Published: October 20, 2025 09:31 AM IST Updated: October 20, 2025 01:31 PM IST
1 minute Read
തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികമേളയ്ക്കു നാളെ തുടക്കം. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകിട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം.വിജയനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചേർന്നു ദീപശിഖ തെളിക്കും. തുടർന്ന്, കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും.
22 മുതൽ 28 വരെ 12 വേദികളിലായി നടക്കുന്ന കായിക മത്സരങ്ങളിൽ 1944 കുട്ടികൾ പങ്കെടുക്കും. ഗൾഫിലെ 7 സ്‌കൂളുകളിൽ നിന്നുള്ള 35 കുട്ടികളുമുണ്ട്. മേളയിൽ പങ്കെടുക്കുന്ന കുട്ടികളുടെ ആദ്യ ബാച്ചിന് ഇന്ന് രാത്രി മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും.
കുട്ടികളുടെ താമസം 74 സ്കൂളുകളിൽആയിരത്തോളം ഒഫിഷ്യൽസും രണ്ടായിരത്തോളം വൊളന്റിയേഴ്‌സും കായികമേളയുടെ ഭാഗമാകും. 2500 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാൻ പാകത്തിൽ വിപുലമായ ഭക്ഷണശാല പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. 74 സ്കൂളുകളിലായാണു കുട്ടികൾക്കു താമസസൗകര്യമൊരുക്കുക. ഇവർക്കു യാത്ര ചെയ്യാൻ 142 ബസുകളുണ്ട്.
കായികമേളയ്ക്ക് തീം സോങ്സ്‌കൂൾ കായികമേളയിൽ ആദ്യമായി ഇക്കുറി തീം സോങ് അവതരിപ്പിക്കും. കുട്ടികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവഹിച്ച ഗാനം പുറത്തിറക്കി. പാലക്കാട് പൊറ്റശ്ശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ 12–ാം ക്ലാസ് വിദ്യാർഥി വി. പ്രഫുൽദാസ് ആണു ഗാനം രചിച്ചത്. സംഗീത സംവിധാനം – തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനി ശിവങ്കരി പി.തങ്കച്ചി.
സമഗ്ര വിവരങ്ങളുമായി കൈറ്റ് പോർട്ടൽതിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ സമഗ്രവിവരങ്ങളുമായി കൈറ്റ് പോർട്ടൽ. www.sports.kite.kerala.gov.in എന്ന പോർട്ടൽ വഴി, 12 വേദികളിലായി നടക്കുന്ന കായികോത്സവത്തിന്റെ എല്ലാ മത്സര വേദികളിലെയും തത്സമയ ഫലങ്ങളും മത്സര പുരോഗതിയും മീറ്റ് റെക്കോർഡുകളും സർട്ടിഫിക്കറ്റുകളുമെല്ലാം ലഭിക്കും. ഓരോ കുട്ടിയുടെയും ഉപജില്ലാതലം മുതൽ ദേശീയ തലം വരെയുള്ള എല്ലാ പ്രകടന വിവരങ്ങളും ട്രാക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. കൈറ്റ് വിക്ടേഴ്സ് ആപ്പിലും victers.kite.kerala.gov.in സൈറ്റിലും itsvicters യുട്യൂബ് ചാനലിലും ഇ-വിദ്യ കേരളം ചാനലിലും മേള തത്സമയം കാണാം.
യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെള്ളക്കെട്ട്തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ കായികമേള നാളെ ആരംഭിക്കാനിരിക്കെ മുഖ്യവേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെള്ളക്കെട്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിനോടു ചേർന്നുള്ള ഒരു വശത്ത് ചെളി നിറഞ്ഞു. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്തതാണു പ്രശ്നത്തിനു കാരണം. ട്രാക്കിനെയും ഗ്രൗണ്ടിനെയും വേർതിരിക്കാൻ തറയിൽ സ്ഥാപിച്ചിട്ടുള്ള ചെറിയ ഇരുമ്പ് പാളികൾ പലയിടങ്ങളിലും ഇളകിമാറിയിട്ടുണ്ട്.
English Summary:







English (US) ·