സാഫ് ഫുട്ബോൾ ഫൈനലിൽ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം, മലയാളി താരം പി.വി. വിഷ്ണുവിനു ഗോൾ

3 days ago 2

മനോരമ ലേഖകൻ

Published: November 15, 2026 12:45 PM IST

1 minute Read

പി.വി. വിഷ്ണു
പി.വി. വിഷ്ണു

ധാക്ക ∙ സാഫ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ 10–ാം കിരീടമെന്ന ചരിത്രനേട്ടത്തിന് അരികെ ഇന്ത്യ. മലയാളി താരം പി.വി.വിഷ്ണു (9–ാം മിനിറ്റ്) ലക്ഷ്യം കണ്ട സെമിയിൽ ഭൂട്ടാനെ 2–1നു കീഴടക്കിയാണ് നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഫൈനലിനു ടിക്കറ്റെടുത്തത്. ക്യാപ്റ്റൻ ചിൻഗലസാൻ സിങ് കോൻശം (27) ഇന്ത്യയുടെ 2–ാം ഗോളും നേടി. രണ്ടാം പകുതിയിൽ കിങ്സാങ് താഷിയിലൂടെ (48) ഭൂട്ടാൻ ഒരു ഗോൾ മടക്കി. കാസർകോട് സ്വദേശിയായ പി.വി.വിഷ്ണു ഐഎസ്എൽ ക്ലബ് കൊൽക്കത്ത ഈസ്റ്റ് ബംഗാളിന്റെ താരമാണ്. രണ്ടാം സെമിയിൽ ബംഗ്ലദേശിനെ 1–0നു തകർത്ത പാക്കിസ്ഥാനാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ചൊവ്വാഴ്ചയാണ് ഇന്ത്യ – പാക്ക് ഫൈനൽ.

English Summary:

India Reaches SAFF Championship Final After Defeating Bhutan

Read Entire Article