സിംപ്ലി സിംബാബ്‌വെ! ട്വന്റി20 ലോകകപ്പിൽ ഒമാനെതിരെ 8 വിക്കറ്റ് ജയം

1 month ago 5

മനോരമ ലേഖകൻ

Published: February 09, 2026 10:09 PM IST Updated: February 10, 2026 11:20 AM IST

1 minute Read

 വിക്കറ്റ് നേടിയ സിംബാബ്‌വെ ബോളർ റിച്ചാർഡ് എൻഗരാവയുടെ ആഘോഷം
വിക്കറ്റ് നേടിയ സിംബാബ്‌വെ ബോളർ റിച്ചാർഡ് എൻഗരാവയുടെ ആഘോഷം

Follow Us

Facebook

WhatsApp

കൊളംബോ∙ മൂന്ന് ബോളർമാർ മൂന്ന് വിക്കറ്റ് വീതം നേടിയ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഒമാനെതിരെ സിംബാബ്‌വെയ്ക്ക് 8 വിക്കറ്റിന്റെ അനായാസ ജയം. സ്കോർ: ഒമാൻ – 19.5 ഓവറിൽ 103ന് ഓൾഔട്ട്, സിംബാബ്‌വെ – 13.3 ഓവറിൽ 2ന് 106 ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഒമാന്, തുടക്കം മുതലേ വിക്കറ്റുകളും നഷ്ടമായി. ആദ്യ 5 ബാറ്റർമാരും രണ്ടക്കം കാണാതെ മടങ്ങിയതോടെ ഏഴാം ഓവർ അവസാനിക്കുമ്പോൾ 5ന് 27 എന്ന നിലയിലായിരുന്നു ഒമാൻ.

എന്നാൽ ആറാം വിക്കറ്റിൽ സൂഫിയാൻ മെഹ്മൂദും (39 പന്തിൽ 25), വിനായക് ശുക്ലയും (21 പന്തിൽ 28) നിർമിച്ച 42 റൺസ് കൂട്ടുകെട്ടാണ് ഒമാന്റെ സ്കോർ 100 കടക്കാൻ കാരണമായത്. 3 വിക്കറ്റ് വീതം നേടിയ സിംബാബ്‌വെ പേസർമാരായ ബ്ലസിങ് മുസറബനി, റിച്ചാർഡ് എൻഗരാവ, ബ്രാഡ് ഇവാൻസ് എന്നിവർ ചേർന്നാണ് ഒമാന്റെ സ്റ്റംപിളക്കിയത്. മറുപടി ബാറ്റിങ്ങിൽ 36 പന്തിൽ 48 റൺസ് നേടിയ ഓപ്പണർ ബ്രയാൻ ബെനറ്റിന്റെ മികവിൽ 39 പന്തുകൾ ബാക്കിനിൽക്കെ സിംബാബ്‌വെ ലക്ഷ്യം കണ്ടു.

English Summary:

Zimbabwe secured an emphatic 8-wicket triumph against Oman successful a T20 Cricket World Cup match. Zimbabwe's bowlers were instrumental, with 3 bowlers claiming 3 wickets each, restricting Oman to a debased total.

Read Entire Article