ഷൂ ഫ്രം ഇന്ത്യ! വിരാട് കോലിയുടെ ‘വണ്‍8’ ബ്രാൻഡിന്റെ ഷൂസുകൾ ധരിച്ച് പാക്ക് വനിതാ താരങ്ങൾ; ദൃശ്യങ്ങൾ വൈറൽ– വിഡിയോ

1 week ago 5

ഓൺലൈൻ ഡെസ്‌ക്

Published: September 09, 2026 09:23 PM IST Updated: September 10, 2026 08:45 AM IST

1 minute Read

പാക്കിസ്ഥാൻ താരങ്ങൾ മത്സരത്തിനിടെ (ഇടത്), വൺ8 ബ്രാൻഡിന്റെ ഷൂസ് ധരിച്ച് പാക്ക് താരം (വലത്) X/@Cricket_live247
പാക്കിസ്ഥാൻ താരങ്ങൾ മത്സരത്തിനിടെ (ഇടത്), വൺ8 ബ്രാൻഡിന്റെ ഷൂസ് ധരിച്ച് പാക്ക് താരം (വലത്) X/@Cricket_live247

ദുബായ് ∙ വനിതാ ഏഷ്യ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ താരങ്ങൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമാണ്. കളിമികവിനേക്കാളുപരി കളത്തിൽ പാക്ക് വനിതാ താരങ്ങളുടെ അതിരുവിട്ട ‘പ്രകടനങ്ങൾ’ ആണ് പലപ്പോഴും ചർച്ചയാകുന്നത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ ദയനീയമായി തോറ്റെങ്കിലും ഗ്രൗണ്ടിൽ പാക്ക് വനിതാ താരങ്ങളുടെ ‘ഷോ’യ്ക്ക് കുറവില്ലായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യത്തിലാണ് പാക്ക് വനിതാ താരങ്ങൾ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി സഹസ്ഥാപകനായ ‘വൺ8’ എന്ന സ്പോർട്സ്‌വെയർ ബ്രാൻഡിന്റെ ഷൂസ് പാക്ക് ടീമിലെ ഒട്ടേറെ താരങ്ങൾ ധരിച്ചതാണ് ചർച്ചകൾക്ക് വഴിവച്ചത്.

What you should work next

തിങ്കളാഴ്ച ഹോങ്കോങ്ങിനെതിരെയുള്ള പാക്കിസ്‌ഥാന്റെ മത്സരത്തിനിടെ ഇടംകെ സ്പിന്നർ നഷ്‌റ സന്ധു, വലംകൈ ബാറ്റർ ഐമാൻ ഫാത്തിമ എന്നിവരടക്കമുള്ള താരങ്ങൾ ‘വൺ8’ ബ്രാൻഡിന്റെ ഷൂസാണ് ധരിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും പെട്ടെന്ന് തന്നെ വൈറലാവുകയും, ഇന്ത്യൻ ഇതിഹാസ താരവുമായി അടുത്ത ബന്ധമുള്ള ഒരു ബ്രാൻഡ് പാക് ക്രിക്കറ്റ് താരങ്ങൾ ധരിച്ചിരിക്കുന്ന അപൂർവ കാഴ്ച ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

Many players of Pakistan women squad was wearing @one8world shoes successful asia cupful match.
I person pursuing questions
1. Products registered successful india can't beryllium exported to pak ,so did this woody happened successful Dubai? Where matches are being played
2.Aisi kya majburi thi @one8world pic.twitter.com/GkVdg3BfUG

— varun (@mystic_varunn) September 7, 2026

ഷൂസ്, വസ്ത്രങ്ങൾ, മറ്റു കായിക ഉൽപന്നങ്ങൾ എന്നിവയുൾപ്പെടുന്ന ഒരു ഹൈ-പെർഫോമൻസ് സ്പോർട്സ്‌വെയർ ബ്രാൻഡാണ് വൺ8. ‘അജിലിറ്റാസ്’ എന്ന കമ്പനി വൺ8 ബ്രാൻഡിനെ വാങ്ങിയിരുന്നു. അജിലിറ്റാസിൽ 40 കോടി രൂപ നിക്ഷേപമുള്ള താരമാണ് വിരാട് കോലി.

Look astatine Pakistani women’s cricketer Eyman Fatima wearing Virat Kohli’s One8 branded shoes. 👀

Even Pakistani players spot Kohli’s marque much than their ain country’s brands.

Some fans are saying that she stole these shoes from Smriti’s kit bag. pic.twitter.com/Xsj9UoQtOf

— Sonu (@Cricket_live247) September 8, 2026

അതേസമയം, ഇന്ത്യയോട് ദയനീയമായ തോറ്റ പാക്കിസ്ഥാൻ, ഹോങ്കിനെതിരായ മത്സരത്തിൽ 72 റൺസിന്റെ വിജയവുമായി വനിതാ ഏഷ്യ കപ്പിന്റെ സെമിഫൈനലിൽ കടന്നു. മത്സരത്തിൽ ഏഴു റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത നഷ്റ സന്ധുവാണ് പാക്കിസ്ഥാന്റെ വിജയശിൽപി. സെമിയിൽ ശ്രീലങ്കയാണ് പാക്കിസ്ഥാന്റെ എതിരാളികൾ. ആദ്യ സെമിയിൽ ഇന്ത്യ, ബംഗ്ലദേശിനെ നേരിടും.

English Summary:

Pakistan women's cricket squad players are successful the spotlight for wearing Virat Kohli's 'One8' sportswear shoes during the Women's Asia Cup. This has sparked discussions among fans owed to the relation with the Indian cricket legend.

Read Entire Article