Published: July 25, 2026 04:21 PM IST Updated: July 25, 2026 08:34 PM IST
1 minute Read
ഹരാരെ (സിംബാബ്‌വെ) ∙ ബാറ്റർമാർക്കു പിന്നാലെ ബോളർമാരും മികവ് പുലർത്തിയ രണ്ടാം ട്വന്റി20 മത്സരത്തിൽ സിംബാബ്‌വെയെ 90 റൺസിന് തകർത്ത് ഇന്ത്യ. 220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 17.5 ഓവറിൽ 129 റൺസിന് പുറത്താകുകയായിരുന്നു. 32 റൺസെടുത്ത ഓപ്പണർ ബ്രയൻ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കു വേണ്ടി അഭിഷേക് ശർമ മൂന്നു വിക്കറ്റും യഷ് ഠാക്കൂർ, പ്രാൻസ് യാദവ് എന്നിവർ രണ്ടും രവി ബിഷ്ണോയ്, ശിവം ദൂബെ, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കി. ആദ്യ ട്വന്റി20 മത്സരം ഇന്ത്യ 7 വിക്കറ്റിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന ട്വന്റി20 മത്സരം ഞായറാഴ്ച ഹരാരെയിൽ നടക്കും.
What you should work next
നേരത്തെ, കൈവിട്ടു പോയേക്കാമായിരുന്ന ഒരു ഇന്നിങ്സിനെ ഇഷാനും തിലകും ചേർന്ന് തോളിലേറ്റിയപ്പോൾ സിംബാബ്‌വെയ്‌ക്കെതിരായ ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെുടത്തു. സിംബാബ്‌വെയ്ക്ക് 220 റൺസ് വിജയലക്ഷ്യം. ഈ മത്സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അർധസെഞ്ചറി നേടിയ ഇഷാൻ കിഷൻ (44 പന്തിൽ 81), തിലക് വർമ (29 പന്തിൽ 60*) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (8 പന്തിൽ 8) നഷ്ടമായി. പേസർ ബ്ലെസിങ് മുസർബാനിയാണ് അഭിഷകിനെ റയാൻ ബേളിന്റെ കൈകളിൽ എത്തിച്ചത്. എന്നാൽ പിന്നാലെ വൈഭവ് സൂര്യവംശിയുടെ ‘അടി’ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. റിച്ചാർഡ് നഗാരവയ്ക്കെതിരെ തുടർച്ചയായി ഫോറും സിക്സുമടിച്ച വൈഭവ് സ്കോർ ഉയർത്തി. എന്നാൽ അതേ ഓവറിൽ തന്നെ മുസർബാനിക്ക് ക്യാച്ച് നൽകി വൈഭവ് മടങ്ങി. പിന്നാലെയത്തിയ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും ഇഷാൻ കിഷനും ചേർന്ന് മൂന്നാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. 20 പന്തിൽ 25 റൺസെടുത്ത ശ്രേയസിനെ പത്താം ഓവറിൽ ബ്രയൻ ബെന്നറ്റ് പുറത്താക്കി.
ഇതിനുശേഷമാണ് ഇഷാനും തിലക് വർമയും ഒന്നിച്ചത്. ഇതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. 13–ാം ഓവറിലാണ് രാജ്യാന്തര ട്വന്റി20യിലെ 12–ാം അർധസെഞ്ചറി ഇഷാൻ തികച്ചത്. തിലക് വർമയും ബൗണ്ടറികളുമായി കളം നിറഞ്ഞു. 17–ാം ഓവറിൽ, വെറും 23 പന്തിൽ തിലകും അർധസെഞ്ചറി തികച്ചു. എന്നാൽ തൊട്ടടുത്ത ഓവറിൽ സെഞ്ചറിയിലേക്ക് കുതിച്ച ഇഷാൻ കിഷനെ പുറത്താക്കി ന്യൂമാൻ ന്യാംഹുരി കൂട്ടുകെട്ട് പൊളിച്ചു. അപ്പോഴേയ്ക്കും ഇന്ത്യയുടെ സ്കോർ 189ൽ എത്തിയിരുന്നു. 44 പന്തിൽ 2 സിക്സും 9 ഫോറുമടക്കമാണ് ഇഷാൻ 81 റൺസെടുത്തെത്. നാലാം വിക്കറ്റിൽ 94 റൺസാണ് ഇഷാനും തിലകും ചേർന്ന് നേടിയത്. ആറാമനായി ക്രീസിലെത്തിയ റിങ്കു സിങിനെയും ( 8 പന്തിൽ 12), പിന്നീട് ശിവം ദുബെയെയും (3 പന്തിൽ 6) കൂട്ടുപിടിച്ച് തിലകാണ് ടോട്ടൽ 200 കടത്തിയത്.
English Summary:






English (US) ·