Published: August 09, 2026 04:21 PM IST Updated: August 09, 2026 09:47 PM IST
1 minute Read
സിഡ്നി∙ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ബാറ്റർ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെൻഡുൽക്കറാണെന്ന കാര്യത്തിൽ ഭൂരിഭാഗം പേർക്കും തർക്കമുണ്ടാകില്ല. മുൻ ഓസ്ട്രേലിയൻ താരം ബ്രെറ്റ് ലീക്കും ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. എന്നാൽ എക്കാലത്തെയും മികച്ച ക്രിക്കറ്റർ (GOAT) ആരാണെന്ന ചോദ്യത്തിന് ബ്രെറ്റ് ലീയുടെ മനസ്സിൽ മറ്റൊരു പേരാണുള്ളത്. ബാറ്റിങ്ങിൽ സച്ചിന്റെ മികവിനെ ഒട്ടും കുറച്ചുകാണുന്നില്ലെങ്കിലും മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വസ് കാലിസാണ് ബ്രെറ്റ് ലീയുടെ അഭിപ്രായത്തിൽ ‘ഗോട്ട്’. സച്ചിനേക്കാൾ മികച്ചൊരു ബാറ്റർ ക്രിക്കറ്റിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലീ സമ്മതിക്കുമ്പോഴും ഒരു ഓൾറൗണ്ടർ എന്ന നിലയിലുള്ള കഴിവുകൾ വിലയിരുത്തുമ്പോൾ കാലിസാണ് പട്ടികയിൽ ഒന്നാമതെത്തുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു പോഡ്കാസ്റ്റിലാണ് ബ്രെറ്റ് ലീയുടെ അഭിപ്രായപ്രകടനം.
What you should work next
‘‘എക്കാലത്തെയും മികച്ച ബാറ്റർ സച്ചിൻ തെൻഡുൽക്കറാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. എന്നാൽ ഏറ്റവും മികച്ച ക്രിക്കറ്റർ ജാക്വസ് കാലിസാണ്. ലോകത്തിലെ ഏറ്റവും മികച്ച റെക്കോർഡുകൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം പരിശോധിച്ചാൽ അത് വ്യക്തമാകും, കണക്കുകൾ ഒരിക്കലും കള്ളം പറയില്ല. അദ്ദേഹം അവിശ്വസനീയമായ പ്രതിഭയാണ്.’’– ബ്രെറ്റ് ലീ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ ലീയും കാലിസും കടുത്ത എതിരാളികളായിരുന്നെങ്കിലും, ഐപിഎലിൽ കുറച്ചുകാലം അവർ സഹതാരങ്ങളായി കളിച്ചിട്ടുണ്ട്. 2011നും 2014നും ഇടയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കാലിസ് 56 മത്സരങ്ങൾ കളിച്ചപ്പോൾ, ലീ 2011 മുതൽ 2013 വരെ കൊൽക്കത്ത താരമായിരുന്നു.
മത്സരം എങ്ങനെയുള്ള സാഹചര്യത്തിലാണെങ്കിലും, ബാറ്റിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് കാലിസ് എത്രത്തോളം ശാന്തനായിരുന്നെന്ന് ലീ പോഡ്‌കാസ്റ്റിൽ ഓർത്തെടുത്തു. ‘‘ഒരു സഹതാരമെന്ന നിലയിൽ മത്സരത്തിന് തൊട്ടുമുൻപുള്ള അദ്ദേഹത്തിന്റെ ഒരുക്കങ്ങൾ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. ബാറ്റിങ്ങിന് ഇറങ്ങുന്നതിന് തൊട്ടുമുൻപ് അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് മിനിറ്റിൽ വെറും 30 ഒക്കെയായിരുന്നു, അത്രമാത്രം ശാന്തനായിരുന്നു അദ്ദേഹം. തികച്ചും റിലാക്സ്ഡ് ആയിരുന്നു. അദ്ദേഹം വസ്ത്രം മാറുന്നതും ബാറ്റിങ് ഗിയറുകൾ ധരിക്കുന്നതും ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു. അദ്ദേഹം എപ്പോഴും തന്റെ ഇടത്തെ സോക്സാണ് ആദ്യം ധരിക്കുക, ആ സമയത്ത് മറ്റേ സോക്സ് വായയ്ക്കുള്ളിൽ വച്ചിട്ടുണ്ടാകും. എല്ലാ ദിവസവും ഒരേ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം ആവർത്തിച്ചിരുന്നത്.’’– ബ്രെറ്റ് ലീ പറഞ്ഞു.
ഒരു ഓൾറൗണ്ടർ എന്ന നിലയിൽ കാലിസിന്റെ കരിയർ റെക്കോർഡുകൾ അസാധാരണമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 55.37 ശരാശരിയിൽ 45 സെഞ്ചറികൾ ഉൾപ്പെടെ 13,289 റൺസ് കാലിസ് നേടിയിട്ടുണ്ട്. കൂടാതെ 32.65 ശരാശരിയിൽ 292 വിക്കറ്റുകളും 200 ക്യാച്ചുകളും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 44.36 ശരാശരിയിൽ 17 സെഞ്ചറികൾ അടക്കം 11,579 റൺസ് നേടിയ കാലിസ്, 31.79 ശരാശരിയിൽ 273 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.
English Summary:
GOAT Cricketer: Former Australian pacer Brett Lee has named South African all-rounder Jacques Kallis arsenic the Greatest Of All Time (GOAT) successful cricket. While acknowledging Sachin Tendulkar arsenic the champion batsman, Lee highlighted Kallis's exceptional all-round capabilities and awesome vocation records, including implicit 13,000 Test runs and 290 Test wickets, justifying his choice.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·