‘സഞ്ജുവും സിറാജും ട്രോഫി എന്തുകൊണ്ട് പള്ളിയിൽ കൊണ്ടുപോയില്ല’: കീർത്തി ആസാദിനെതിരെ ആഞ്ഞടിച്ച് ഗംഭീർ, ക്ഷുഭിതനായി ഇഷാൻ– വിഡിയോ

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 11, 2026 10:42 AM IST

2 minute Read

ട്വന്റി20 ലോകകപ്പ് ഫൈനൽ വിജയത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, കോച്ച് ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ഹനുമാൻ ക്ഷേത്രത്തിലെത്തിയപ്പോൾ‌.  (PTI Photo)
ട്വന്റി20 ലോകകപ്പ് ഫൈനൽ വിജയത്തിനു പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, കോച്ച് ഗൗതം ഗംഭീർ, ഐസിസി ചെയർമാൻ ജയ് ഷാ എന്നിവർ ഹനുമാൻ ക്ഷേത്രത്തിലെത്തിയപ്പോൾ‌. (PTI Photo)

ന്യൂഡൽഹി ∙ ട്വന്റി20 ലോകകപ്പ് ട്രോഫിയുമായുള്ള ക്ഷേത്ര ദർശനത്തെ വിമർശിച്ച മുൻ ക്രിക്കറ്റ് താരവും രാഷ്ട്രീയ നേതാവുമായ കീർത്തി ആസാദിന് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഫൈനലിൽ ന്യൂസീലൻഡിനെ തോൽപ്പിച്ച് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ ട്രോഫിയുമായി അഹമ്മദാബാദിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ചതിന് ഗംഭീറിനെയും ഐസിസി ചെയർമാൻ ജയ് ഷായെയും ആസാദ് വിമർശിച്ചിരുന്നു. ഇത്തരം പരാമർശങ്ങൾ സ്വന്തം ടീമിനെയും കളിക്കാരെയും തരംതാഴ്ത്തുന്നതാണെന്നും അത് ചെയ്യാൻ പാടില്ലാത്തതാണെന്നും ഗംഭീർ തിരിച്ചടിച്ചു.

‘‘ഈ ചോദ്യം മറുപടി പോലും അർഹിക്കുന്നില്ല. ഇതൊരു വലിയ നിമിഷമാണ്, രാജ്യത്തിനും ഇതൊരു വലിയ നിമിഷമാണ്. ലോകകപ്പ് വിജയികളെ നമ്മൾ ആഘോഷിക്കുകയാണ് വേണ്ടതെന്നാണ് എനിക്ക് തോന്നുന്നത്. ചില പ്രസ്താവനകൾ വെറുതെ എടുത്തിടുന്നതിൽ അർഥമില്ല, കാരണം അത്തരം പ്രസ്താവനകൾ നേട്ടത്തെ ലഘൂകരിക്കുക മാത്രമേ ചെയ്യുകയുള്ളൂ. ആ 15 കളിക്കാരുടെ കഠിനാധ്വാനത്തെയും നേട്ടത്തെയും ഇല്ലാതാക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നാളെ ആർക്കും എന്ത് പ്രസ്താവനയും നൽകാം. നമ്മൾ അത് ഗൗരവമായി എടുക്കാൻ തുടങ്ങിയാൽ അത് ആ കുട്ടികളോട് ചെയ്യുന്ന അനീതിയാകും.’’ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഗംഭീർ പറഞ്ഞു.

#WATCH | On TMC MP & erstwhile cricketer Kirti Azad's statement, Head Coach of Team India, Gautam Gambhir says successful an interrogation with ANI, "...It is not adjacent worthy answering this question...These kinds of statements conscionable degrade the players and team, which should not beryllium done."

Watch… pic.twitter.com/gIWtMpIbm8

— ANI (@ANI) March 11, 2026

രാഷ്ട്രീയമോ മതപരമോ ആയ ഇടപെടലുകളില്ലാതെ സ്വന്തം രീതിയിൽ ആഘോഷിക്കാൻ കളിക്കാരെ അനുവദിക്കണമെന്നും ഗംഭീർ വ്യക്തമാക്കി. ‘‘ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം തോറ്റതിന് ശേഷം ആ കുട്ടികൾ അനുഭവിച്ച സമ്മർദ്ദം എത്രത്തോളമാണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. അത്രയും പ്രയാസകരമായ ഘട്ടത്തിലൂടെയാണ് അവർ കടന്നുപോയത്. ഇന്ന് നിങ്ങൾ ഇത്തരമൊരു പ്രസ്താവന നടത്തുമ്പോൾ, സ്വന്തം കളിക്കാരെയും സ്വന്തം ടീമിനെയുമാണ് തരംതാഴ്ത്തുന്നത്, അത് ചെയ്യാൻ പാടില്ല. ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടം എന്ന നേട്ടത്തിലായിരിക്കണം ശ്രദ്ധ. ടീം എങ്ങനെ ആഘോഷിക്കുന്നു എന്നതിലല്ല.’’– ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി.

