സമാധാനത്തിന്റെ കളിക്കളം

13 hours ago 1

നാഗസാക്കി സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിന്റെ പതിനൊന്നാമത്തെ നിലയിൽനിന്നു പുറത്തേക്കു നോക്കുമ്പോൾ തൊട്ടുമുന്നിലെ ഫുട്ബോൾ ഫീൽഡ് പോലെ മനസ്സ് ശൂന്യമായിരുന്നു. സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയ മണ്ണാണു നാഗസാക്കി. ഇന്നും വിങ്ങലോടെയല്ലാതെ ആരും നാഗസാക്കിയെക്കുറിച്ച് ഓർമിക്കാറില്ല. വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഓരോ ഓഗസ്റ്റ് ഒൻപതിനും കനൽക്കാറ്റേറ്റ പോലെ നാഗസാക്കിയുടെ നെഞ്ചുലയും.

1945 ഓഗസ്റ്റ് 9നായിരുന്നു, തുറമുഖനഗരമായ നാഗസാക്കിയിൽ അമേരിക്ക അണുബോംബ് വർഷിച്ചത്. 3 ദിവസം മുൻപ് ഹിരോഷിമയിലിട്ട ബോംബിനെക്കാളും തീവ്രതയേറിയ അതിനു ‘ഫാറ്റ്മാൻ’ എന്നായിരുന്നു വിളിപ്പേര്. മുന്നിലുള്ളതു നാഗസാക്കി സമാധാന സ്റ്റേഡിയമാണ്. ആധുനിക നാഗസാക്കിയുടെ മനോഹര മുഖം. ജാപ്പനീസ് ഒന്നാം ഡിവിഷൻ ലീഗ് കളിക്കുന്ന വി വാരെൻ ക്ലബിന്റെ ഹോംഗ്രൗണ്ട്. മുൻപ് ഈ സ്റ്റേഡിയംനിന്ന സ്ഥലത്ത് ഒരു കപ്പൽ നിർമാണ ശാലയായിരുന്നു; മിറ്റ്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള നാഗസാക്കി ഷിപ്‌യാഡ് ആൻഡ് മെഷിനറി വർക്സിന്റെ സായ്‌വായ്‌മച്ചി ഫാക്ടറി.

സ്റ്റേഡിയം സിറ്റി ഹോട്ടലിന്റെ മുറിയിലെ ബാൽക്കണിയിൽനിന്നു പുറത്തേക്കു നോക്കുമ്പോൾ മുന്നിലൊരു ഫുട്ബോൾ ഫീൽഡാണ്.‘ഞങ്ങളുടെ വി വാരെൻ ക്ലബ് ഇപ്പോൾ പതിവായി തോൽക്കുകയാണ്’– നാഗസാക്കിക്കാരി സയാക്ക യമാദ പറഞ്ഞു. ഒപ്പം, പണ്ടു നടന്ന മറ്റൊരു കളിയെക്കുറിച്ചുകൂടി സയാക്ക പറഞ്ഞു– ‘‘ 1946 ജനുവരി ഒന്നിന് നാഗസാക്കിയിൽ ഒരു അമേരിക്കൻ ഫുട്ബോൾ മത്സരം. നാഗസാക്കിയിൽ അണുബോംബ് വീണിട്ട് അപ്പോൾ 6 മാസമേ ആയിരുന്നുള്ളൂ. ബോംബാക്രമണത്തിനു ശേഷം നഗരം പിടിച്ചടക്കിയ യുഎസ് സേനയിലെ രണ്ടു യൂണിറ്റുകൾ, ഇസഹായ ടൈഗേഴ്സും നാഗസാക്കി ബിയേഴ്സും തമ്മിലായിരുന്നു ആ മത്സരം. യുദ്ധകാലത്ത് ഏറെ നാളായി വീട്ടിൽനിന്നു വിട്ടുനിൽക്കേണ്ടി വന്ന പട്ടാളക്കാരെ സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നു ആ മത്സരം. യുദ്ധം തകർത്ത നാഗസാക്കിയിൽ നടന്ന ആദ്യത്തെ കായിക വിനോദം. പക്ഷേ, അന്നത്തെ കളി നാഗസാക്കിക്കാരെ ഒട്ടും സന്തോഷിപ്പിച്ചില്ല. പിന്നീടും വർഷങ്ങളോളം അണുബോബിന്റെ വേദനകൾ അവരുടെ ജീവിതത്തിൽ തുടർന്നുകൊണ്ടേയിരുന്നു.

മുറിപ്പാടുണങ്ങിയ നാഗസാക്കിയിൽ ഇന്ന് അവർ ഗോൾഫും ഫുട്ബോളും ബാസ്‌കറ്റ്ബോളും ബേസ്ബോളുമെല്ലാം കളിക്കുന്നു. എല്ലാ വേദനകളും മറന്ന് നാഗസാക്കിയിലെ സമാധാന സ്റ്റേഡിയത്തിൽ അവർ ജീവിതം ആഘോഷിക്കുന്നു.

English Summary:

Nagasaki's sports metropolis stadium stands arsenic a awesome of resilience, having risen from the ashes of the atomic bombing. Despite the achy history, the metropolis present celebrates beingness and sports astatine the Nagasaki Peace Stadium, a testament to their enduring spirit.

Read Entire Article