സഞ്ജു സാംസൺ എം.എസ്. ധോണി വരെ ആഗ്രഹിക്കുന്ന താരം, കളിക്കണോയെന്ന് ഗംഭീർ പറയട്ടെ: ശ്രീശാന്ത്

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: February 01, 2026 09:23 AM IST

1 minute Read

സഞ്ജു സാംസൺ ശ്രീശാന്തിനൊപ്പം (ഫയൽ ചിത്രം)
സഞ്ജു സാംസൺ ശ്രീശാന്തിനൊപ്പം (ഫയൽ ചിത്രം)

Follow Us

Facebook

WhatsApp

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ടീമിലുണ്ടാകണമെന്ന് ഇതിഹാസ താരം എം.എസ്. ധോണി വരെ ആഗ്രഹിക്കുന്നുണ്ടെന്ന് എസ്.ശ്രീശാന്ത്. സഞ്ജുവിന്റെ കഴിവിൽ ആർക്കും സംശയമുണ്ടാകില്ലെന്നും അദ്ദേഹം ഇന്ത്യൻ ടീം പ്ലേയിങ് ഇലവനിൽ കളിക്കണോ, വേണ്ടയോ എന്ന കാര്യം പരിശീലകൻ ഗൗതം ഗംഭീറാണു തീരുമാനിക്കേണ്ടതെന്നും ശ്രീശാന്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

‘‘സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഗൗതം ഗംഭീറിന്റെ ചുമതലയാണ്. സഞ്ജുവിന് എല്ലാ ആശംസകളും അറിയിക്കുന്നു. സഞ്ജുവിനു തിരിച്ചുവരാൻ ഒരു ഇന്നിങ്സ് മതിയാകും. സഞ്ജുവിന് അതു സാധിക്കുമെന്നും എല്ലാവർക്കും അറിയാം. കേരളത്തിൽനിന്നു വളർന്ന്, ഇന്ത്യൻ ടീമിൽ സ്ഥിരമായി കളിക്കുന്നതും ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്നതും എളുപ്പമുള്ള കാര്യമല്ല. അതിൽ സഞ്ജുവിനോട് അങ്ങേയറ്റം ബഹുമാനമുണ്ട്.’’

‘‘ഇപ്പോള്‍ സഞ്ജു ചെന്നൈ സൂപ്പർ‌ കിങ്സിലേക്കു പോകുകയാണ്. അതും രവീന്ദ്ര ജഡേജയെ വിട്ടുകൊടുത്തു കൊണ്ടുള്ള കൈമാറ്റം. അത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. 2007, 2011 ലോകകപ്പുകളും ചാംപ്യൻസ് ട്രോഫിയും ഐപിഎൽ കിരീടങ്ങളും വിജയിച്ചിട്ടുള്ള എം.എസ്. ധോണി സഞ്ജു തന്റെ ടീമിൽ വേണമെന്ന് ആഗ്രഹിക്കുന്നു. അതു തന്നെ സഞ്ജുവിന്റെ മികവു ചൂണ്ടിക്കാണിക്കുന്നു.’’

‘‘എല്ലാവരും സഞ്ജുവിന്റെ സ്ഥിരതയെക്കുറിച്ചാണു പറയുന്നത്. ഒരുപാട് ഇതിഹാസ താരങ്ങൾ ഇങ്ങനെയുള്ള അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരാൾ മോശം അവസ്ഥയിലാണെങ്കിൽ അതു കൂടുതൽ വഷളാക്കാന്‍ എളുപ്പമാണ്. പക്ഷേ ഉയര്‍ത്തിക്കൊണ്ടുവരാനാണു ബുദ്ധിമുട്ട്.’’– ശ്രീശാന്ത് പറഞ്ഞു.

English Summary:

Sreesanth believes Sanju Samson's endowment is undeniable and that manager Gautam Gambhir should marque the last determination connected his playing eleven.

Read Entire Article