സിക്സർ മഴ പെയ്യിക്കുന്ന ബാറ്റിന് എത്രയാ വില? വൈഭവ് സൂര്യവംശിക്ക് ‘ബ്ലാങ്ക് ചെക്ക്’ ഓഫർ, ഇഷ്ടമുള്ളത് എടുക്കാം!

1 day ago 2

ഓൺലൈൻ ഡെസ്ക്

Published: May 31, 2026 08:24 AM IST Updated: May 31, 2026 09:26 AM IST

1 minute Read

CRICKET-IND-IPL-T20-RAJASTHAN-GUJARAT
വൈഭവ് സൂര്യവംശി. Photo: PunitParanjpe/AFP

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ വെടിക്കെട്ട് ബാറ്റിങ്ങിനു പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയെ തേടിയെത്തി വൻ ഓഫറുകൾ. ബാറ്റിൽ പരസ്യം നൽകുന്നതിനായി ഒരു ബിസിനസ് സ്ഥാപനം ‘ബ്ലാങ്ക് ചെക്കാണ്’ വൈഭവിന് ഓഫർ ചെയ്തത്. കായിക മേഖലയിലെ പ്രമുഖരായ എസ്എസ് സ്പോർട്സാണ് നിലവിൽ വൈഭവിന്റെ ബാറ്റ് സ്പോൺസർമാർ. 50 ലക്ഷം രൂപയാണ് ഒരു വർ‍ഷത്തേക്ക് സ്പോൺസർഷിപ്പിലൂടെ മാത്രം വൈഭവിനു ലഭിക്കുന്നത്.

എന്നാൽ വൈഭവുമായുള്ള കരാറിനുവേണ്ടി ആരെങ്കിലും മുന്നോട്ടുവന്നാൽ, മൂന്നു വർഷത്തെ ഡീൽ വിൽക്കാൻ തയാറാണെന്നാണ് കമ്പനിയുടെ നിലപാട്. വൈഭവിന്റെ ബാറ്റിങ് മികവിലാണ് ഈ സീസണിൽ രാജസ്ഥാൻ പ്ലേ ഓഫിലെത്തിയത്. തുടർച്ചയായി സിക്സറുകൾ പായിക്കുന്നത് ശീലമാക്കിയ വൈഭവിന്റെ ബാറ്റിനും ആരാധകർ ഏറെയാണ്. ഇതോടെയാണ് താരത്തെ തേടി വലിയ ഓഫറുകള്‍ എത്തിത്തുടങ്ങിയത്. ഒരു വർഷത്തെ കരാറിന് ഇന്ത്യയിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ മൂന്നു മുതൽ എട്ടു കോടി രൂപ വരെയാണു വാങ്ങുന്നത്. സൂര്യവംശിക്ക് ഒരു കമ്പനി ബാറ്റ് സ്പോൺസർഷിപ്പിനായി മാത്രം 12 കോടി രൂപയാണ് ഓഫർ ചെയ്തത്. താരത്തിന്റെ നിലവിലെ കരാറിനേക്കാൾ 24 ഇരട്ടിയാണ് ഇത്.

ട്വന്റി20 ദേശീയ ടീമിൽ സജീവമല്ലാതിരുന്നിട്ടും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എട്ടു കോടി രൂപയാണ് ബാറ്റ് ഡീലിലൂടെ ആവശ്യപ്പെടുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ രണ്ടാം ക്വാളിഫയറിൽ 96 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. അർഹിച്ച സെഞ്ചറി നഷ്ടമായെങ്കിലും, 776 റൺസുമായി സീസണിലെ ടോപ് സ്കോററാണ് വൈഭവ്. ഫൈനലിൽ ഗുജറാത്ത് താരങ്ങളായ ശുഭ്മൻ ഗില്ലും സായ് സുദർശനും തിളങ്ങിയില്ലെങ്കിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപും വൈഭവ് സ്വന്തമാക്കും.

2025 ഐപിഎലിൽ അരങ്ങേറ്റ മത്സരം കളിച്ച വൈഭവ് ഒരു സീസണിൽ 1.10 കോടി രൂപയാണു പ്രതിഫലമായി വാങ്ങുന്നത്. അതിനു പുറമേ മാച്ച് ഫീയായി ഓരോ മത്സരങ്ങൾക്കും 7.5 ലക്ഷം രൂപ വീതവും ലഭിക്കും. വൈഭവിന്റെ കുടുംബം മുംബൈ നഗരത്തിൽ മൂന്ന് കോടി രൂപയുടെ വീട് വാങ്ങിയതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറാനുള്ള ഒരുക്കത്തിലാണ് വൈഭവ്. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരാട്ടങ്ങൾക്കുള്ള 30 അംഗ ടീമിൽ വൈഭവും ഇടംപിടിച്ചു. ഏഷ്യൻ ഗെയിംസിലെ അല്ലെങ്കിൽ വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലോ വൈഭവ് ഇന്ത്യയ്ക്കായി കളിക്കാനാണു സാധ്യത.

English Summary:

Vaibhav Suryavanshi, the young cricket prima from Rajasthan Royals, has received lucrative sponsorship offers aft his awesome show successful the Indian Premier League. One concern has offered him a 'blank cheque' for bat advertising, highlighting his increasing marketability successful the sports industry.

Read Entire Article