സിറാജിനൊപ്പം പേസ് നിരയിൽ ആര്? ജുറേലിനു പകരം സർഫറാസ്? സൂചന നൽകി ക്യാപ്റ്റൻ ഗിൽ: സാധ്യതാ ഇലവൻ ഇങ്ങനെ

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: August 14, 2026 05:56 PM IST Updated: August 15, 2026 07:49 AM IST

2 minute Read

അഫ്‌ഗാനിസ്ഥാനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്തും ശുഭ്മൻ ഗില്ലും ബാറ്റിങ്ങിനിടെ. (Photo by Shammi MEHRA / AFP)
അഫ്‌ഗാനിസ്ഥാനെതിരായ ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്തും ശുഭ്മൻ ഗില്ലും ബാറ്റിങ്ങിനിടെ. (Photo by Shammi MEHRA / AFP)

ഗോൾ (ശ്രീലങ്ക)∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ജീവൻമരണ പോരാട്ടത്തിനാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുന്നത്. ചാംപ്യൻഷിപ്പിന്റെ 2025-27 സീസൺ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. കളിച്ച 9 ടെസ്റ്റ് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ടു. ഇനി ശേഷിക്കുന്നത് 3 പരമ്പരകളിലായി 9 മത്സരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചതിനു ശേഷം രണ്ടുതവണ ഫൈനൽ കളിച്ചെങ്കിലും കിരീടമുയർത്താൻ സാധിക്കാത്ത ഇന്ത്യൻ ടീമിന് ഇത്തവണ, ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകം. ഫൈനൽ സാധ്യത മങ്ങിയ അവസ്ഥയിലാണ് ശ്രീലങ്കയ്ക്കെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നത്.

What you should work next

ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരുകയാണ് ലക്ഷ്യം. ബാറ്റിങ് ലൈനപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ആദ്യ വെല്ലുവിളി. ബാറ്റിങ്ങിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ അമിതമായി ആശ്രയിക്കേണ്ടിവരുന്നുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിൽ 4 സെഞ്ചറികളടക്കം 754 റൺസാണ് ഗിൽ നേടിയത്. ലങ്കയിൽ മത്സര പരിചയമുള്ള താരങ്ങൾ സ്ക്വാഡിലില്ല. ഗിൽ അടക്കമുള്ള യുവതാരങ്ങൾ ലങ്കയിൽ ടെസ്റ്റ് കളിച്ചിട്ടില്ല. 15 അംഗ ടീമിൽ കെ.എൽ.രാഹുലിനും (4 ടെസ്റ്റ്) രവീന്ദ്ര ജഡ‍േജയ്ക്കും (2) മാത്രമാണ് ലങ്കൻ പിച്ചുകളിൽ ടെസ്റ്റ് കളിച്ചു പരിചയമുള്ളത്. ഇതോടെ, ഇന്ത്യൻ യുവനിരയുടെ ബാറ്റിങ് കരുത്ത് ലങ്കയിൽ പരീക്ഷിക്കപ്പെടും. പേസർ ജസ്പ്രീത് ബുമ്രയുടെ പരുക്കും ഇന്ത്യയ്ക്കു തലവേദനയാണ്. ലങ്കൻ പര്യടനത്തിൽ ബുമ്രയുടെ അഭാവം തിരിച്ചടിയാണ്. ബോളിങ്ങിൽ സ്ഥിരതയുള്ള താരങ്ങളെ ഭാവിയിലേക്കു കണ്ടത്തേണ്ടതുണ്ട്. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, സാരാംശ് ജെയിൻ എന്നീ സ്പിന്നർമാർ ലങ്കൻ പിച്ചുകളിൽ കളിതിരിക്കുമെന്നാണ് ഇന്ത്യൻ പ്രതീക്ഷ.

