Published: September 15, 2026 01:01 PM IST
1 minute Read
ന്യൂഡൽഹി ∙ ആദ്യ ട്വന്റി20യിലെ ആധികാരിക ജയം നൽകിയ ആത്മവിശ്വാസത്തിൽ, അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആദ്യ മത്സരത്തിൽ അഫ്ഗാൻ ഉയർത്തിയ 156 റൺസ് ലക്ഷ്യം 13.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്താണ് ഇന്ത്യ അനായാസ ജയം സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിലും ഇതേ പ്രകടനം ആവർത്തിച്ച്, 3 മത്സര പരമ്പര സ്വന്തമാക്കാൻ ഉറപ്പിച്ചാകും ശ്രേയസ് അയ്യരും സംഘവും ഇന്നിറങ്ങുക. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം. സോണി ടെൻ ചാനലുകളിലും ഫാൻകോഡ് ആപ്പിലും തത്സമയം.
What you should work next
സഞ്ജുവോ വൈഭവോ?ആദ്യ ട്വന്റി20യിൽ മികച്ച തുടക്കം ലഭിച്ചിട്ടും 8 പന്തിൽ 10 റൺസുമായി മടങ്ങേണ്ടിവന്ന ഓപ്പണർ സഞ്ജു സാംസണിന് ഇന്നത്തെ മത്സരം നിർണായകമാണ്. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ തഴഞ്ഞാണ്, ആദ്യ മത്സരത്തിൽ സഞ്ജുവിനെ അഭിഷേകിനൊപ്പം ഓപ്പണറായി ഇറക്കിയത്. 32 പന്തിൽ 82 റൺസുമായി തകർത്തടിച്ച അഭിഷേക് ഫോം കണ്ടെത്തിയപ്പോൾ സഞ്ജു നിറംമങ്ങിയത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സഞ്ജുവിന് ഒരവസരം കൂടി നൽകണോ അതോ വൈഭവിനെ പരീക്ഷിക്കണോ എന്നതാണ് പരിശീലകൻ ഗൗതം ഗംഭീറിനു മുന്നിലുള്ള പ്രധാന വെല്ലുവിളി.
ബോളിങ് നിരയിൽ അഞ്ചാമൻ ആരെന്ന ചോദ്യത്തിനു കൂടി ഈ പരമ്പരയിൽ ഇന്ത്യയ്ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ആദ്യ ട്വന്റി20യിൽ 7 പേരാണ് ഇന്ത്യയ്ക്കായി പന്തെറിഞ്ഞത്. വരുൺ ചക്രവർത്തിക്കു പരുക്കേറ്റ സാഹചര്യത്തിൽ രവി ബിഷ്ണോയിയോ വാഷിങ്ടൻ സുന്ദറോ ടീമിലേക്ക് എത്തുമെന്നതിനാൽ പ്ലേയിങ് ഇലവനിൽ മാറ്റം ഉറപ്പാണ്.
English Summary:






English (US) ·