‘സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് കൊണ്ട് മാത്രം ചെന്നൈയ്ക്ക് കപ്പ് കിട്ടില്ല, പക്ഷേ..’: തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ താരം

2 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: September 05, 2026 02:59 PM IST

1 minute Read

sanju-samson-0604
സഞ്ജു സാംസൺ (ഫയൽ ചിത്രം)

ചെന്നൈ ∙ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി സഞ്ജു സാംസണെ നിയമിക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ഓപ്പണർ സദഗോപൻ രമേശ്. കഴിഞ്ഞ ഏതാനും സീസണുകളിലെ പ്രകടനം വിലയിരുത്തി ചെന്നൈ സൂപ്പർ കിങ്സ്, ക്യാപ്റ്റൻസിയിൽ ഒരു മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നുണ്ടാകാമെന്നും അങ്ങനെയെങ്കിൽ ഋതുരാജ് ഗെയ്ക്‌വാദിനെ മാറ്റി സഞ്ജു സാംസണെ ആ ചുമതല ഏൽപ്പിക്കണമെന്നും സദഗോപൻ രമേശ് പറഞ്ഞു.

What you should work next

‘‘സിഎസ്‌കെ ക്യാപ്റ്റൻസിക്ക് വേണ്ടി പല ഓപ്ഷനുകൾ പരിഗണിക്കുന്നതായും ഒരു മാറ്റം ആവശ്യമാണെന്ന് ചിന്തിക്കുന്നുണ്ടെന്നും തോന്നുന്നു. സഞ്ജു സാംസൺ ഒരു മികച്ച ടീം പ്ലെയർ ആയതുകൊണ്ട് തന്നെ ക്യാപ്റ്റനായി പരിഗണിക്കേണ്ടതുണ്ട്.’’- രമേശ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ‘‘സിഎസ്‌കെ ക്യാപ്റ്റനെ മാറ്റണം, അങ്ങനെ മാറുകയാണെങ്കിൽ സിഎസ്‌കെ സഞ്ജു സാംസണെ ഗൗരവമായി പരിഗണിക്കണം. സഞ്ജു ഐപിഎലിൽ 66 മത്സരങ്ങളിൽ ക്യാപ്റ്റനായിട്ടുണ്ട്, അതിൽ 33 എണ്ണം വിജയിച്ചു. അദ്ദേഹത്തിന് 50% വിജയശതമാനമുണ്ട്.’’– രമേശ് കൂട്ടിച്ചേർത്തു.

‘‘അദ്ദേഹത്തിന്റെ കീഴിൽ രാജസ്ഥാൻ റോയൽസ് ഫൈനലിൽ എത്തുകയും മറ്റൊരു സീസണിൽ പ്ലേഓഫ് യോഗ്യത നേടുകയും ചെയ്തു. തീർച്ചയായും, സിഎസ്‌കെയ്ക്ക് മറ്റു പല കാര്യങ്ങളിലും മാറ്റം ആവശ്യമാണ്, സഞ്ജുവിനെ ക്യാപ്റ്റനാക്കിയത് കൊണ്ട് മാത്രം അവർക്ക് ട്രോഫി നേടാനാകില്ല.’’– രമേശ് വ്യക്തമാക്കി.

What you should work next

തുടർച്ചയായി കഴിഞ്ഞ മൂന്നു സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന് പ്ലേഓഫിലേക്ക് യോഗ്യത നേടാനായിരുന്നില്ല. ഇതോടെ നായകൻ ഋതുരാജ് ഗെയ്‍ക്‌‌വാദിനെതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തു. കഴിഞ്ഞ സീസണിലാണ് സഞ്ജു സാംസൺ ചെന്നൈയിലേക്ക് വന്നത്. രണ്ടു സെഞ്ചറികളുമായി താരം തിളങ്ങിയെങ്കിലും ടീമിനെ പ്ലേഓഫിലേക്ക് എത്തിക്കാനായില്ല.

ഐപിഎൽ സീസൺ അവസാനിച്ചതു മുതൽ സഞ്ജുവിനെ ക്യാപ്റ്റനാക്കണമെന്ന മുറവിളി ഉയരുന്നുണ്ട്. ഇതിനിടെയാണ് മുൻ ഇന്ത്യൻ താരത്തിന്റെയും അഭിപ്രായപ്രകടനം.  

English Summary:

Sanju Samson is being considered arsenic a imaginable skipper for Chennai Super Kings, according to erstwhile Indian opener Sadagopan Ramesh. He believes that CSK mightiness beryllium looking for a alteration successful captaincy and that Sanju Samson would beryllium a beardown campaigner for the role. Sanju Samson has a proven way grounds arsenic a skipper successful the IPL, having led Rajasthan Royals to a last and a playoff qualification.

Read Entire Article