സന്തോഷം വിരിയട്ടെ! സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനലിൽ കേരളം Vs സർവീസസ്

1 month ago 6

മനോരമ ലേഖകൻ

Published: February 08, 2026 10:37 AM IST

1 minute Read

 ധനേഷ് അശോകൻ/ മനോരമ
ധാഖുവാഖാന ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ച സന്തോഷ് ട്രോഫിക്കു മുന്നിൽ സർവീസസ് ക്യാപ്റ്റൻ ഗഗൻദീപ് സിങ്ങും കേരളത്തിന്റെ പ്രതിരോധ താരം എം.മനോജും. ചിത്രം: ധനേഷ് അശോകൻ/ മനോരമ

Follow Us

Facebook

WhatsApp

ധാക്കുവാഖാനയിൽ കണ്ണെത്താദൂരം പരന്നുകിടക്കുന്ന കടുകുപാടങ്ങളുടെ നടുവിൽ ഒറ്റയ്ക്ക് ഉയർന്നു നിൽക്കുന്ന വൃക്ഷങ്ങളെ കാണാം. സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളം ആ മരമായിരുന്നു. കൊടുങ്കാറ്റുകളെ അതിജീവിച്ച വടവൃക്ഷം. ഗ്രൂപ്പ് റൗണ്ടിൽ കേരളത്തെ തോ‍ൽപിച്ച ഏക ടീമായ സർവീസസ് ആ മരത്തിന്റെ ശാഖ മുറിച്ച വാളായി! ഫൈനലിൽ ഇന്ന് രണ്ട് ടീമുകളും ഏറ്റുമുട്ടുമ്പോൾ പ്രവചനങ്ങൾക്കു പ്രസക്തിയില്ല.

ഗോൾനേട്ടത്തിൽ സർവീസസിനെക്കാൾ ബഹുദൂരം മുന്നിലാണ് കേരളം. ഗോൾ വഴങ്ങുന്നതിലുള്ള മടിയാണ് സർവീസസിന്റെ ബലം. 16–ാം ഫൈനൽ കളിക്കുന്ന കേരളം 8–ാം കിരീടം തേടിയാണിറങ്ങുന്നത്. സർവീസസിനും ലക്ഷ്യം 8–ാം കിരീടം.

ഇന്നു കപ്പു നേടിയാൽ 8 തവണ ചാംപ്യന്മാരായ പഞ്ചാബിന്റെ നേട്ടത്തിനൊപ്പം കേരളത്തിനുമെത്താം. 2013ലാണ് കേരളവും സർവീസസും ഇതിനു മുൻപ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്നു വിജയം സർവീസസിനൊപ്പമായിരുന്നു. ഇന്നലെ രാവിലെ കേരളം പരിശീലനത്തിനിറങ്ങി. ധാക്കുവാഖാന ഫുട്ബോൾ സ്റ്റേ‍‍ഡിയത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം. ഫിഫ പ്ലസിൽ‍ തത്സമയം.

കേരളം റെഡിയാണ്കഴിഞ്ഞ വർഷം കയ്യകലത്തിൽ നഷ്ടമായ ട്രോഫി നാട്ടിലെത്തിക്കാൻ ഉറച്ചാണ് കേരള ടീം ഇന്ന് കളത്തിലിറങ്ങുന്നത്. ആക്രമണത്തിലും പ്രതിരോധത്തിലും ടീമിന് ആശങ്കകളില്ല. അവസാനത്തെ 2 കളികളിൽനിന്നായി മാത്രം 7 ഗോളുകൾ നേടിയ കേരളം ഈ കളികളിൽ ഒരു ഗോളും വഴങ്ങിയിട്ടില്ല. ഗോളുകൾ നേടാൻ ശേഷിയുള്ള ഒരുപിടി താരങ്ങളുള്ളതാണ് കേരളത്തിന്റെ ബലം.

5 ഗോളുകൾ നേടിയ മുഹമ്മദ് അജ്സലിനൊപ്പം പി.ടി.മുഹമ്മദ് റിയാസ്, എം.വിഘ്നേഷ്, അബൂബക്കർ ദിൽഷാദ്, ടി.ഷിജിൻ, വി.അർജുൻ തുടങ്ങിയ താരങ്ങളെല്ലാം ഗോൾ നേടി ഫോമിലാണ്. ബംഗാളിനെയും റെയിൽവേസിനെയും തോൽപിച്ചെത്തുന്ന സർവീസസിന് ആത്മവിശ്വാസം കൂടുമെന്നതു മാത്രമാണ് കേരളത്തിന്റെ ഭീഷണി. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെ തോൽപ്പിച്ച ഏക ടീമെന്നതും അവർക്ക് മാനസിക മുൻതൂക്കം നൽകുന്നുണ്ട്.

വിജയ സർവീസ് തുടരാൻ...

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ 3 മത്സരങ്ങൾ സമനില വഴങ്ങിയ സർവീസസ് പഞ്ചാബിനോട് തോൽക്കുകയും ചെയ്തു. പ്രധാന 7 താരങ്ങൾക്ക് വിശ്രമം നൽകി ഇറങ്ങിയ കേരളത്തെ തോൽപിച്ചാണ് ക്വാർട്ടർ ഉറപ്പിച്ചത്. എന്നാൽ ക്വാർട്ടറിൽ കണ്ടത് മറ്റൊരു സർവീസസിനെയായിരുന്നു. ബംഗാളിനെ പെനൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് ക്വാർട്ടർ കടന്ന അവർ സെമിയിൽ റെയിൽവേസിനെ 2 ഗോളുകൾക്കു കീഴടക്കി.

English Summary:

Kerala is acceptable for the Santosh Trophy final, aiming for their eighth title. They look Services, a squad that antecedently defeated them successful the radical stage, but Kerala has a beardown violative and antiaircraft record.

Read Entire Article