Published: April 06, 2026 10:10 AM IST
2 minute Read
ബെംഗളൂരു∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ചതിന്റെ തിളക്കത്തോടെയാണ് സഞ്ജു സാംസൺ ഐപിഎലിലേക്ക് എത്തിയത്. പുതിയ സീസണിൽ, പുതിയ ടീമിനൊപ്പം ചേർന്ന് സഞ്ജു, തകർപ്പൻ ഫോമിൽ തകർത്താടുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. പലപ്പോഴും, ദേശീയ ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിലും ഐപിഎലിൽ തിളങ്ങുന്ന സഞ്ജു ഇക്കുറിയും അതാവർത്തിക്കുമെന്ന് ആരാധകർ കരുതി. എന്നാൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം മൂന്നു മത്സരങ്ങൾ കഴിഞ്ഞിട്ടും ഇതുവരെ ഒരു രണ്ടക്ക സ്കോർ പോലും താരത്തിനു കണ്ടെത്താൻ സാധിച്ചിട്ടില്ല. 7 പന്തിൽ 6, 7 പന്തിൽ 7, 5 പന്തിൽ 9 എന്നിങ്ങനെയാണ് ആദ്യ മൂന്നു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്കോർ.
ട്വന്റി20 ലോകകപ്പിൽ ലോകോത്തര ബോളർമാരെ നിലംപരിശാക്കിയ അതേ ബാറ്റർക്ക് ദിവസങ്ങൾക്കുള്ളിൽ എന്തുപറ്റിയെന്നാണ് ആരാധകർ ചോദിക്കുന്നത്. വലിയ പ്രതീക്ഷയോടെ ടീമിലെത്തിയ സഞ്ജുവിന്റെ മോശം പ്രകടനം ടീം മാനേജ്മെന്റിനെയും ആശങ്കപ്പെടുത്തുന്നു. ട്വന്റി20 ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് സഞ്ജുവിന്റെ ഫോം ഒരു പ്രശ്നമായിരുന്നു, അതുകൊണ്ടാണ് ഇന്ത്യൻ ടീമിനായി ആദ്യത്തെ കുറച്ച് മത്സരങ്ങളിൽ താരം കളിക്കാതിരുന്നത്. എന്നാൽ പിന്നീട് അവസരം ലഭിച്ചപ്പോൾ താരം ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും, പ്ലെയർ ഓഫ് ദ് ടൂർണമെന്റാകുകയും ചെയ്തു.
Dear @IamSanjuSamson,
If you’re not mentally successful it, past measurement speech for a fewer games. This isn’t conscionable astir runs anymore. Your assemblage connection is screaming disinterest. Every clip the camera’s connected you, you look frustrated and disconnected. Honestly, I’ve ne'er seen you smiling even… pic.twitter.com/L7bFl0uJbf
ഐപിഎൽ തുടങ്ങിയിട്ടേ ഉള്ളൂ എന്നതിനാൽ എല്ലാ പ്രതീക്ഷകളും ഇതുവരെ അവസാനിച്ചിട്ടില്ല. എങ്കിലും ആരാധകരുടെ നിരാശയ്ക്ക് പിന്നിലെ കാരണം സഞ്ജു സാംസണിന്റെ പ്രകടനം മാത്രമല്ല, സിഎസ്‌കെയ്ക്കു വേണ്ടി കളിക്കാനും കളി ജയിക്കാനുമുള്ള ത്വര ഇല്ലാത്തതാണെന്ന് ചിലർ ആരോപിക്കുന്നു. കളിക്കാൻ താൽപര്യമില്ലെന്ന് തോന്നുന്നുണ്ടെങ്കിൽ സഞ്ജു സാംസൺ മാറിനിൽക്കണമെന്ന് ആരാധകർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ ആവശ്യപ്പെട്ടു. സീസണിലെ ആദ്യ വിജയത്തിനായി സിഎസ്‌കെ പൊരുതുമ്പോൾ സഞ്ജുവിന്റെ ശരീരഭാഷയെ പലരും ചോദ്യം ചെയ്തു. ഒരു സിഎസ്‌കെ ആരാധകന്റെ പോസ്റ്റ് ഇങ്ങനെ:
‘‘പ്രിയപ്പെട്ട സഞ്ജു സാംസൺ,
നിങ്ങൾക്ക് ഇതിൽ മാനസികമായി ശ്രദ്ധിക്കാൻ കഴിയുന്നില്ലെങ്കിൽ, കുറച്ച് മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുക. ഇതു വെറും റൺസിനെക്കുറിച്ച് മാത്രമല്ല. നിങ്ങളുടെ ശരീരഭാഷ താൽപര്യമില്ലായ്മ വിളിച്ച് പറയുന്നു. ഓരോ തവണ ക്യാമറ നിങ്ങളുടെ നേരെ തിരിയുമ്പോഴും നിങ്ങൾ നിരാശനായും ബന്ധം വേർപ്പെട്ടതായും കാണപ്പെടുന്നു. സത്യസന്ധമായി പറഞ്ഞാൽ, നിങ്ങൾ ഒരിക്കൽ പോലും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഊർജ്ജത്തിന്റെയും ആഗ്രഹത്തിന്റെയും പോരാട്ടവീര്യത്തിന്റെയും അഭാവം അംഗീകരിക്കാൻ പ്രയാസമാണ്. എവിടെയാണ് ആവേശം? എവിടെയാണ് ആ ത്വര? നിങ്ങള്‍ക്ക് ഇതില്‍ കരുതലുണ്ടെന്ന് എങ്കിലും കാണിക്കൂ. ഇപ്പോൾ, അത് അങ്ങനെയല്ല എന്ന് തോന്നുന്നു.’’
മത്സരത്തിൽ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു, ടിം ഡേവിഡ് (25 പന്തിൽ 70 നോട്ടൗട്ട്), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50), രജത് പാട്ടിദാർ (19 പന്തിൽ 48 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 250 റൺസ്. സീസണിലെ ഏറ്റവുമുയർന്ന ടീം ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം പാളിയെങ്കിലും അവസാന നിമിഷംവരെ പൊരുതിയ ചെന്നൈയുടെ പ്രതീക്ഷകൾ 207 റൺസിൽ അവസാനിച്ചു. സ്കോർ: ബെംഗളൂരു 20 ഓവറിൽ 3ന് 250. ചെന്നൈ 19.4 ഓവറിൽ 207ന് ഓൾഔട്ട്. ബെംഗളൂരുവിന് കൂറ്റൻ സ്കോർ സമ്മാനിച്ച ടിം ഡേവിഡാണ് പ്ലെയർ ഓഫ് ദ് മാച്ച്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/IPLൽ നിന്ന് എടുത്തതാണ്.
English Summary:








English (US) ·