സ്റ്റാര്‍ഡം എന്നെ അഹങ്കാരിയാക്കി എന്ന് തുറന്ന് പറഞ്ഞ് സമാന്ത റുത്ത് പ്രഭു, അസുഖം വന്നപ്പോള്‍ എല്ലാം മാറി

21 hours ago 1
മാ ഇന്‍ടി ബംഗാരം എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് ഇപ്പോള്‍ സമാന്ത റുത്ത് പ്രഭു . അത്തരത്തില്‍ ഒരു അഭിമുഖത്തിലാണ് ചെറുപ്പത്തിലേ ലഭിച്ച സ്റ്റാര്‍ഡം തന്നെ എത്രത്തോളം വലിയ അഹങ്കാരിയാക്കി എന്ന് സമാന്ത തുറന്നു പറയുന്നത്.

ഒരു ചെറിയ പട്ടണത്തില്‍ നിന്നും വന്ന പെണ്‍കുട്ടിയാണ് ഞാന്‍, പെട്ടന്ന് ഇത്രയും പ്രശസ്തിയും പണവുമൊക്കെയായപ്പോള്‍ അറിയാതെയൊരു മാറ്റം ജീവിതത്തില്‍ സംഭവിച്ചു. കരിയറിന്റെ തുടക്കത്തില്‍ എന്റെ സിനിമ കണ്ട് ആളുകള്‍ എന്നെ തിരിച്ചറിയുന്നതും, എന്റെ പേര് വിളിച്ച് ആര്‍പ്പു വിളിക്കുന്നതും സ്റ്റാര്‍ഡം എന്ന ഗെയിമില്‍ എന്നെ അഡിക്ട് ആക്കി.

Also Read: എന്റെ അത്രയും പഴക്കമുണ്ട് ഈ സാരിക്ക്; അമ്മയുടെ സാരിയില്‍ സുന്ദരിയായി സംവൃത സുനില്‍

ഒരു വര്‍ഷം അഞ്ച് സിനിമകള്‍ പുറത്തിറങ്ങി, അഞ്ചും മികച്ച വിജയം നേടി. അതോടെ എനിക്ക് സ്വര്‍കാലുകളാണ് എന്ന് ചിലര്‍ വിശ്വസിച്ചു. എന്നിലെ പ്രതീക്ഷകള്‍ അമിതമായതോടെ അതനുസരിച്ച് ഞാന്‍ ജീവിക്കേണ്ടതായി വന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ തനിക്ക് ഒരു അഹങ്കാരമുണ്ടായിരുന്നു എന്നും സമാന്ത സമ്മതിക്കുന്നു. എന്റെ കരിയറില്‍ ഒരിക്കലും ഒരു അവസാനം ഉണ്ടാവില്ല എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ആരോഗ്യം മോശമായതോടെ ആ അഹങ്കാരം തീര്‍ന്നു

മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗം വന്ന സമയത്ത് കരിയറില്‍ നിന്ന് വലിയൊരു ബ്രേക്ക് സംഭവിച്ചു. ആ ഒരു ഗ്യാപ് പരിഹരിക്കാന്‍ പിന്നീട് അവസരങ്ങള്‍ കിട്ടാന്‍ തനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു എന്നാണ് സമാന്ത റുത്ത് പ്രഭു പറഞ്ഞത്. അതുവരെ ഉണ്ടായിരുന്ന എന്റെ പല കാഴ്ചപ്പാടുകളും രോഗാവസ്ഥ മാറ്റി. രോഗം മാറി അഭിനയത്തിലേക്ക് തിരിച്ചുവന്നാല്‍ പഴയ പല ശീലങ്ങളും മാറ്റാന്‍ ഞാന്‍ തീരുമാനിച്ചിരുന്നുവത്രെ. അത് മാറ്റുകയും ചെയ്തു എന്ന് സമാന്ത പറയുന്നു


രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സമാന്തയുടേതായി തിയേറ്ററിലേക്ക് എത്തുന്ന ആദ്യമായി തിയേറ്ററുകളിലേക്ക് എത്തുന്ന സിനിമയാണ് മാ ഇന്‍ടി ബംഗാരം. 2023 ല്‍ ശാകുന്തളം എന്ന ചിത്രമാണ് അവസാനമായി സമാന്തയുടേതായി റിലീസ് ചെയ്തത്. 2024 ല്‍ വരുണ്‍ ധവാനൊപ്പം ചെയ്ത സിറ്റാഡില്‍ ഹണി ബണ്ണി എന്ന വെബ് സീരീസ് പുറത്തിറങ്ങിയിരുന്നു. അതിന് സേഷം 2025 ല്‍ ശുഭം എന്ന ചിത്രം പ്രൊഡ്യൂസ് ചെയ്ത സമാന്ത അതിലൊരു ചെറിയ റോള്‍ മാത്രം ചെയ്തു. വലിയ പ്രതീക്ഷയോടെയാമ് മാ ഇന്‍ടി ബംഗാരം തിയേറ്ററുകളിലേക്ക് എത്തുന്നത്
Read Entire Article