സിആര്‍7 സർപ്രൈസ്! ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി; സാക്ഷികളായി 5 മക്കൾ

1 month ago 8

ഓൺലൈൻ ഡെസ്‌ക്

Published: August 12, 2026 09:18 AM IST Updated: August 12, 2026 10:04 AM IST

1 minute Read

 X/@piersmorgan), വിവാഹിതരായെന്ന സന്തോഷവാർത്ത അറിയിച്ച് റൊണാൾഡോയും ജോർജിനയും പങ്കുവച്ച ചിത്രം (വലത്) (Instagram/georginagio/)
ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗസും (ഫയൽ ചിത്രം: X/@piersmorgan), വിവാഹിതരായെന്ന സന്തോഷവാർത്ത അറിയിച്ച് റൊണാൾഡോയും ജോർജിനയും പങ്കുവച്ച ചിത്രം (വലത്) (Instagram/georginagio/)

കാസ്കായിസ് (പോർച്ചുഗൽ ) ∙ ഏറെനാളത്തെ അഭ്യൂഹങ്ങൾക്കും കാത്തിരിപ്പുകൾക്കും പ്രണയത്തിനും ഒടുവിൽ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രിഗസും വിവാഹിതരായി. പോർച്ചുഗലിലെ കാസ്കായിസിൽ ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍. ഇരുവരുടെയും അഞ്ച് മക്കളും വിവാഹത്തില്‍ പങ്കെടുത്തു. വിവാഹ മോതിരങ്ങൾ അണിഞ്ഞ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് റൊണാൾഡോ സന്തോഷവാർത്ത പുറത്തുവിട്ടത്. 10 വര്‍ഷം ഒരുമിച്ച് ജീവിച്ച ശേഷമാണ് ഇരുവരുടെയും വിവാഹം.

What you should work next

ഈ മാസം എട്ടിന് റൊണാൾഡോയുടെ ജന്മനാടായ മദീറയിലെ ഫിൻചാൽ കത്തീഡ്രലിൽ വച്ചായിരിക്കും വിവാഹമെന്ന് നേരത്തെ വാർത്തകൾ പരന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരത്തിന്റെ സഹോദരിമാർ രംഗത്തെത്തുകയും ചെയ്തു. എന്നിട്ടുപോലും നൂറുകണക്കിന് ആരാധകരാണ് അവിടെ തടിച്ചുകൂടിയത്. എന്നാൽ അവിടെ നടന്ന വിവാഹം മറ്റൊരു ദമ്പതികളുടേതായിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിൽ ആകെ ചിരി പടർത്തി. റൊണാൾഡോ തന്നെ വാർത്തയോട് തമാശരൂപേണ പ്രതികരിച്ചിരുന്നു.

2016ൽ ഒരു ഗുച്ചി സ്റ്റോറിൽ വച്ചാണ് റൊണാൾഡോയും ജോർജീനയും ആദ്യമായി കണ്ടുമുട്ടിയത്. ഷോപ്പിലെ സെയിൽസ് അസിസ്റ്റന്റായിരുന്നു ജോര്‍ജീന. പിന്നീട് 2017ൽ സ്വിറ്റ്‌സർലൻഡിൽ നടന്ന ഫിഫ ഫുട്ബോൾ അവാർഡ് ദാന ചടങ്ങിൽ ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് ബന്ധം പരസ്യമായത്.

ഫിഫ ലോകകപ്പിനു പിന്നാലെയാണ് റൊണാൾഡോ വിവാഹിതനാകുന്നെന്ന അഭ്യൂഹങ്ങൾ ഉയർന്നത്. 2016ൽ സ്പെയിനിലെ മഡ്രിഡിലുള്ള ഒരു ഫാഷൻ സ്റ്റോറിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും. 2017ലാണ് പ്രണയം ആരാധകരോടു വെളിപ്പെടുത്തിയത്. തങ്ങളുടെ പ്രണയം ഇത്രയും ശക്തമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് റൊണാൾഡോ ഒരിക്കല്‍ തന്‍റെ നെറ്റ്ഫ്ലിക്സ് പരമ്പരയായ 'ഐ ആം ജോർജീന'യിൽ വെളിപ്പെടുത്തിയിരുന്നു. 2025 ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹനിശ്ചയം നടന്നിരുന്നു.

നാൽപത്തിയൊന്നുകാരൻ ക്രിസ്റ്റ്യാനോയുടെ 5 മക്കളിൽ 4 പേർ മുപ്പത്തിരണ്ടുകാരി ജോർജിനയുമായുള്ള ബന്ധത്തിൽ നിന്നുള്ളവരാണ്. 2010ലാണ് റൊണാൾഡോയുടെ മൂത്തമകൻ‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ ജനിക്കുന്നത്. റൊണാൾഡോ ജൂനിയറിന്റെ മാതാവ് ആരെന്ന കാര്യം ഇപ്പോഴും രഹസ്യമാണ്. ഏഴു വർഷങ്ങൾക്കു ശേഷം വാടക ഗർഭപാത്രത്തിലൂൂടെ ഇവ മരിയ, മതിയോ റൊണാൾഡോ എന്നീ ഇരട്ടക്കുട്ടികൾ ജനിച്ചു. ജോർജീനയുമായുള്ള ബന്ധത്തിലുണ്ടായ കുട്ടികളാണ് അലന മാർട്ടിനയും, ബെല്ല എസ്മെറാൾ‍ഡയും. ബെല്ലയുടെ ഇരട്ട സഹോദരനായ എയ്ഞ്ചൽ പ്രസവ സമയത്ത് മരണപ്പെട്ടത് റൊണാൾഡോയ്ക്കും ജോർജീനയ്ക്കും വലിയ ആഘാതമായിരുന്നു. കുട്ടികളെയെല്ലാം ജോർജിനയാണു വളർത്തുന്നത്.

English Summary:

Cristiano Ronaldo and Georgina Rodriguez: Football superstar Cristiano Ronaldo and his spouse Georgina Rodriguez precocious tied the knot successful a elemental ceremonial held successful Cascais, Portugal. Their 5 children attended the backstage event. Ronaldo announced the blessed quality by sharing a representation of their wedding rings connected societal media, concluding a decade-long relationship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article