ഇതിനിടെ, ആദ്യ ടെസ്റ്റിലെ പ്ലേയിങ് ഇലവൻ സംബന്ധിച്ച സൂചന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നൽകി. മുഹമ്മദ് സിറാജിനൊപ്പം പേസ് ബോളറായി ആരാകും ടീമിലുണ്ടാകുക എന്നതു സംബന്ധിച്ചാണ് ഏറ്റവും ആകാക്ഷ. ബുമ്രയുടെ അസാന്നിധ്യത്തിൽ പേസ് അറ്റാക്ക് നയിക്കുന്ന സിറാജിനു കൂട്ടായി ഗുർനൂർ ബ്രാർ എത്തുമെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. എന്നാൽ പ്രസിദ്ധ് കൃഷ്ണയാകും ഇലവനിലുണ്ടാകുക എന്ന സൂചനയാണ് ഗിൽ നൽകുന്നത്. ‘‘ഗുർനൂർ ബ്രാറിന് പഴയ പന്ത് ഉപയോഗിച്ച് നല്ല വേഗതയിൽ ബൗൺസ് കണ്ടെത്താൻ മികച്ച കഴിവുണ്ട്. എന്നാൽ പ്രസിദ്ധ് കൃഷ്ണ ഈയിടെയായി വളരെ നന്നായി പന്തെറിയുന്നുണ്ടെന്ന് സന്നാഹ മത്സരത്തിൽ നമ്മൾ കണ്ടതാണ്. അതുകൊണ്ട് തന്നെ ഇതൊരു കടുത്ത തീരുമാനമാണ്.’’ ആദ്യ ടെസ്റ്റിന് മുന്നോടിയായി ഗിൽ പറഞ്ഞു.

പരുക്ക് മൂലം ജസ്പ്രീത് ബുമ്ര ടീമിൽ ഇല്ലാത്ത സാഹചര്യത്തിൽ, പ്രസിദ്ധ്, ബ്രാർ എന്നിവരെപ്പോലെയുള്ള താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള നല്ലൊരു അവസരമാണ് ഈ പരമ്പരയെന്ന് ഗിൽ പറഞ്ഞു. ‘‘ജസ്പ്രീത് ബുമ്ര ടീമിലില്ല, പക്ഷേ മറ്റൊരാൾക്ക് മുന്നോട്ട് വരാനുള്ള അവസരമാണിത്. കളിയുടെ വേഗത മനസ്സിലാക്കുക എന്നതാണ് പ്രധാനം.’’– ഗിൽ കൂട്ടിച്ചേർത്തു. അതേസമയം, ബുമ്രയ്ക്കു പകരക്കാരനായി ടീമിലെത്തിയ കശ്മീർ പേസർ ആക്വിബ് നബി പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചു.

സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുക. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ എന്നിവർക്കാകും സ്പിൻ ചുമതല. , സാരാംശ് ജെയിനിന് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമോ എന്ന കണ്ടറിയണം. സായ് സുദർശന്റെ അഭാവത്തിൽ ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഏതാനും ടെസ്റ്റുകളിൽ മോശം പ്രകടനമായിരുന്നിട്ടും ധ്രുവ് ജുറേലിനു പകരം സർഫറാസ് ഖാൻ എത്താനുള്ള സാധ്യതയും ഗിൽ തള്ളിക്കളഞ്ഞു. ‘താരങ്ങൾ തനിയെ വളർന്നു വരും. നമ്മൾ അവർക്ക് സമയം നൽകേണ്ടതുണ്ട്, ചില താരങ്ങൾക്ക് കുറച്ചുകൂടി സമയം ആവശ്യമാണ്.’’– ക്യാപ്റ്റൻ തന്റെ നിലപാട് വ്യക്തമാക്കി.

സാധ്യതാ ഇലവൻ:

ഇന്ത്യ:

യശസ്വി ജയ്‌സ്വാള്‍, കെ.എല്‍.രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുേറല്‍, രവീന്ദ്ര ജഡേജ, മാനവ് സുതാർ, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

English Summary:

India faces a important Test bid against Sri Lanka successful the World Test Championship. The Indian squad needs a beardown show to amended their standings and support their last hopes alive.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article