Published: August 01, 2026 02:14 PM IST Updated: August 01, 2026 02:43 PM IST
1 minute Read
മുംബൈ ∙ 2027ലെ ഏകദിന ലോകകപ്പ് ടീമില്‍ വിരാട് കോലിയും രോഹിത് ശർമയും ഉണ്ടാകുമോ എന്നാണോ നിങ്ങളുടെ ആകാംക്ഷ? എന്നാൽ സൂപ്പർ താരങ്ങൾ ഉറപ്പായും ലോകകപ്പ് കളിക്കുമെന്ന് തറപ്പിച്ച് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ. എന്നാൽ മറ്റു ചില ‘സൂപ്പർ’ താരങ്ങൾ ഉണ്ടാകില്ലെന്നും അശ്വിൻ പ്രവചിച്ചു. ബിസിസിഐ സാധ്യത പട്ടിക തയാറാക്കുന്നതിനിടെയാണ് അശ്വിന്‍ തന്റെ ലോകകപ്പ് ടീമിനെ ‘പ്രഖ്യാപിച്ചത്’. ലോകകപ്പിനുള്ള ടീമില്‍ മലയാളിം താരം സഞ്ജു സാംസണും ഋഷഭ് പന്തും കൗമാരതാരം വൈഭവ് സൂര്യവംശിയും അഭിഷേക് ശര്‍മയും എന്തായാലും ഉണ്ടാവില്ലെന്ന് അശ്വിൻ വ്യക്തമാക്കി.
What you should work next
യശസ്വി ജയ്‌സ്വാളും സീനിയർ താരങ്ങളായ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ടീമില്‍ ഇടം പിടിക്കാനും പിടിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് പറയുമ്പോള്‍ പേസർ ഭുവനേശ്വര്‍ കുമാറിന് ടീമില്‍ ഇടം കിട്ടുമെന്ന് അശ്വിന്‍ ഉറപ്പിച്ച് പറയുന്നു. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ പങ്കുവച്ച വിഡിയോയിലാണ് അശ്വിന്‍ തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവച്ചത്. ‘‘ഭുവിയുമായി ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹം എന്തായാലും ടീമിലുണ്ടാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വിജയ് ഹസാരെയിലും ഭുവിയെ ഇറക്കൂ. ദക്ഷിണാഫ്രിക്കയില്‍ ഭുവിയെ ഇന്ത്യയ്ക്ക് ആവശ്യമാണ്.’’ അശ്വിന്‍ പറഞ്ഞു.
അശ്വിന്റെ പ്രവചനം
ടീമില്‍ ഉറപ്പായും ഇടം കിട്ടുന്നവർ:
ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹര്‍ഷിദ് റാണ, ഭുവനേശ്വര്‍ കുമാര്സാധ്യതയുള്ളവർ: യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, വരണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ
ടീമില്‍ ഇടമില്ലാത്തവര്‍: സഞ്ജു സാംസണ്‍, ഋഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, രവി ബിഷ്ണോയ്, ശിവം ദുബെ, പ്രിന്‍സ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍.
ദക്ഷിണാഫ്രിക്കയില്‍ കളിച്ച 13 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 19 വിക്കറ്റുകളാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയിട്ടുള്ളത്. 24 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി മിന്നും പ്രകടനമാണ് ഭുവി പുറത്തെടുത്തത്. 16 മത്സരങ്ങളിൽനിന്ന് 28 വിക്കറ്റുകളാണ് ഭുവി നേടിയത്. 121 ഏകദിനങ്ങളില്‍ നിന്നായി 35.11 ശരാശരിയില്‍ 141 വിക്കറ്റുകളാണ് താരത്തിന്‍റെ സമ്പാദ്യം. എല്ലാ ഫോര്‍മാറ്റുകളിലെയും രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് 294 വിക്കറ്റുകളും ഭുവനേശ്വര്‍ കുമാര്‍ നേടിയിട്ടുണ്ട്.
English Summary:
R Ashwin's 2027 World Cup Prediction: Former Indian cricketer R Ashwin has made his predictions for the 2027 ODI World Cup squad. He confirmed that prima players Rohit Sharma and Virat Kohli are definite to beryllium included. However, Ashwin stated that Sanju Samson, Rishabh Pant, and different young talents volition not marque the team, portion asserting Bhuvneshwar Kumar's assured spot.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·