സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ: സമാപനം 22ന് കൊച്ചിയിൽ

1 month ago 6

മനോരമ ലേഖകൻ

Published: February 18, 2026 10:50 AM IST

1 minute Read

 സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ (cisfcyclothon.in/event-gallery)
സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ (cisfcyclothon.in/event-gallery)

കൊച്ചി∙ തീരദേശ സുരക്ഷാ അവബോധം, ദേശീയ ഐക്യം, സമൂഹ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള സിഐഎസ്എഫ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോണിന്റെ രണ്ടാം പതിപ്പിന്റെ സമാപനം ഈ മാസം 22ന് കൊച്ചിയിൽ. തേവര സേക്രഡ് ഹാർട്ട് കോളജിൽ വൈകിട്ട് 5നാണ് പരിപാടി. ജനുവരി 28ന് ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷനൽ സ്റ്റേഡിയത്തിൽനിന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്, വെർച്വലായാണ് സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്.

‘സുരക്ഷിത തീരങ്ങൾ, സമൃദ്ധ ഇന്ത്യ’ എന്ന പ്രമേയത്തിലാണ് സൈക്ലത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ മുഴുവൻ തീരദേശം ഭൂപ്രദേശവും ഉൾക്കൊള്ളുന്ന 6,553 കിലോമീറ്റർ ദൈർഘ്യമുള്ള 25 ദിവസത്തെ സൈക്ലിങ് പര്യവേഷണമാണ് വന്ദേമാതരം കോസ്റ്റൽ സൈക്ലത്തോൺ. രാജ്യത്തെ ഏറ്റവും വലിയ തീരദേശം സൈക്ലിങ് ക്യാംപെയനനുകളിൽ ഒന്നാണ് ഇത്. സിഐഎസ്എഫ് സൈക്ലിസ്റ്റുകളുടെ രണ്ടു ടീമുകളാണ് ഒരേസമയം ഇതിൽ പങ്കെടുക്കുന്നത്.

പടിഞ്ഞാറൻ തീരത്തുനിന്നു പുറപ്പെട്ട ടീം ഗുജറാത്തിലെ കച്ച്, ലഖത് കോട്ടയിൽ നിന്ന് ആരംഭിച്ച് സൂറത്ത്, മുംബൈ, ഗോവ, മംഗളൂരു, കോഴിക്കോട് എന്നിവടങ്ങളിലൂടെയും
കിഴക്കൻ തീരത്തുനിന്നു പുറപ്പെട്ട ടീം ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ ബഖാലിയിൽ നിന്ന് ആരംഭിച്ച് ഹാൽദിയ, കൊണാർക്ക്, പാരദീപ്, വിശാഖപട്ടണം, ചെന്നൈ, പുതുച്ചേരി, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങിളലൂടെയും എത്തി കൊച്ചിയിൽ സംഗമിക്കും.

English Summary:

The CISF Vandemataram Coastal Cyclothon is concluding successful Kochi connected the 22nd, aiming to fortify coastal information awareness, nationalist integration, and assemblage participation. This 25-day, 6,553 km cycling expedition covers India's full coastline.

Read Entire Article