ലഭിച്ചപ്പോഴെല്ലാം ഇരുടീമുകളും ആക്രമിച്ചു. ലോകചാംപ്യന്മാരെ ഞെട്ടിച്ച് ആദ്യം ഗോൾ നേടിയത് ഈജിപ്ത്. 15–ാം മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിലൂടെയായിരുന്നു ഗോൾ.

മർവാൻ അറ്റേയ അളന്നുമുറിച്ചു നൽകിയ ക്രോസ് യാസർ ഇബ്രാഹിമിന്റെ മനോഹരമായ ഹെഡറിലൂടെ വലയിൽ. ഗോൾ പ്രതിരോധിക്കാൻ ഉയർന്ന് ചാടിയ ലിസാൻദ്രോ മാർട്ടിനസിനും ഗോൾ തടയാനായില്ല. ഈജിപ്ത് 1, അർജന്റീന 0. ഈ ലോകകപ്പിൽ ആദ്യമായി അർജന്റീന പിന്നിലായി!. ഗോൾ വഴങ്ങിയ ശേഷം സമനിലഗോളിനായി അർജന്റീന ആക്രമണം തുടങ്ങി. 19–ാം മിനിറ്റിൽ ടാഗ്ലിയാഫിക്കോയെ ഫൗൾ ചെയതതിന് അർജന്റീനയ്ക്ക് പെനൽറ്റി ലഭിച്ചു. എന്നാൽ, അർജന്റീന ആരാധകരെ ഞെട്ടിച്ച്, ലയണൽ മെസ്സിയുടെ പെനൽറ്റി ഷോട്ട് ഈജിപ്ഷ്യൻ ഗോൾകീപ്പർ മൊസ്തഫ അഹമ്മദ് ഷൊബേർ തടഞ്ഞിട്ടു. 31–ാം മിനിറ്റിൽ ഈജിപ്ത് ബോക്സിന് 30 വാര അകലെ അർജന്റീനയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. എന്നാൽ മെസ്സിയുടെ മഴവിൽ കിക്ക് ഗോളായില്ല. അർജന്റീനയുടെ തുടർച്ചയായ ആക്രമണങ്ങൾ ഈജിപ്ഷ്യൻ പ്രതിരോധ മതിലിൽ തട്ടിത്തെറിച്ചു. മെസ്സി, പൂർണമായും മധ്യനിരയിലേക്കിറങ്ങി കളി നിയന്ത്രിച്ചു. എന്നാൽ, ആദ്യപകുതിയിൽ ഗോൾ മടക്കാനായില്ല.

രണ്ടാം പകുതിയിലും അർജന്റീനയുടെ ആക്രമണങ്ങൾ തുടർച്ചയായി ഈജിപ്ഷ്യൻ ബോക്സിലേക്കെത്തിക്കൊണ്ടിരുന്നു. എന്നാൽ, മറുപടി ഗോൾ അകന്നുനിന്നു. പൂർണമായി പ്രതിരോധത്തിലേക്ക് വലിഞ്ഞ ഈജിപ്ത് അർജന്റീനയുടെ അവസരങ്ങളെ കൃത്യമായി തടഞ്ഞു. 58-ാം മിനിറ്റിൽ അർജന്റീനയെ ഞെട്ടിച്ച് മുസ്തഫ സീക്കോ ഗോൾ നേടി. എന്നാൽ, ഗോൾ ബിൽഡപ്പിനിടെ ഫൗൾ ഉണ്ടെന്ന് കണ്ടത്തിയ വിഎആർ ഗോൾ റദ്ദാക്കി. പക്ഷേ, അർജന്റീനയുടെ ആശ്വാസം അധികനേരം നീണ്ടില്ല. 67–ാം മിനിറ്റിൽ വീണ്ടും ഈജിപ്തിന്റെ കൗണ്ടർ അറ്റാക്ക്. മുസ്തഫ സീക്കോ റദ്ദായ ഗോൾ പുനഃസൃഷ്ടിച്ചു. ഈജിപ്ത് 2 ഗോളിന് മുന്നിൽ.

അർജന്റീനയുടെ തിരിച്ചടി തുടങ്ങിയത് 79–ാം മിനിറ്റിൽ. മെസ്സിയുടെ മനോഹരമായ ക്രോസിന് തലവച്ച ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പിഴച്ചില്ല. അർജന്റീന 1, ഈജിപ്ത് 2. 82–ാം മിനിറ്റിൽ അർജന്റീനയുടെ രക്ഷകനായി വീണ്ടും മെസ്സിയെത്തി. കാത്തിരുന്ന സമനില ഗോൾ പിറന്നത് മെസ്സിയുടെ ഇടംകാലിൽനിന്ന്. ഗോൺസാലോ മൊന്റിയാലിന്റെ പാസ് ഒറ്റടച്ചിൽ മെസ്സി വലയിലാക്കി. അർജന്റീന 2, ഈജിപ്ത് 2. അർജന്റീനയുടെ തിരിച്ചുവരവ് പൂർത്തിയാക്കിയത് എൻസോ ഫെർണാണ്ടസ്. ലൗറ്റാരോ മാർട്ടിനസ് നൽകിയ അദ്ഭുത ക്രോസ് എൻസോ ഗോളാക്കി. ഫുട്ബോൾ ചരിത്രത്തിലെ എണ്ണം പറഞ്ഞ നാടകീയ തിരിച്ചുവരവിന് മെസ്സിക്കും കൂട്ടർക്കും വേണ്ടി വന്നത് വെറും 13 മിനിറ്റുകൾ !

English Summary:

Argentina secured a thrilling 3-2 triumph against Egypt successful the World Cup shot quarter-finals, marking a melodramatic comeback aft trailing by 2 goals. Lionel Messi was instrumental successful the win, scoring a important equalizer and assisting different goal.

Read Entire Article