‘സഞ്ജീവ് ഗോയങ്ക പൊങ്ങച്ചക്കാരനായ കോമാളി, ഇതിനല്ല ഐപിഎൽ തുടങ്ങിയത്’: നാണക്കേട് തോന്നുന്നെന്ന് ലളിത് മോദി

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 03, 2026 03:48 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Cricket Centralൽ നിന്ന് എടുത്തതാണ്.
ഋഷഭ് പന്തും സഞ്ജീവ് ഗോയങ്കയും മത്സരത്തിനു ശേഷം. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Cricket Centralൽ നിന്ന് എടുത്തതാണ്.

ലണ്ടൻ∙ സഞ്ജീവ് ഗോയങ്കയെ പോലുള്ള ഫ്രാഞ്ചൈസി ഉടമകളെ ഐപിഎൽ‍ മത്സരത്തിനു ശേഷം ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി. ‍ഡല്‍ഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് തോറ്റതിനു പിന്നാലെ ക്യാപ്റ്റൻ ഋഷഭ് പന്തുമായി സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച് ചർച്ച നടത്തിയിരുന്നു. കാര്യങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുന്ന പന്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇതിനു പിന്നാലെയാണ് ലളിത് മോദിയുടെ വിമർശനം. സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായ ലളിത് മോദി നിലവിൽ‌ ഇംഗ്ലണ്ടിലാണു ജീവിക്കുന്നത്.

ടൂര്‍ണമെന്റിലെ ഒരു മത്സരം മാത്രമാണു കഴിഞ്ഞതെന്നും ഇത്തരം പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോണ്‍ എക്സ് പ്ലാറ്റ്ഫോമിൽ പ്രതികരിച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് ലളിത് മോദി നിലപാടു വ്യക്തമാക്കിയത്. സഞ്ജീവ് ഗോയങ്കയെ കോമാളിയെന്നാണ് ലളിത് മോദി വിളിച്ചത്. ‘‘ലക്നൗ ടീമിന്റെ ഉടമ ഉന്നത ശ്രേണിയിലെ കോമാളിയും, സമ്പൂർണ തോൽവിയുമാണ്. ഈ സ്വഭാവത്തിൽ എനിക്കു നാണക്കേട് തോന്നുന്നു. ആരാധകർക്കും താരങ്ങൾക്കും വേണ്ടിയാണു ഞാൻ‌ ഐപിഎൽ ഉണ്ടാക്കിയത്. എല്ലാവർഷവും ഇങ്ങനെയുള്ള കാര്യങ്ങൾ സംഭവിക്കാൻ വേണ്ടിയല്ല. ഞാൻ ചെയർമാൻ ആയിരുന്നെങ്കില്‍ ഗോയങ്കയെ വിലക്കി, ടീമിന്റെ ഉടമസ്ഥ സ്ഥാനത്തുനിന്നും നീക്കം ചെയ്യുമായിരുന്നു.’’– ലളിത് മോദി പ്രതികരിച്ചു.

‘‘പൊങ്ങച്ചം കാണിക്കുന്ന ഒരു കോമാളിയാണ് അയാൾ. ഇതേ സംഭവത്തിൽ ഐപിഎൽ ഫ്രാഞ്ചൈസികളുമായി ഒരു വ്യവസ്ഥ പോലും ഉണ്ടാക്കിയിട്ടുണ്ട്.’’– ലളിത് മോദി വ്യക്തമാക്കി. സഞ്ജീവ് ഗോയങ്കയുടെ വിഡിയോ വിവാദമായതോടെ, ലക്നൗ സൂപ്പർ ജയന്റ്സ് വിശദീകരണ വി‍ഡിയോയുമായി രംഗത്തെത്തിയിരുന്നു. സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ കെട്ടിപ്പിടിക്കുകയും ചിരിച്ചുകൊണ്ടു സംസാരിക്കുകയും ചെയ്യുന്ന ദ‍ൃശ്യങ്ങളാണ് ലക്നൗ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

 2024 ഐപിഎലിനിടെ ലക്നൗ ടീം തുടർച്ചയായി തോൽവികൾ വഴങ്ങിയപ്പോൾ ടീം ക്യാപ്റ്റനായിരുന്ന കെ.എൽ. രാഹുലിനെ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽവച്ച‍് ശകാരിച്ചിരുന്നു. സംഭവം വലിയ വിവാദമായതോടെ രാഹുൽ ലക്നൗ ടീം വിട്ട് ഡൽഹി ക്യാപിറ്റൽസിൽ‍ ചേർന്നു. 

I told you this feline @DrSanjivGoenka proprietor of @LucknowIPL is simply a implicit looser and joker of the highest bid - one americium earnestly embarrassed with his behaviour. I created the @IPL for fans and players alike. Not for this to hap each clip each year. If I was inactive Chairman and… https://t.co/5mHzg8RAY1

— Lalit Kumar Modi (@LalitKModi) April 2, 2026

English Summary:

Lalit Modi Slams Sanjeev Goenka Over IPL Ground Interaction

Read Entire Article