മുംബൈ ∙ ഏതു കായിക ടൂർണമെന്റുകളും വ്യവസായ മേഖലയെ താങ്ങിനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്നു തന്നെയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിക്കറ്റ്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാണ്. ക്രിക്കറ്റ് താരങ്ങളും വൻ വരുമാനത്തിലൂടെ അതിസമ്പന്നരായവരാണ്. ട്വന്റി20 ലോകകപ്പ് ടൂർണമെന്റ് ഇന്ത്യയിൽ അരങ്ങേറുമ്പോൾ ക്രിക്കറ്റിൽ മാത്രമല്ല, സാമ്പത്തിക നേട്ടത്തിലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ഒരുപിടി താരങ്ങളും ലോകകപ്പിന്റെ ഭാഗമാണ്. വിരാട് കോലിയും രോഹിത് ശർമയും വിരമിച്ച ശേഷം നടക്കുന്ന ആദ്യ ട്വന്റി20 ലോകകപ്പിലെ അതിസമ്പന്നരിൽ ഇന്ത്യൻ ടീമിലെ അഞ്ച് പേരുമുണ്ട്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ. ട്വന്റി20 ലോകകപ്പിൽ പങ്കെടുക്കുന്ന താരങ്ങളിൽ ടോപ് 10 കോടീശ്വരന്മാർ ആരൊക്കെയാണ്?
10. മാര്‍ക്കസ് സ്റ്റോയ്‌നിസ് (ഓസ്ട്രേലിയ) - 45.7 കോടിഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്‌നിസാണ് അതിസമ്പന്നരുടെ പട്ടികയിൽ പത്താം സ്ഥാനത്ത്. 45.7 കോടി രൂപയാണ് താരത്തിന്റെ ആസ്തി. സ്ഥിരതയാര്‍ന്ന പ്രകടനവും ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സാന്നിധ്യവുമാണ് സ്റ്റോയിനിസിനെ സാമ്പത്തികമായി മുന്‍നിരയില്‍ എത്തിച്ചത്.
9. ടിം ഡേവിഡ് (ഓസ്ട്രേലിയ) - 49.8 കോടിആധുനിക ക്രിക്കറ്റിലെ മികച്ച ഫിനിഷര്‍മാരിലൊരാളായ ടിം ഡേവിഡിന് 49.8 കോടി രൂപയുടെ ആസ്തിയാണുള്ളത്. വിവിധ രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലൂടെയാണ് താരത്തിന്റെ സമ്പാദ്യം.
8. സഞ്ജു സാംസണ്‍ (ഇന്ത്യ) - 53.9 കോടിപട്ടികയിൽ എട്ടാം സ്ഥാനത്ത് ഇന്ത്യൻ താരവും മലയാളിയുമായ സഞ്ജു സാംസണമുണ്ട്. ഐപിഎലിൽ അടുത്തിടെ നടന്ന വമ്പന്‍ ട്രേഡിലൂടെ ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജുവിന് 18 കോടി രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. ആരാധക പിന്തുണയും ബ്രാന്‍ഡ് മൂല്യവുമാണ് സഞ്ജുവിനെ ഈ പട്ടികയില്‍ എത്തിച്ചത്.
7. ഇഷാന്‍ കിഷന്‍ (ഇന്ത്യ) - 58.1 കോടിഇന്ത്യൻ ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ താരമാണ് ഇഷാൻ കിഷൻ. ഇടക്കാലത്ത് ഇന്ത്യൻ ടീമിൽനിന്ന് പുറത്തായിരുന്നെങ്കിലും തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഐപിഎല്‍ വിജയങ്ങളിലൂടെയും ക്രിക്കറ്റിൽ നിലയുറപ്പിച്ചു. ചുരുങ്ങിയ കാലം കൊണ്ടാണ് വലിയ ആസ്തി സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയതോടെ വരും വര്‍ഷങ്ങളില്‍ താരം പട്ടികയില്‍ കൂടുതല്‍ മുന്നിലെത്തുമെന്നാണ് കരുതപ്പെടുന്നത്.
6. സൂര്യകുമാര്‍ യാദവ് (ഇന്ത്യ) - 66.4 കോടി
ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവിന് 66.4 കോടി രൂപയാണ് ആസ്തി. ഐപിഎലിൽ മുംബൈ ഇന്ത്യന്‍സില്‍ നിന്ന് 16.35 കോടി രൂപ പ്രതിഫലം വാങ്ങുന്ന സൂര്യകുമാർ ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ വാണിജ്യ ബ്രാന്‍ഡ് കൂടിയാണ്.
5. ക്വിന്റൻ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) - 66.4 കോടിദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡി കോക്കിനു 66.4 കോടിയാണ് ആസ്തി. വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചാണ് ഇത്തവണ ട്വന്റി20 ലോകകപ്പിനെത്തിയത്. ഐപിഎലിലെയും മറ്റു ലീഗുകളിലെയും സജീവ സാന്നിധ്യം അദ്ദേഹത്തിന് വലിയ സാമ്പത്തിക നേട്ടം നല്‍കി.
4. ജസ്പ്രീത് ബുമ്ര (ഇന്ത്യ) - 74.7 കോടിലോകത്തിലെ ഏറ്റവും മികച്ച പേസ് ബോളര്‍മാരിലൊരാളായ ജസ്പ്രീത് ബുമ്ര, ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമാണ്. ബിസിസിഐയുടെ എ കാറ്റഗറി കരാറിലുള്ള താരം. ഐപിഎല്‍ വരുമാനവും ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളുമാണ് ബുമ്രയുടെ സമ്പാദ്യത്തിന്റെ പ്രധാന ഉറവിടം.
3. ജോസ് ബട്‌ലർ (ഇംഗ്ലണ്ട്) - 83 കോടിഇംഗ്ലണ്ട് താരം ജോസ് ബട്‌ലറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഐപിഎലില്‍ ഗുജറാത്ത് ജയന്റ്സിൽനിന്ന് 15.75 കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത്. ആഗോള ലീഗുകളിലെ സ്ഥിരം സാന്നിധ്യമായ ബട്‌ലര്‍ക്ക് ലോകമെമ്പാടും വലിയ വിപണി മൂല്യമുണ്ട്.
2. ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ) - 91.3 കോടിപട്ടികയിൽ രണ്ടാം സ്ഥാനത്തും ഇന്ത്യക്കാരിൽ ഒന്നാമനും.. ഐപിഎലിലെ നായകസ്ഥാനവും നിരവധി പരസ്യങ്ങളും ഹാര്‍ദിക്കിന്റെ വരുമാനം വർധിപ്പിച്ചു. കോടികൾ വിലയുള്ള ഹാർദിക്കിന്റെ വാച്ചുകളും ആഭരണങ്ങളും പലപ്പോഴും വാർത്തകളിലും ഇടം പിടിക്കാറുണ്ട്
1. ഗ്ലെന്‍ മാക്‌സ്‌വെൽ (ഓസ്ട്രേലിയ) - 116.2 കോടിപട്ടികയിലെ ഒന്നാമനും നൂറു കോടിക്കു മുകളിൽ ആസ്തിയുള്ള ഏക താരവും. ഐപിഎല്‍ കരാറുകളും ആഗോള ട്വന്റി20 ലീഗുകളുമാണ് ഓസീസ് ഓൾറൗണ്ടർ മാക്‌സ്‌വെല്ലിന്റെ ആസ്തി ഇത്രത്തോളം ഉയര്‍ത്തിയത്.
English Summary:







English (US) ·