Published: July 29, 2026 08:41 PM IST
1 minute Read
ദുബായ്∙ ഇനി മറ്റുള്ളവർ പറയുന്നത് അനുസരിച്ച് കളിക്കാനില്ലെന്ന പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ‘‘ക്രിക്കറ്റ് ഒരു ടീം ഇനമാണ്. മറ്റു ടീമുകളോടാണ് മത്സരിക്കേണ്ടത്. സ്വന്തം ടീമിലെ സഹതാരങ്ങളോടല്ല. അത് എന്റെ രീതിയല്ല. ന്യൂസീലൻഡ് പരമ്പരയ്ക്കു ശേഷം ട്വന്റി20 ലോകകപ്പിനു തൊട്ടുമുൻപാണ് എനിക്ക് അങ്ങനെ തോന്നിയത്. ആ കാര്യമാണു ഞാന്‍ അഭിമുഖത്തിൽ പറഞ്ഞത്. കുട്ടിക്കാലം മുതൽ തന്നെ താരങ്ങൾക്കു മേൽ സമ്മർദമുണ്ട്. അപ്പോഴാണ് കളി ആസ്വദിക്കാൻ സാധിക്കാതിരിക്കുന്നത്.’’– സഞ്ജു ദുബായിൽ മാധ്യമങ്ങളോടു പറഞ്ഞു.
What you should work next
‘‘ക്രിക്കറ്റിൽ വിജയവും തോൽവിയുമുണ്ടാകും. അപ്പോഴെല്ലാം ടീമിനെ പിന്തുണയ്ക്കുകയാണു വേണ്ടത്. എല്ലാവരും വിജയിക്കാനാണു ശ്രമിക്കുന്നത്. ഇതു വളരെ സാധാരണ കാര്യമാണ്. പറയുന്ന കാര്യങ്ങൾ ആർക്കും ഏതു രീതിയിൽ വേണമെങ്കിലും എടുക്കാം.’’– സഞ്ജു വ്യക്തമാക്കി. ട്വന്റി20 ലോകകപ്പിനു മുൻപു തന്നെ മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്താനും സ്വന്തം ഇഷ്ടപ്രകാരം ക്രിക്കറ്റ് കളിക്കാനും താൻ തീരുമാനിച്ചിരുന്നതായി സഞ്ജു പറഞ്ഞതാണു വലിയ ചർച്ചകൾക്കു വഴി തുറന്നത്.
ടീമിലിടം കിട്ടാൻ മത്സരപ്പാച്ചിലുകളുടെ ഭാഗമാകാൻ താല്പര്യമില്ലെന്നും സ്വന്തം ഉൾവിളികളെ തുടർന്നും വിശ്വസിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ഈ വർഷമാദ്യം ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നിലനിർത്തിയപ്പോൾ തുടർച്ചയായി മൂന്ന് അർധസെഞ്ചറികൾ നേടിയ സഞ്ജുവിനെ, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലെ ഫോമില്ലായ്മയെത്തുടർന്ന് പിന്നീട് നടന്ന സിംബാബ്‌വെ പര്യടനത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
What you should work next
‘‘നമ്മുടെ നാട്ടിൽ നിരന്തരമായ ഒരു ‘എലിപ്പന്തയം’ നിലനിൽക്കുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. 2026 ട്വന്റി20 ലോകകപ്പിന് മുൻപ് തന്നെ ഇതിന്റെ ഭാഗമാകേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. എനിക്ക് കളി ആസ്വദിക്കണം എന്ന് മാത്രമേയുള്ളൂ. ദൈവാനുഗ്രഹത്താൽ ഞാൻ ഒരുപാട് കാര്യങ്ങൾ കൈവരിച്ചു. എനിക്ക് ഇപ്പോൾ 31 വയസ്സായി, ഇനി കുറച്ചു വർഷങ്ങൾ കൂടി ബാക്കിയുണ്ട്. അതിനാൽ എന്റെ സ്വന്തം ഇഷ്ടപ്രകാരം കളിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും എന്നോട് പറയേണ്ടതില്ല. സഞ്ജുവിനെക്കുറിച്ച് സഞ്ജു തന്നെ തീരുമാനിക്കും.’’– എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ.
‘‘എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, ഞാൻ കളിക്കും, കളി ആസ്വദിക്കും, ഒരു നല്ല സഹതാരമായിരിക്കും, ടീമിനെ പിന്തുണയ്ക്കും, പക്ഷേ ഞാൻ അത് എന്റെ രീതിയിൽ ചെയ്യും. 2024 ലോകകപ്പിന് ശേഷം 2026 ലോകകപ്പിൽ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല. ഒരു ഘട്ടത്തിൽ ഞാൻ ടീമിൽ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളപ്പോൾ എനിക്ക് എങ്ങനെ 2028ലേക്ക് പ്ലാൻ ചെയ്യാൻ കഴിയും? ഞാൻ ഉണ്ടെങ്കിൽ, ടീമിന് എന്നെ ആവശ്യമുണ്ടെങ്കിൽ, ഞാൻ നന്നായി കളിക്കുന്നുണ്ടെങ്കിൽ കാര്യങ്ങൾ അതിന്റെ വഴിക്ക് വരും. ഇല്ലെങ്കിൽ, ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. ഈ നേട്ടം എന്നിൽ നിന്ന് തട്ടിയെടുക്കാൻ ആർക്കും കഴിയില്ല.’’– ജിയോസ്റ്റാറിനോട് സഞ്ജു പറഞ്ഞു.
English Summary:






English (US) ·