‘സഞ്ജുവിനോട് അന്നു കാണിച്ചത് ‘അന്യായം’, ഇനിയും അവസരം നൽകണം; പക്ഷേ ഇഷാനെ അവഗണിക്കാനാവില്ല’

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: January 31, 2026 01:03 PM IST

1 minute Read

സഞ്ജു സാംസൺ
സഞ്ജു സാംസൺ

Follow Us

Facebook

WhatsApp

തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് ഓർഡറിൽ സഞ്ജു സാംസൺ സ്ഥിരതയുള്ള സ്ഥാനം അർഹിക്കുന്നെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ. ഓപ്പണർ സ്ഥാനത്തുനിന്ന് സഞ്ജുവിനെ മധ്യനിരയിലേക്ക് തരംതാഴ്ത്തിയത് ‘അന്യായം’ ആയിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫോം കണ്ടെത്താൻ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണമെന്നും പഠാൻ പറഞ്ഞു. എന്നാൽ സഞ്ജുവിനെ പിന്തുണയ്ക്കേണ്ടതുണ്ടെങ്കിലും ഇഷാൻ കിഷനെ ടീമിൽ ഉൾപ്പെടുത്താനുള്ള ടീം മാനേജ്മെന്റിന്റെ തീരുമാനം മനസ്സിലാക്കാവുന്നതാണെന്നും താരം പറഞ്ഞു.

‘‘വ്യക്തിപരമായി, സഞ്ജു സാംസൺ കുറച്ച് റൺസ് നേടുന്നതും വളരെക്കാലം അദ്ദേഹം തുടർന്നിരുന്ന സ്ഥാനത്ത് എത്തുകയും ചെയ്യുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം അദ്ദേഹത്തിന് സംഭവിച്ചത് അന്യായമായിരുന്നു, അല്ലേ? എന്നാൽ സഞ്ജു സാംസൺ റൺസ് നേടാതിരിക്കുകയും ടീം മാനേജ്മെന്റ് അദ്ദേഹത്തിന് പകരം ഇഷാൻ കിഷനെ കൊണ്ടുവരുകയും ചെയ്താൽ നമുക്ക് ആ തീരുമാനം മനസ്സിലാകും.’’– ഇർഫാൻ പഠാൻ റെവ്സ്പോർട്സിനോട് പറഞ്ഞു.

തിലക് വർമയെപ്പോലുള്ള കളിക്കാർ ടീമിൽ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം പഠാൻ എടുത്തുപറയുകയും സമ്മർദഘട്ടങ്ങളിൽ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു. ബാറ്റിങ് നിരയ്ക്ക് സന്തുലിതാവസ്ഥയും ഉറപ്പും തിലക് നൽകുന്നുണ്ടെന്ന് ഇർഫാൻ പഠാൻ പറഞ്ഞു. പരുക്കിനെ തുടർന്ന് ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽനിന്ന് തിലക് വർമ പുറത്തായിരുന്നു.

∙ നാട്ടിൽ ആദ്യംഅപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ സഞ്ജു ഇന്ന് സ്വന്തം തട്ടകത്തിൽ ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. ഇന്ത്യൻ നിരയിൽ സഞ്ജു സാംസൺ–അഭിഷേക് ശർമ ഓപ്പണിങ് വിരുന്നിനായാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. കഴിഞ്ഞ 4 മത്സരങ്ങളിൽ 40 റൺസ് മാത്രം നേടിയ സഞ്ജു ആ നഷ്ടക്കണക്കെല്ലാം സ്വന്തം നാട്ടിൽ തീർക്കുമെന്നാണ് പ്രതീക്ഷ.

English Summary:

Irfan Pathan believes Sanju Samson deserves a unchangeable batting presumption successful the Indian cricket team, calling his demotion from the opening slot 'unjust'. While supporting Samson, Pathan besides acknowledges the squad management's determination to see Ishan Kishan.

Read Entire Article