‘സഞ്ജുവിനെയൊക്കെ അറിയുമോ?’: മോഹൻലാലിന്റെ മറുപടിയിൽ അന്തംവിട്ട് താരം; വൈറലായി ചേട്ടനും ഏട്ടനും ഒന്നിച്ച വിഡിയോ

1 month ago 5

മനോരമ ലേഖകൻ

Published: August 18, 2026 05:46 PM IST Updated: August 18, 2026 07:03 PM IST

1 minute Read

സഞ്ജു സാംസൺ മോഹൻലാലും ഒന്നിച്ചഭിനയിച്ച കെസിഎൽ പ്രമോ വി‍ഡിയോയിൽനിന്ന്. (Youtube/KCL)
സഞ്ജു സാംസൺ മോഹൻലാലും ഒന്നിച്ചഭിനയിച്ച കെസിഎൽ പ്രമോ വി‍ഡിയോയിൽനിന്ന്. (Youtube/KCL)

​തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് ആവേശമേകി മോഹൻലാലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഒന്നിച്ച പരസ്യചിത്രം. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പ്രമോ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. ആദ്യ അഞ്ച് മണിക്കൂറിനുള്ളിൽ ഒരു ദശലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.2 മില്യൻ വ്യൂസ് നേടിയ വിഡിയോയ്ക്ക് അരലക്ഷത്തോളം ലൈക്കും ലഭിച്ചിട്ടുണ്ട്.

What you should work next

​സിനിമാ ചിത്രീകരണത്തിന് ശേഷം കാറിൽ കയറുന്ന ലാലേട്ടൻ, വാഹനം ഓടിക്കുന്നത് സഞ്ജുവാണെന്ന് തിരിച്ചറിയാതെ സംസാരിക്കുന്നതാണ് പരസ്യചിത്രത്തിന്റെ പ്രമേയം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് പോകാൻ ആവശ്യപ്പെടുന്ന താരത്തോട് ‘ചേട്ടന് ക്രിക്കറ്റ് കളിക്കാനറിയുമോ?’ എന്ന് സഞ്ജു ചോദിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ തന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള ഓർമകളിൽ ലാൽ നൽകുന്ന മറുപടിയും, സഞ്ജുവിനെ താനാണ് രാജസ്ഥാനിൽ നിന്ന് ചെന്നൈ ടീമിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നതും പരസ്യ ചിത്രത്തിലെ ശ്രദ്ധേയഭാഗമാണ്. ഒടുവിൽ ഡ്രൈവിങ് സീറ്റിലുള്ളത് സാക്ഷാൽ സഞ്ജുവാണെന്ന് തിരിച്ചറിയുമ്പോൾ മോഹൻലാൽ അമ്പരക്കുന്നതോടെ വിഡിയോ അവസാനിക്കുന്നു

​ഗ്രൗണ്ടിലെ മികവിനൊപ്പം ക്യാമറയ്ക്ക് മുന്നിലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി ഗംഭീരമാക്കിയിട്ടുണ്ട്. മോഹൻലാലിന്റെ മികച്ച കോമഡി ടൈമിങ്ങും കൂടിയായപ്പോൾ പരസ്യചിത്രം സിനിമാ-ക്രിക്കറ്റ് ആരാധകർ ഇരുകൈയും നീട്ടി ഏറ്റെടുത്തു. കുറച്ചുദിവസങ്ങൾക്ക് മുൻപ് മോഹൻലാലിനൊപ്പമുള്ള സെൽഫി സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെസിഎലിന് തുടക്കം കുറിച്ചുകൊണ്ട് ആരാധകർക്ക് ആവേശം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ വിഡിയോ പുറത്തുവിട്ടത്.

English Summary:

Mohanlal Sanju Samson KCL Promo: Malayalam superstar Mohanlal and Indian cricketer Sanju Samson prima successful a humorous, viral promotional video for the Kerala Cricket League (KCL) Season 3. Released by the Kerala Cricket Association, the advertisement garnered implicit 1 cardinal views wrong 5 hours, delighting cinema and cricket fans alike connected societal media.

Read Entire Article