മാ ഇന്‍ടി ബംഗാരവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം സമാന്ത ധരിച്ച സാരി ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സമാന്ത ധരിച്ച സാരിയും അതിന്റെ വില വിവരങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.
Also Read: എന്റെ അത്രയും പഴക്കമുണ്ട് ഈ സാരിക്ക്; അമ്മയുടെ സാരിയില്‍ സുന്ദരിയായി സംവൃത സുനില്‍
ലജ്ജോ സി എന്ന ബ്രാന്റിന്റെ ലൈം ഗ്രീന്‍ ഒര്‍ഗാന്‍സ സാരിയാണ് സമാന്ത ധരിച്ചത്. ഫ്രഷ് എലഗന്റ് ലുക്ക് നല്‍കുന്ന സാരി കാഴ്ചയില്‍ വളരെ സിംപിളാണ്. സോഫ്റ്റ് കളറും ലൈറ്റ് ഫാബ്രികും മിതമായ ഡീറ്റയിലിങും നല്‍കിയ സാരിക്ക് ഒരു റിച്ച് ലുക്കുമുണ്ട്. പല്ലുവില്‍ മൃദുവായ ഫ്‌ളോറല്‍ വര്‍ക്കും, ബോര്‍ഡറില്‍ ഗോട്ട ഡീറ്റെയിലിങും കാണാം. ഒരു ഹെവി ലുക്ക് നല്‍കാതെ തന്നെയാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത് എന്നതാണ് അതിലെ ഹൈലൈറ്റ്.
ബ്രാന്റ് ഡീറ്റെയിലിങ് പ്രകാരം, സമാന്ത ധരിച്ച ലൈം ഗ്രീന്‍ സാരിക്ക് മാത്രം 79,900 രൂപയാണ് വില. ആ സാരിക്കൊപ്പം മാച്ച് ചെയ്യുന്ന അതേ ബ്രാന്റിന്റെ ബനാറസ് സില്‍ക് ബ്ലൗസ് ആണ് സമാന്ത പെയര്‍ ചെയ്തിരിയ്ക്കുന്നത്. 36,900 രൂപയാണ് ബ്ലൗസിന്റെ വില. സ്റ്റൈലിഷ് ആയിട്ടുള്ള വി നെക്ക്ലൈനും സ്ലീവുകളില്‍ സ്വര്‍ണ്ണ സാരി നൂലില്‍ വിശദമായ മരോഡി എംബ്രോയ്ഡറിയും ഉള്ള ബ്ലൗസാണ് ഇത്. സാരിക്കും ബ്ലൗസിനും കൂടെ 1,16,800 രൂപ വിലയുണ്ട്. മൊത്തത്തില്‍ സമാന്തയുടെ ലുക്ക് ഒരു ലക്ഷ്വറി എത്തനിക്ക് ആയിട്ടാമ് കണക്കാക്കുന്നത്.
സാരി തന്നെയായിരിക്കണം മെയിന്‍ ആകര്‍ഷണം എന്നതുകൊണ്ടു തന്നെ ഡ്രസ്സിങിനൊപ്പം മിനിമലായിട്ടുള്ള ആക്‌സസറീസ് ആണ് സാം ഉപയോഗിച്ചിരിയ്ക്കുന്നത്. അത്രയധികം ആകര്‍ഷിക്കാത്ത, എന്നാല്‍ മനോഹരമായ ഒരു നക്ലൈസും, അതിന് മാച്ച് ചെയ്യുന്ന കമ്മലും വളയും മാത്രമാണ് ധരിച്ചത്. മേക്കപും വളരെ സിംപിളാണ്. ചെറിയ കറുത്ത വട്ടപ്പൊട്ടോടുകൂടെ ലുക്ക് പൂര്‍ണം.




English (US) ·