Published: August 27, 2026 03:20 PM IST Updated: August 28, 2026 07:33 AM IST
1 minute Read
മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ. സെപ്റ്റംബറിൽ മൂന്നു മത്സരങ്ങളുള്ള പരമ്പരയാണ് ഇന്ത്യയ്ക്കു കളിക്കാനുള്ളത്. പരമ്പരയ്ക്കുള്ള 15 അംഗ സ്ക്വാഡിനെ കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ദേശീയ ടീമിൽ 2024ൽ അവസാനമായി കളിച്ച പേസർ നവീൻ ഉൾ ഹഖ് 15 അംഗ അഫ്ഗാനിസ്ഥാൻ ടീമിലേക്കു മടങ്ങിയെത്തി.
What you should work next
ജൂലൈയിൽ സിംബാബ്‍വെയ്ക്കെതിരെ കളിക്കാനിറങ്ങിയ ഇന്ത്യ ഹരാരെ സ്പോർട്സ് ക്ലബ്ബിൽ നടന്ന മൂന്നു മത്സരങ്ങളും വിജയിച്ചിരുന്നു. എന്നാൽ അതിനു മുൻപ് ഇംഗ്ലണ്ടിനോടും അയർലൻഡിനോടും തുടർച്ചയായി തോൽവികൾ വഴങ്ങിയതു ടീമിനു നിരാശയായിരുന്നു. ട്വന്റി20 ലോകകപ്പിലെ കിരീട വിജയത്തിനു പിന്നാലെയായിരുന്നു ഇന്ത്യ ഈ തിരിച്ചടികൾ ഏറ്റുവാങ്ങിയത്. സെപ്റ്റംബർ 13,15,17 തീയതികളിൽ ഡൽഹിയിലെ അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മൂന്നു മത്സരങ്ങളും നടക്കേണ്ടത്. ഏഷ്യൻ ഗെയിംസിനു മുൻപ് ഇന്ത്യൻ ട്വന്റി20 ടീമിനുള്ള തയാറെടുപ്പാകും ഈ പരമ്പര. അതുകൊണ്ടു തന്നെ ശക്തമായ പ്ലേയിങ് ഇലവനെ തന്നെ കരുത്തരായ അഫ്ഗാനിസ്ഥാനെതിരെ ഇറക്കാനാകും ബിസിസിഐയുടെ ശ്രമം.
സിംബാബ്‍വെയ്ക്കെതിരെ നിറംമങ്ങിയ ഓപ്പണിങ് ബാറ്റർ അഭിഷേക് ശർമയെ ടീമിൽനിന്നു പുറത്തിരുത്താൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ട്വന്റി20 ലോകകപ്പിൽ ‘പ്ലേയർ ഓഫ് ദ് ടൂർണമെന്റായ’ മലയാളി താരം സഞ്ജു സാംസൺ ടീമിലേക്കു മടങ്ങിയെത്തും. സിംബാബ്‍വെയ്ക്കെതിരെ സഞ്ജു കളിച്ചിരുന്നില്ല. സഞ്ജുവിന് വിശ്രമം നൽകി, കൗമാര താരം വൈഭവ് സൂര്യവംശിയെ കളിക്കാനിറക്കിയതിന്റെ പേരിൽ ബിസിസിഐ വലിയ വിമർശനങ്ങൾ കേട്ടിരുന്നു. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിൽ വൈഭവ് സൂര്യവംശി, തിലക് വർമ, ഇഷാൻ കിഷൻ, ശിവം ദുബെ എന്നിവർക്ക് ഇടമുണ്ടാകും.
What you should work next
പേസര്‍ അർഷ്ദീപ് സിങ് ടീമിലേക്കു മടങ്ങിയെത്തുന്നതിനൊപ്പം, വെറ്ററൻ താരം ഭുവനേശ്വർ കുമാർ കളിക്കുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. 2022 നവംബറിലാണ് ഭുവനേശ്വർ ഇന്ത്യൻ ടീമിൽ ഒടുവിൽ കളിച്ചത്. യുപി ട്വന്റി20 ലീഗില്‍ തകർപ്പൻ പ്രകടനം നടത്തുന്ന വെറ്ററൻ പേസർ തിരിച്ചുവരവിന്റെ വഴിയിലാണ്. ഇന്ത്യൻ പ്രീമിയർ ലീഗില്‍ ആർസിബിക്കു വേണ്ടിയും തിളങ്ങിയ ഭുവിക്ക് ദേശീയ ടീമിൽ അവസരം ലഭിക്കാൻ ഇതിലും നല്ല സമയം വേറെയില്ല. ഭുവനേശ്വറിന്റെ കളിപ്പിക്കാൻ ആരാധകരുടെ ഭാഗത്തുനിന്നും ആവശ്യം ശക്തമാണ്.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, റിങ്കു സിങ്, ശിവം ദുബെ, അക്ഷര്‍ പട്ടേൽ, അര്‍ഷ്ദീപ് സിങ്, മയങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയി, പ്രിൻസ് യാദവ്, സൂര്യാൻഷ് ഷെഡ്ഗെ, ഭുവനേശ്വർ കുമാർ
English Summary:






English (US) ·