Published: September 01, 2026 05:50 PM IST Updated: September 01, 2026 06:11 PM IST
1 minute Read
മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ്സ് അയ്യർ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലേക്ക് മടങ്ങിയെത്തി. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഇഷാൻ കിഷനാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവരും ടീമിലുണ്ട്. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.
What you should work next
പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് മടങ്ങിയെത്തിയതാണ് ഏറ്റവും പ്രധാനം. ഹർഷിത് റാണ, ഓൾറൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ എന്നിവരും ടീമിലേക്ക് തിരിച്ചെത്തി. എന്നാൽ ഈ നാലു പേരും ഫിറ്റ്‌നസ് തെളിയിക്കേണ്ടതുണ്ട്. പരുക്കിൽനിന്നു മോചിതനാകാത്ത ഹാർദിക് പാണ്ഡ്യയെ ഈ പരമ്പരയിലും ഉൾപ്പെടുത്തിയില്ല. ഹാർദിക്കിന്റെ സഹോദരൻ ക്രുനാൽ പാണ്ഡ്യയെ ടീമിലുൾപ്പെടുത്തിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലെ സ്‌പെഷലിസ്റ്റ് സ്പിന്നർമാർ. ബുമ്രയെയും ഹർഷിതിനെയും കൂടാതെ അർഷ്‌ദീപ് സിങ്ങാണ് പേസറായിട്ടുള്ളത്. ഓൾറൗണ്ടർമാരായി ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൻ സുന്ദർ എന്നിവരുണ്ട്. സിംബാബ്‌വെ പര്യടനത്തിലുണ്ടായിരുന്ന റിങ്കു സിങ്, സൂര്യാൻഷ് ഷെഡ്ഗെ, ഹർഷ് ദുബെ, പ്രിൻസ് യാദവ്, മായങ്ക് യാദവ്, യഷ് ഠാക്കൂർ, അശോക് ശർമ എന്നിവരെ ഒഴിവാക്കി.
സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് അഫ്‌ഗാനിസ്ഥാനെതിരായ ട്വന്റി20 മത്സരങ്ങൾ. അഫ്ഗാനിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന പരമ്പരയിലെ മൂന്നു മത്സരങ്ങളും ഡൽഹിയിലെ അരുൺ ജയ്‌റ്റലി സ്റ്റേഡിയത്തിൽ വച്ചാണ്. പരമ്പരയ്ക്കു ശേഷം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലും ഇന്ത്യൻ ടീം പങ്കെടുക്കുന്നുണ്ട്
English Summary:






English (US) ·