ഷാർദൂൽ ഠാക്കൂറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കി മുംബൈ; ലിമിറ്റഡ് ഓവറിൽ പരിഗണനയിൽ 2 ഇന്ത്യൻ താരങ്ങൾ

2 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: September 01, 2026 09:56 PM IST

1 minute Read

shardul-thakur-1
ഷാർദൂൽ ഠാക്കൂർ (ഫയൽ ചിത്രം)

മുംബൈ ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിനു മുന്നോടിയായി മുംബൈ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഷാർദൂൽ ഠാക്കൂറിനെ നീക്കി. പകരം മിഡിൽ ഓർഡർ ബാറ്റർ സിദ്ധേഷ് ലാഡ്, ടീമിനെ നയിക്കും. ടെസ്റ്റ് ടീമിലെ പ്രധാന ബോളർ എന്ന നിലയിൽ ഷാർദൂലിന്റെ മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും താരത്തിന്റെ ജോലിഭാരം നിയന്ത്രിക്കുന്നതിനുമാണ് 34 വയസ്സുകാരനായ താരത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു. വൈറ്റ്-ബോൾ ആഭ്യന്തര ടൂർണമെന്റുകളിൽ ശ്രേയസ്സ് അയ്യരോ സൂര്യകുമാർ യാദവോ ടീമിനെ നയിക്കുമെന്നും അവർ വ്യക്തമാക്കി.

What you should work next

തുടർച്ചയായ രണ്ടാം സീസണിലാണ് മുംബൈ പുതിയൊരു ക്യാപ്റ്റനുമായി രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നത്. 2025-26 സീസണിന് മുന്നോടിയായി അജിങ്ക്യ രഹാനെയ്ക്ക് പകരമാണ് ഷാർദൂൽ ഠാക്കൂർ ക്യാപ്റ്റനായത്. ഈ വർഷം ജൂലൈയിൽ എല്ലാ ഫോർമാറ്റുകളിൽനിന്നു വിരമിച്ച രഹാനെ, 2023-24 സീസണിലെ ഫൈനലിൽ വിദർഭയെ പരാജയപ്പെടുത്തി മുംബൈയ്ക്ക് 42-ാമത് രഞ്ജി ട്രോഫി കിരീടം സമ്മാനിച്ചിരുന്നു.

2025-26 രഞ്ജി ട്രോഫി സീസണിൽ മുംബൈ ക്വാർട്ടർ ഫൈനലിൽ പുറത്തായിരുന്നു. ഹോം ഗ്രൗണ്ടിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിൽ റണ്ണേഴ്സ് അപ്പായ കർണാടകയോടാണ് അവർ പരാജയപ്പെട്ടത്. പുതിയ രഞ്ജി സീസൺ ഒക്ടോബർ 11ന് ആരംഭിക്കും. എലൈറ്റ് ഗ്രൂപ്പ് ഡിയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ചണ്ഡീഗഢിനെ നേരിടും. ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, റെയിൽവേസ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റു ടീമുകൾ.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിലും ക്യാപ്റ്റൻസി പരീക്ഷണത്തിനാണ് മുംബൈ ഒരുങ്ങുന്നത്. ഇന്ത്യൻ ട്വന്റി20 ടീമിന്റെ നിലവിലെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് പരിഗണനയിലുള്ളത്. ലഭ്യതയനുസരിച്ച് ഇരുവരിൽ ആരെങ്കിലുമൊരാളെ ചുമതല ഏൽപ്പിക്കാനാണ് നീക്കം. ‘‘വൈറ്റ്-ബോൾ ക്യാപ്റ്റൻസിയിലേക്ക് ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നീ രണ്ട് ഓപ്ഷനുകൾ ഞങ്ങളുടെ മുന്നിലുണ്ട്, എന്നാൽ ഇത് അവർക്ക് ടീമിൽ കളിക്കാൻ സാധിക്കുന്നതിനെ ആശ്രയിച്ചിരിക്കും.’’– മുംബൈ ക്രിക്കറ്റ് അസോസിയേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ തുടർച്ചയായ രണ്ടാം കിരീടത്തിലേക്കും നയിച്ചതിന് തൊട്ടുപിന്നാലെയാണ് സൂര്യകുമാറിന് പകരം ശ്രേയസ് ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായത്. അതേസമയം, 2024-25 ലെ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി കിരീടത്തിലേക്ക് മുംബൈയെ നയിച്ചത് ശ്രേയസ് ആയിരുന്നു.

English Summary:

Mumbai Ranji Trophy skipper Shardul Thakur has been removed from the captaincy up of the caller season. Sidhesh Lad volition present pb the team, with the alteration attributed to managing Thakur's workload arsenic a cardinal bowler. This marks Mumbai's 2nd consecutive play with a caller skipper for the Ranji Trophy.

Read Entire Article