ഇപ്പോഴിതാ തന്റെ ഓൾടെെം ഐപിഎൽ ഇലവൻ തിരഞ്ഞെടുത്തിരിക്കുകയാണ് രജത്. രോഹിത് ശർമയും സഞ്ജു സാംസണും ഇല്ലാത്ത ഐപിഎൽ ഓൾടെെം ഇലവനിൽ രജത് ഉൾപ്പെടുത്തിയിരിക്കുന്നത് ആരൊക്കെയാണെന്ന് പരിശോധിക്കാം.
ദുലീപ് ട്രോഫിയിൽ വൈഭവ് സൂരൂവംശിക്ക് സംഭവിച്ചതെന്ത്?
ഓപ്പണിങ്ങിൽ ക്രിസ് ഗെയ്ലിനും വിരാട് കോഹ്ലിക്കുമാണ് സ്ഥാനം.. രണ്ട് പേരും ആർസിബിക്കൊപ്പം തകർത്തടിച്ചവരാണ്. ക്രിസ് ഗെയ്ൽ ടി20യിലെ യൂനിവേഴ്സൽ ബോസാണ്. ഇതിനോടകം വിരമിച്ചെങ്കിലും ആരാധക മനസിൽ ഇപ്പോഴും ഗെയ്ൽ ഇതിഹാസമായി തുടരുകയാണ്. കോഹ്ലി ഇപ്പോഴും ആർസിബിക്കായി തകർത്തടിക്കുന്ന താരമാണ്.
ഇന്ത്യൻ ടി20 ടീമിൽ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്ലിൽ കോഹ്ലി ഇപ്പോഴും സജീവമാണ്. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനാണ് അവസരം. മുൻ ഇന്ത്യൻ നായകനായ സൂര്യ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിലൂടെയാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ മുംബെെയുടെ സൂപ്പർ താരമാണ്. നാലാം നമ്പറിൽ സുരേഷ് റെയ്നക്കാണ് സ്ഥാനം. ഐപിഎല്ലിൽ തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള റെയ്ന ചെന്നെെ സൂപ്പർ കിങ്സ് ആരാധകരെ സംബന്ധിച്ച് ചിന്ന തലയാണ്.
സഞ്ജു സാംസൺ മൂന്നാം നമ്പറിൽ, ക്യാപ്റ്റനായി സൂര്യകുമാർ യാദവ്; 150ന് മുകളിൽ സ്ട്രെെക്ക് റേറ്റുള്ള ഇന്ത്യൻ താരങ്ങളുടെ ബെസ്റ്റ് ടി20 ഇലവനിതാ
ബാറ്റുകൊണ്ട് മാത്രമല്ല പന്തുകൊണ്ടും മാച്ച് വിന്നറായ താരമാണ് റെയ്നയെന്ന് നിസംശയം പറയാം. അഞ്ചാം നമ്പറിൽ മുൻ സൗത്താഫ്രിക്കൻ താരവും ആർസിബിയുടെ ഹീറോയുമായ എബി ഡിവില്ലിയേഴ്സിനാണ് അവസരം. ഡിവില്ലിയേഴ്സിന് ഗംഭീര റെക്കോഡാണ് ടി20യിലുള്ളത്. ഐപിഎല്ലിൽ ഡിവില്ലിയേഴ്സിന്റെ ഒറ്റയാൾ ബാറ്റിങ് മികവിൽ പലവട്ടം ജയിച്ച് കയറാൻ ഡിവില്ലിയേഴ്സിന് സാധിച്ചിട്ടുണ്ട്.
ആറാം നമ്പറിൽ ഹാർദിക് പാണ്ഡ്യക്കാണ് അവസരം. മുംബെെ ഇന്ത്യൻസ്, ഗുജറാത്ത് ടെെറ്റൻസ് ടീമുകൾക്കായി കളിച്ചിട്ടുള്ള പേസ് ഓൾറൗണ്ടറാണ് ഹാർദിക്. ഏത് സമയത്തും മാച്ച് വിന്നിങ് പ്രകടനം നടത്താൻ ഹാർദിക് പാണ്ഡ്യക്ക് കഴിവുണ്ടെന്ന് തന്നെ പറയാം. ഏഴാം നമ്പറിൽ എംഎസ് ധോണിക്കാണ് അവസരം. ധോണിയാണ് ഈ ടീമിന്റെ ക്യാപ്റ്റൻ. അഞ്ച് തവണ സിഎസ്കെയെ കപ്പിലേക്കെത്തിച്ച ക്യാപ്റ്റനാണ് ധോണി.
പേസ് നിരയിൽ ഡെയ്ൽ സ്റ്റെയിനെയാണ് രജത് പരിഗണിച്ചത്. സ്റ്റെയിൻ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസർമാരിലൊരാളാണെങ്കിലും ഐപിഎല്ലിൽ അത്ര മികച്ച റെക്കോഡ് അവകാശപ്പെടാനാവില്ല. പലവട്ടം തല്ലുകൊണ്ട് താരം നാണംകെട്ടിട്ടുണ്ട്. എന്നാൽ സ്റ്റെയിൻ ടി20യിലെ സൂപ്പർ ബൗളറാണെന്നാണ് രജത് പറയുന്നത്. ഒമ്പതാം നമ്പറിൽ ജസ്പ്രീത് ബുംറക്കാണ് അവസരം.
മുംബെെ ഇന്ത്യൻസിനൊപ്പം തകർപ്പൻ പ്രകടനം പുറത്തെടുക്കുന്ന ബുംറ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബൗളർമാരിലൊരാളാണ്. പത്താം നമ്പറിൽ യുസ് വേന്ദ്ര ചഹാലിനാണ് അവസരം. സ്പിന്നറെന്ന നിലയിൽ മികച്ച റെക്കോഡ് അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് ചഹാൽ. ഇപ്പോൾ പഞ്ചാബ് കിങ്സിനൊപ്പവും ചഹാൽ മികവ് കാട്ടുന്നു.
11ാം നമ്പറിൽ സുനിൽ നരെയ്നാണ് അവസരം. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനൊപ്പം നരെയ്ൻ കിടിലൻ പ്രകടനം നടത്തുന്ന താരങ്ങളിലൊരാളാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടുന്ന നരെയ്ൻ ഇപ്പോഴും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.
രജത് പാട്ടീധാറിന്റെ ഓൾടെെം ബെസ്റ്റ് ഐപിഎൽ ഇലവൻ: ക്രിസ് ഗെയ്ൽ, വിരാട് കോഹ്ലി , സൂര്യകുമാർ യാദവ്, സുരേഷ് റെയ്ന, എബി ഡിവില്ലിയേഴ്സ്, ഹാർദിക് പാണ്ഡ്യ, എംഎസ് ധോണി, ഡെയ്ൽ സ്റ്റെയിൻ, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹാൽ, സുനിൽ നരെയ്ൻ.






English (US) ·