#WATCH | Patna, Bihar | On India's ICCT20WorldCup2026 win, Indian cricketer Ishan Kishan says, "It is simply a large happening for the full federation and we anticipation that we play and triumph the aforesaid mode successful the aboriginal arsenic well... I effort that much players get inspired to beforehand ahead..."

On former… pic.twitter.com/MfBmqyvMfY

— ANI (@ANI) March 10, 2026

നേരത്തെ, വിഷയത്തിൽ ഇന്ത്യൻ താരം ഇഷാൻ കിഷനും ക്ഷുഭിതനായി പ്രതികരിച്ചിരുന്നു. പട്ന വിമാനത്താവളത്തിൽ എത്തിയ ഇഷാനോട്  മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴാണ് താരം ക്ഷുഭിതനായത്. ‘‘നമ്മൾ എത്ര മനോഹരമായാണ് ലോകകപ്പ് ജയിച്ചത്. അതിനെക്കുറിച്ച് നല്ല ചോദ്യങ്ങൾ ചോദിക്കൂ. ഇതിൽ കീർത്തി ആസാദ് എന്ത് പറഞ്ഞു എന്നതിലൊക്കെ ഞാൻ എന്ത് പറയാനാണ്,. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുത്.’’– ഇഷാൻ കിഷൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ട്വന്റി20 ലോകകപ്പ് ട്രോഫി ക്ഷേത്രത്തിൽ മാത്രം കൊണ്ടുപോയത് വിവേചനപരമാണെന്നും മറ്റ് ആരാധനാലയങ്ങളിൽ എന്തുകൊണ്ട് കൊണ്ടുപോയില്ലെന്നും ചോദിച്ചാണ് 1983 ലോകകപ്പ് ജേതാവും തൃണമൂൽ കോൺഗ്രസ് എംപിയുമായ കീർത്തി ആസാദ് രംഗത്തെത്തിയത്. ഇതാണ് വിവാദമായത്. കീർത്തി ആസാദിന്റെ പോസ്റ്റ് ഇങ്ങനെ:

ഇന്ത്യൻ ടീമിന് നാണക്കേട്! 1983ൽ കപിൽ ദേവിന്റെ നേതൃത്വത്തിൽ ഞങ്ങൾ ലോകകപ്പ് നേടിയപ്പോൾ, ആ ടീമിൽ ഹിന്ദുവും മുസ്‌ലിമും സിഖുകാരനും ക്രിസ്ത്യാനിയും ഉണ്ടായിരുന്നു. മാതൃഭൂമിയായ ഇന്ത്യ ഭാരത് ഹിന്ദുസ്ഥാനിലേക്കാണ് അന്ന് ട്രോഫി കൊണ്ടുവന്നത്. എന്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ട്രോഫി ഇങ്ങനെ വലിച്ചിഴയ്ക്കുന്നത്? എന്തുകൊണ്ട് ഒരു പള്ളിയിൽ (Mosque) കൊണ്ടുപോയില്ല? എന്തുകൊണ്ട് ഒരു ചർച്ചിൽ (Church) കൊണ്ടുപോയില്ല? എന്തുകൊണ്ട് ഒരു ഗുരുദ്വാരയിൽ കൊണ്ടുപോയില്ല?

ഈ ടീം ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത് — അല്ലാതെ സൂര്യകുമാർ യാദവിന്റെയോ ജയ് ഷായുടെയോ കുടുംബത്തെയല്ല! സിറാജ് ഒരിക്കലും ഇത് പള്ളിയിൽ പ്രദർശിപ്പിച്ചിട്ടില്ല. സഞ്ജു ഇത് ഒരിക്കലും ചർച്ചിൽ കൊണ്ടുപോയിട്ടില്ല. ഇതിൽ വലിയ പങ്കുവഹിച്ച സഞ്ജു ‘പ്ലെയർ ഓഫ് ദ് ടൂർണമെന്റും' ആയിരുന്നു. ഈ ട്രോഫി എല്ലാ വിശ്വാസങ്ങളിലുമുള്ള 140 കോടി ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ് — അല്ലാതെ ഒരു മതത്തിന്റെ മാത്രം വിജയപ്രകടനമല്ലിത്!

SHAME ON TEAM INDIA! 😡

When we won the World Cup nether Kapil Dev successful 1983, we had Hindu Muslim Sikh and Christian successful the team.

We brought the trophy to our spiritual commencement spot our motherland India Bharat Hindustan

Why The Hell Is The Indian Cricket Trophy is being Dragged.…

— Kirti Azad (@KirtiAzaad) March 9, 2026

English Summary:

Gautam Gambhir has responded to disapproval from erstwhile cricketer Kirti Azad regarding the T20 World Cup trophy's temple visit. Gambhir stated that specified comments undermine the team's accomplishment and the players' hard work. He emphasized that the absorption should beryllium connected celebrating India's 3rd T20 World Cup rubric and allowing players to observe successful their ain mode without governmental oregon spiritual interference.

Read Entire Article