സിക്സടിച്ച് കളി തീർത്ത് ഹർമൻപ്രീത് കൗർ, 8.4 ഓവറിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, ഏഷ്യാകപ്പ് സെമിയിൽ

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: September 05, 2026 09:41 PM IST Updated: September 05, 2026 10:41 PM IST

1 minute Read

 X@BCCI
പാക്കിസ്ഥാനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

ദുബായ്∙ ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് സെമി ഫൈനലിൽ കടന്ന് ടീം ഇന്ത്യ. എ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ ആറു പോയിന്റുമായാണ് സെമിയിലെത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 56 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 8.4 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. 68 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. 18 പന്തിൽ 18 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും 14 പന്തിൽ 12 റൺസടിച്ച ദീപ്തി ശർമയും പുറത്താകാതെനിന്നു. ഷെഫാലി വർമ (ആറു പന്തിൽ 12), സ്മൃതി മന്ഥന (11 പന്തിൽ ഒൻപത്), പ്രതിക റാവൽ (മൂന്ന് പന്തിൽ നാല്) എന്നിങ്ങനെയാണു പുറത്തായ ഇന്ത്യൻ‌ ബാറ്റർമാരുടെ സ്കോറുകൾ. 

What you should work next

പവർ പ്ലേയിൽ മൂന്നു മുന്‍നിര വിക്കറ്റുകൾ നഷ്ടമായെങ്കിലും ഇന്ത്യ മത്സരം അനായാസം പിടിച്ചെടുക്കുകയായിരുന്നു. പാക്ക് ബോളർ നഷ്റ സന്ധുവിന്റെ ഒൻപതാം ഓവറിലെ മൂന്നും നാലും പന്തുകള്‍ സിക്സും ഫോറും പറത്തി ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ഇന്ത്യയ്ക്കു ഗംഭീര വിജയം സമ്മാനിച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ തായ്‍ലൻഡിനെതിരെ 94 റൺസ് വിജയവും ഹോങ് കോങ്ങിനെതിരെ 137 റൺസ് വിജയവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഇനി ഹോങ്കോങ്ങിനെതിരായ മത്സരവും ബാക്കിയുണ്ട്. സെപ്റ്റംബർ പത്തിന് നടക്കുന്ന സെമി ഫൈനലിൽ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ ഇന്ത്യ നേരിടും.

What you should work next

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 55 റൺസിന് ഓൾഔട്ടായി. ദുബായിലെ പിച്ചിൽ മികച്ച സ്കോർ ലക്ഷ്യമിട്ട് കളിക്കാനിറങ്ങിയ പാക്ക് ബാറ്റർമാർ 18.1 ഓവറുകൾ അതിജീവിച്ചെങ്കിലും 55 റൺസ് മാത്രമാണ് അടിച്ചെടുക്കാൻ സാധിച്ചത്. ഇന്ത്യയ്ക്കായി ശ്രീചരണിയും പ്രേമ റാവത്തും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ദീപ്തി ശർമയ്ക്കു രണ്ടും ഷെഫാലി വർമയ്ക്ക് ഒരു വിക്കറ്റുമുണ്ട്.

PAK-W

55-10 18.1/20

IND-W

57-3 8.4/20

പാക്കിസ്ഥാൻ ബാറ്റർമാരില്‍ ഓപ്പണർമാരായ ഷവാൽ സുൽഫിക്കറും (14 പന്തിൽ 14), മുനീബ അലിയും (15 പന്തിൽ 13) മാത്രമാണു രണ്ടക്കം കടന്നത്. മുൻനിര ബാറ്റർമാരായ ഗുൽ ഫെറോസ (പൂജ്യം), അയേഷ സഫർ (രണ്ട്), സദഫ് ഷമാസ് (മൂന്ന്), ഫാത്തിമ സന (പൂജ്യം), എയ്മൻ ഫാത്തിമ (അഞ്ച്) എന്നിവർ പ്രതിരോധിക്കുക പോലും ചെയ്യാതെയാണ് ഇന്ത്യൻ ബോളിങ്ങിനു മുന്നിൽ പതറിയത്. മത്സരത്തിന്റെ അഞ്ചാം ഓവറിൽ ഓപ്പണർ മുനീബയെ ബോൾ‍‍ഡാക്കി സ്പിന്നർ ഷെഫാലി വർമയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത ഓവറിൽ ശ്രീചരണി ഗുൽ ഫെറോസയെയും ഷവാൽ സുല്‍ഫിക്കറിനെയും വീഴ്ത്തിയതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. പാക്ക് മധ്യനിരയും വാലറ്റവും പിടിച്ചുനിൽക്കാതെ മടങ്ങിയതോടെ പാക്കിസ്ഥാൻ 18.1 ഓവറിൽ പുറത്തായി. 

English Summary:

Womens Asia Cup 2026, India vs Pakistan Match Live Updates

Read Entire Article