‘സഞ്ജുവിനെ കളിപ്പിക്കാനോ? ഹഹഹ’: അന്നു ചിരിച്ചുതള്ളി സൂര്യ, ഇന്ന് ‘തലകുനിച്ചു’, വാനോളം പുകഴ്ത്തലും; വൈറലായി വിഡിയോ

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: March 02, 2026 08:19 AM IST Updated: March 02, 2026 08:58 AM IST

1 minute Read

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുൻപ് സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്ന കാര്യം ചോദിച്ചപ്പോൾ ചിരിക്കുന്ന സൂര്യകുമാർ യാദവ് (ഇടത്), വെസ്റ്റിന്ഡഡീസിനെതിരായ മത്സരം വിജയിപ്പിച്ച സഞ്ജുവിനെ തൊപ്പിയൂരി അഭിവാദ്യം ചെയ്യുന്ന സൂര്യകുമാർ (വലത്) X/@ndtvindia
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് മുൻപ് സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്ന കാര്യം ചോദിച്ചപ്പോൾ ചിരിക്കുന്ന സൂര്യകുമാർ യാദവ് (ഇടത്), വെസ്റ്റിന്ഡഡീസിനെതിരായ മത്സരം വിജയിപ്പിച്ച സഞ്ജുവിനെ തൊപ്പിയൂരി അഭിവാദ്യം ചെയ്യുന്ന സൂര്യകുമാർ (വലത്) X/@ndtvindia

കൊൽക്കത്ത∙ ട്വന്റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ച സഞ്ജു സാംസണെ ക്യാപ് ഊരി അഭിവാദ്യം ചെയ്യുന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ദൃശ്യങ്ങൾ വൈറൽ. മത്സരശേഷം സഞ്ജു ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സൂര്യകുമാർ യാദവ് ഗ്രൗണ്ടിൽ വച്ച് താരത്തെ വണങ്ങിയത്. രണ്ടു കയ്യും ഉയർത്തി തല കുമ്പിട്ട ശേഷം സൂര്യകുമാർ തൊപ്പി തലയിൽനിന്ന് ഊരുകയായിരുന്നു. ചിരിയോടെ അടുത്തെത്തിയ സഞ്ജു, ക്യാപ്റ്റനെ കെട്ടിപ്പിടിക്കുകയും ചെയ്തു. ബിസിസിഐയടക്കം ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

മത്സരശേഷം നടന്ന പുരസ്കാര വിതരണ ചടങ്ങിലും സഞ്ജുവിനെ സൂര്യകുമാർ യാദവ് വാനോളം പുകഴ്ത്തി. “ക്ഷമയോടെ കാത്തിരിക്കുന്ന നല്ല ആളുകൾക്ക് നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ഇപ്പോൾ അവനെ കണ്ടപ്പോഴും ഞാൻ അത് പറഞ്ഞു. ഇത് അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്; കളിക്കാതിരുന്ന സമയത്ത് അവൻ ചെയ്ത കാര്യങ്ങളുടെ ഫലം ശരിയായ ഘട്ടത്തിൽ അവന് ലഭിച്ചു. അവൻ ബാറ്റ് ചെയ്ത രീതി ടീമിനെ പൂർണമായും വിജയത്തിലെത്തിച്ചു.’’– സൂര്യ പറഞ്ഞു.

അതേസമയം, സൂപ്പർ 8 റൗണ്ടിന് മുൻപ് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സൂര്യ അത് ചിരിച്ചുതള്ളിയത് സൈബർലോകത്ത് വീണ്ടും ചർച്ചയായി. സൂര്യകുമാർ അന്നു പറഞ്ഞതിന്റെ വിഡിയോയും ഇന്ന് ക്യാപ് ഈരി ‘തലകുനി’ക്കുന്നതിന്റെയും വിഡിയോയും ചേർത്ത് പലരും പോസ്റ്റ് ചെയ്തു. അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ഈ സംഭവം.

ട്വന്റി20 ലോകകപ്പിൽ അതുവരെയുള്ള ഇന്ത്യയുടെ മോശം തുടക്കങ്ങളെക്കുറിച്ചും സഞ്ജുവിനെ ഇലവനിലേക്ക് തിരികെ കൊണ്ടുവരാൻ പദ്ധതിയുണ്ടോ എന്നും ഒരു റിപ്പോർട്ടർ സൂര്യയോട് ചോദിച്ചിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ നമീബിയക്കെതിരായ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജു കളിച്ചത് (അഭിഷേക് ശർമയ്ക്ക് വയറുവേദനയെത്തുടർന്ന് മത്സരം നഷ്ടമായപ്പോൾ). അതിൽ സഞ്ജു 8 പന്തിൽ 22 റൺസ് നേടിയിരുന്നു. എന്നാൽ അതിന് സൂര്യയുടെ മറുപടി ഇങ്ങനെയായിരുന്നു:

“അഭിഷേകിന് പകരം ഞാൻ അവനെ ഉൾപ്പെടുത്തണമെന്നാണോ നിങ്ങൾ പറയുന്നത്?” ചിരിയോടെ സൂര്യ മറുപടി നൽകി. മൂന്നാം നമ്പറിൽ കളിപ്പിക്കാമെന്ന് റിപ്പോർട്ടർ നിർദേശിച്ചപ്പോഴും സമാനമായ മറുപടിയാണ് ക്യാപ്റ്റൻ നൽകിയത്. “ഓ, അപ്പോൾ ഞാൻ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ?” എന്ന് ചോദിച്ച് സൂര്യ പൊട്ടിച്ചിരിച്ചു. ടോപ്പ് ഓർഡറിൽ അഭിഷേക്, ഇഷാൻ കിഷൻ, തിലക് വർമ എന്നിവരെ നിലനിർത്തുന്നതിനെ സൂര്യ ന്യായീകരിച്ചു. സൂപ്പർ 8 ഘട്ടത്തിൽ പവർപ്ലേയിലെ ബാറ്റിങ് പ്രശ്നങ്ങൾക്ക് ടീം പരിഹാരം കാണുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Throwback When Suryakumar Yadav mocking newsman erstwhile helium asked question astir including Sanju Samson successful playing successful spot of Abhishek Sharma 😡pic.twitter.com/vWORLfWCbh

— Cricket Central (@CricketCentrl) March 1, 2026

സൂര്യയുടെ ഈ പ്രതികരണം അന്നു തന്നെ വ്യാപക വിമർശനത്തിന് വഴിവച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ഇന്ത്യ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് സഞ്ജുവിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെകൊണ്ടുവരാൻ ടീം മാനേജ്മെന്റ് നിർബന്ധിതരായത്. സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു നൽകി തുടക്കം ടീമിന്റെ വിജയത്തിൽ നിർണാകമായി. ഇപ്പോൾ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ നിർണായക ഇന്നിങ്സ് കളിച്ച് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

English Summary:

Sanju Samson's match-winning show against the West Indies successful the T20 World Cup has gone viral, with skipper Suryakumar Yadav's motion of respect towards him gaining wide attention. The captain's admiration for Samson's hard enactment and timely show highlights the value of patience and dedication successful sports.

Read Entire Article