Published: January 25, 2026 08:59 PM IST Updated: January 25, 2026 11:56 PM IST
1 minute Read
ഗുവാഹത്തി ∙ ടീമിലെ നിലനിൽപ്പിനു തന്നെ നിർണായകമായിരുന്ന ഇന്നിങ്സിൽ ഗോൾഡൻ ഡക്കായി മലയാളി താരം സഞ്ജു സാംസൺ. ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെയാണ് ഓപ്പണറായി ഇറങ്ങിയ സഞ്ജു പുറത്തായത്. പേസർ മാറ്റ് ഹെൻറിയുടെ പന്തിൽ സഞ്ജു ക്ലീൻ ബൗൾഡാകുകയായിരുന്നു.
ആദ്യ രണ്ടു മത്സരങ്ങളിൽ 10, 6 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. 2 ഓവറിന് അപ്പുറത്തേക്കു 2 ഇന്നിങ്സുകളും നീണ്ടിരുന്നില്ല. ഗുവാഹത്തിയിൽ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരത്തിൽ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കായിരുന്നു. എന്നാൽ തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ട് മറുപടി പറയുന്ന സഞ്ജു സ്റ്റൈൽ ഇന്നിങ്സിനായാണ് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചും നിരാശപ്പെടുത്തിയുമാണ് സഞ്ജു ഗോൾഡൻ ഡക്കായി പുറത്തായത്.
ടെസ്റ്റ്, ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ തഴഞ്ഞ് ട്വന്റി20 ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസൺ ലോകകപ്പിൽ ഇന്ത്യൻ ഓപ്പണറായേക്കുമെന്ന് നേരത്തേ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ന്യൂസീലൻഡ് പരമ്പരയിലെ മൂന്നു മത്സരങ്ങളിലെ പ്രകടനത്തോടെ സഞ്ജുവിനുനേരേ ചോദ്യങ്ങളുയർന്നു തുടങ്ങി.







English (US) ·