സഞ്ജുവിനു മുന്നിൽ ക്യാപ്റ്റനു തല കുനിക്കേണ്ടിവന്നു: ദക്ഷിണാഫ്രിക്കയോട് നന്ദി പറയണമെന്ന് മുൻ ഇന്ത്യൻ താരം

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: March 07, 2026 12:50 PM IST

1 minute Read

സഞ്ജുവിനെ അഭിവാദ്യം ചെയ്യുന്ന സൂര്യ, സഞ്ജു സാംസൺ മത്സരത്തിനിടെ. ചിത്രം∙ ആർ.എസ്.ഗോപൻ, മനോരമ
സഞ്ജുവിനെ അഭിവാദ്യം ചെയ്യുന്ന സൂര്യ, സഞ്ജു സാംസൺ മത്സരത്തിനിടെ. ചിത്രം∙ ആർ.എസ്.ഗോപൻ, മനോരമ

മുംബൈ∙ ഇന്ത്യ ട്വന്റി20 ലോകകപ്പ് ഫൈനൽ കളിക്കാനുള്ള പ്രധാന കാരണം മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് മികവാണെന്ന് മുൻ ഇന്ത്യൻ താരം സദൻ രമേശ്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം കളിച്ച സഞ്ജു, സൂപ്പർ എട്ടിൽ വെസ്റ്റിൻഡീസിനെതിരെയും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും അർധ സെഞ്ചറികൾ സ്വന്തമാക്കി ടീമിനെ മുന്നിൽനിന്നു നയിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ 42 പന്തുകൾ നേരിട്ട സഞ്ജു 89 റൺസെടുത്താണു പുറത്തായത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 253 റൺസെടുത്തപ്പോൾ മറുപടിയിൽ ജേക്കബ് ബെതല്‍ സെഞ്ചറി നേടിയിട്ടും ഇംഗ്ലണ്ടിനു വിജയത്തിലെത്താൻ സാധിച്ചില്ല. ഏഴു റൺസ് വിജയത്തോടെയാണ് ഇന്ത്യ ഫൈനൽ പോരാട്ടത്തിനു യോഗ്യത നേടിയത്.

‘‘ഇന്ത്യ ദക്ഷിണാഫ്രിക്കയോടു നന്ദി പറയണം. ആ തോല്‍വിക്കു ശേഷം മാത്രമാണ് ഇന്ത്യ സഞ്ജുവിനെ പരിഗണിക്കാൻ തുടങ്ങിയത്. വാർത്താ സമ്മേളനത്തിൽ സഞ്ജുവിനെ കളിപ്പിക്കുന്ന കാര്യം ചോദിച്ചപ്പോൾ, അഭിഷേകിനെയും തിലകിനെയും പുറത്താക്കി കളിപ്പിക്കണോയെന്ന് സൂര്യകുമാർ യാദവ് തമാശരൂപത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സൂര്യ തൊപ്പിയൂരി, സഞ്ജുവിനു മുന്നിൽ തല കുനിക്കേണ്ടിവന്നു, സല്യൂട്ട് ചെയ്തു. ഇന്ത്യ ഫൈനലിലെത്താനുള്ള കാരണം സഞ്ജുവാണ്. അതിൽ സംശയമൊന്നുമില്ല.’’– മുൻ ഇന്ത്യൻ താരം യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

‘‘അഭിഷേക് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്നത് മറച്ചു വയ്ക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് സഞ്ജു തകർത്തടിക്കുന്നത്. അതു ശരിക്കും ഇന്ത്യയ്ക്ക് അനുഗ്രഹമായി. സഞ്ജുവിന്റെ ഇന്നിങ്സ് ഉണ്ടായതുകൊണ്ടു മാത്രമാണ് 250 റൺസിലൊക്കെ എത്താൻ സാധിക്കുന്നത്. ഫൈനൽ മത്സരം തുടര്‍ച്ചയായി മൂന്നാം തവണയും പ്ലേയർ ഓഫ് ദ് മാച്ച് ആകാന്‍ സഞ്ജുവിനു മുന്നിലുള്ള അവസരമാണ്.’’– രമേശ് വ്യക്തമാക്കി.

English Summary:

Sanju Samson is the main crushed for India reaching T20 WC final, says erstwhile opener

Read Entire Article