സഞ്ജു സാംസണും അഭിഷേകും വേണ്ട, 2022 ൽ അവസാനം കളിച്ച താരം ലോകകപ്പ് ടീമിൽ ഉണ്ടാകണമെന്ന് അശ്വിന്‍

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: July 31, 2026 01:26 PM IST

1 minute Read

ഗൗതം ഗംഭീർ, സഞ്ജു സാംസൺ (Photo by Punit PARANJPE / AFP)
ഗൗതം ഗംഭീർ, സഞ്ജു സാംസൺ (Photo by Punit PARANJPE / AFP)

മുംബൈ∙ 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വെറ്ററൻ പേസർ ഭുവനേശ്വർ കുമാറിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. 2026 ഇന്ത്യന്‍ പ്രീമിയർ ലീഗിൽ തകർപ്പന്‍ ഫോമില്‍ കളിച്ച ഭുവനേശ്വർ കുമാറിന്റെ പ്രകടനം ബെംഗളൂരുവിന്റെ കിരീടനേട്ടത്തിൽ നിർണായകമായിരുന്നു. 28 വിക്കറ്റുകളാണ് കഴിഞ്ഞ സീസണിൽ ഭുവനേശ്വർ കുമാർ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ നടക്കുന്ന ലോകകപ്പിൽ ഭുവനേശ്വർ കുമാർ തിളങ്ങുമെന്നാണ് അശ്വിന്റെ പ്രവചനം. അതേസമയം മലയാളി താരം സഞ്ജു സാംസണെയോ, കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയേയോ ലോകകപ്പ് ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്നും അശ്വിൻ വ്യക്തമാക്കി.

What you should work next

36 വയസ്സുകാരനായ ഭുവനേശ്വർ കുമാർ 2022 നവംബറിലാണ് ഇന്ത്യൻ ജഴ്സിയിൽ ഒടുവിൽ കളിച്ചത്. പരുക്കുകൾ തുടർകഥയായതോടെ താരം പ്ലേയിങ് ഇലവനിൽനിന്നു പുറത്താകുകയായിരുന്നു. ദക്ഷിണാഫ്രിക്കയിൽ 13 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ഭുവനേശ്വർ 19 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ‘‘ഭുവനേശ്വർ കുമാർ ലോകകപ്പ് കളിക്കണം. ഞാൻ അദ്ദേഹത്തോടു സംസാരിക്കും. ഫസ്റ്റ് ക്ലാസിലും വിജയ് ഹസാരെയിലും കളിക്കാൻ സാധിക്കുന്ന എല്ലാ ടൂർണമെന്റിലും ഇറങ്ങാൻ പറയും. അടുത്ത ലോകകപ്പിൽ അദ്ദേഹത്തെ ഇന്ത്യയ്ക്ക് ആവശ്യമായി വരുമെന്നാണു തോന്നുന്നത്.’’– അശ്വിൻ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.

മുൻ ക്യാപ്റ്റൻമാരായ രോഹിത് ശർമയും വിരാട് കോലിയും ലോകകപ്പ് കളിക്കണമെന്നും അശ്വിൻ പ്രതികരിച്ചു. ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ‍, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ മറ്റു പ്രധാന താരങ്ങൾ. ബുമ്രയ്ക്കൊപ്പം ഭുവനേശ്വറും മുഹമ്മദ് സിറാജുമാണ് ടീമിലെ സ്പെഷലിസ്റ്റ് പേസർമാർ. അതേസമയം സഞ്ജു സാംസൺ, അഭിഷേക് ശർമ, ഋഷഭ് പന്ത്, രവി ബിഷ്ണോയി, ശിവം ദുബെ എന്നിവർക്കു ടീമിൽ ഇടം ലഭിക്കില്ലെന്നും അശ്വിൻ വ്യക്തമാക്കി.

English Summary:

Ashwin Backs Bhuvneshwar Kumar for 2027 World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article