Published: September 09, 2026 09:19 AM IST
1 minute Read
ന്യൂഡൽഹി ∙ സൗത്ത് ഏഷ്യൻ ഫെഡറേഷൻ (സാഫ്) ഗെയിംസിനായി ഇന്ത്യൻ കായിക സംഘത്തെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാൻ കേന്ദ്ര സർക്കാർ. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള കായിക മത്സരങ്ങൾ ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. എന്നാൽ, രാജ്യാന്തര കായിക മത്സരങ്ങളെ ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന നയത്തിന്റെ ഭാഗമായാണ് തീരുമാനം. അടുത്ത വർഷം ഏപ്രിൽ 4 മുതൽ 11 വരെ പാക്കിസ്ഥാനിലെ ഇസ്‍ലാമാബാദിലാണ് സാഫ് ഗെയിംസ് നടക്കുന്നത്.
What you should work next
ഇത്തരം രാജ്യാന്തര ടൂർണമെന്റുകൾക്ക് അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ടെന്നും, അവയോട് സഹകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിനുശേഷം ആദ്യമായാണ് ഇന്ത്യൻ കായികതാരങ്ങൾ പാക്കിസ്ഥാനിലേക്ക് പോകുന്നത്. 23 വർഷത്തിനു ശേഷമാണ് പാക്കിസ്ഥാൻ സാഫ് ഗെയിംസിന് വേദിയാകുന്നത്.
What you should work next
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെതിരായ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽ ഇന്ത്യ– പാക്ക് താരങ്ങൾ തമ്മിൽ ഹസ്തദാനം നടത്താറില്ല. ഇപ്പോൾ നടക്കുന്ന വനിതാ ഏഷ്യാകപ്പിലും പാക്ക് താരങ്ങളുമായി ഹസ്തദാനത്തിന് ഇന്ത്യൻ കളിക്കാർ നിന്നിട്ടില്ല.
English Summary:






English (US) ·