സിറാജിനൊപ്പം പ്രസിദ്ധ്, ഇലവനിൽ 3 സ്പിന്നർമാർ, സർഫറാസ് ഇല്ല: 600–ാം ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: August 15, 2026 09:46 AM IST

1 minute Read

ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും
ശ്രീലങ്കൻ ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവയും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും

ഗോൾ ∙ ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ ആദ്യം ബാറ്റും ചെയ്യു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു പേസർമാരും മൂന്നു സ്പിന്നർമാരും ഉൾപ്പെടെ അഞ്ച് ബോളർമാരുമായാണ് ഇറങ്ങുന്നത്. മുഹമ്മദ് സിറാജിനൊപ്പം പ്രസിദ്ധ് കൃഷ്ണയാണ് പേസ് നിരയിൽ. രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ എന്നിവരാണ് സ്പിന്നർമാർ. ദേവ്‌ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ എന്നിവരും പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. സർഫറാസ് ഖാൻ, ഗുർനൂർ ബ്രാർ, ആക്വിബ് നബി, സാരാംശ് ജെയ്ൻ എന്നിവരാണ് ബെഞ്ചിൽ. ഇന്ത്യയുടെ 80–ാം സ്വാതന്ത്ര്യദിനത്തിൽ, 600–ാം ടെസ്റ്റ് മത്സരത്തിനാണ് ഇന്ത്യൻ ടീം ഇറങ്ങുന്നത്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ 

What you should work next

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന അവസാന പരമ്പരയിൽ, ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിന് ആത്മവിശ്വാസം തിരിച്ചു പിടിക്കാനുള്ള ആദ്യ പരീക്ഷയാണ് ശ്രീലങ്കൻ പര്യടനം. 2 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയില്ലെങ്കിൽ ഇത്തവണത്തെ ടെസ്റ്റ്ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്കു പ്രതീക്ഷ അവസാനിപ്പിക്കാം.

ഗോൾ: ലങ്കയുടെ സ്പിൻ കോട്ട1998നു ശേഷം ഗോൾ രാജ്യാന്തര സ്റ്റേഡിയത്തിൽ 49 ടെസ്റ്റ് മത്സരങ്ങളിൽ 27ലും ശ്രീലങ്കയാണ് ജയിച്ചത്. എല്ലാ വിജയങ്ങളും പിറന്നത് പന്തിനെ കത്തിയുടെ കൃത്യതയോടെ തിരിക്കാൻ ശേഷിയുള്ള സ്പിന്നർമാരുടെ കരുത്തിൽ! പ്രഭാത് ജയസൂര്യയും രമേഷ് മെൻഡിസും ഗോളിനെ അവരുടെ സ്പിൻ കോട്ടയാക്കി മാറ്റിയിരിക്കുന്നു.

∙ ഇന്ത്യയ്ക്ക് വേണ്ടത് പുതിയ സാമ്രാജ്യം2017ൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ജൂനിയർ താരങ്ങളുടെ ടീം ശ്രീലങ്കയിലെത്തി 3–0ന് ടെസ്റ്റ് പരമ്പര വിജയിച്ച ചരിത്രം ഇന്ത്യൻ യുവനിരയ്ക്ക് പ്രചോദനമാകും. അന്ന് കോലിയും സംഘവും ടെസ്റ്റ് ക്രിക്കറ്റിൽ വർഷങ്ങൾ നീണ്ട ഇന്ത്യൻ മേധാവിത്വത്തിന് ആരംഭം കുറിച്ചത് ഗോളിൽനിന്നായിരുന്നു. അതിന് ശേഷം ആദ്യമായാണ് ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പരയ്ക്കായി ലങ്കയിലെത്തുന്നത്.

ഇന്ത്യൻ ബാറ്റർമാരുടെ സ്പിന്നിനെതിരെയുള്ള ദൗ‍ർബല്യം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഋഷഭ് പന്തിനും ധ്രുവ് ജുറേലിനും ആദ്യ ഇലവനിൽ അവസരം നൽകിയേക്കാം. ശുഭ്മൻ ‍ഗില്ലിനൊപ്പം കെ.എൽ.രാഹുലിന്റെയും യശസ്വി ജയ്സ്വാളിന്റെയും മികച്ച ഫോമിലുള്ള ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിൽനിന്ന് ഇന്ത്യ റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്നു. സായ് സുദർശന്റെ പരുക്ക്, ടീമിലെ ബാറ്റിങ് നിരയിൽ മൂന്നാം സ്ഥാനം ഉറപ്പിക്കാൻ സുവർണാവസരമാണ് ദേവ്ദത്ത് പടിക്കലിനു നൽകിയിരിക്കുന്നത്. ഇന്ത്യൻ ബോളിങ് നിരയുടെ പ്രകടനവും നിർണായകമാണ്.

∙ സ്പിൻ കരുത്തിൽ വിശ്വസിച്ച് ലങ്കശ്രീലങ്കൻ ടീമിന് സ്പിൻ കരുത്തിലാണ് വിശ്വാസം. പേസ് ബോളർ ലഹിരു കുമാരയിലും ലങ്കയ്ക്കു പ്രതീക്ഷയുണ്ട്. ദിനേഷ് ചണ്ഡിമലിന്റെയും കാമിൻഡു മെൻഡിസിന്റെയും ബാറ്റിൽനിന്നാണ് റണ്ണൊഴുക്ക് പ്രതീക്ഷിക്കുന്നത്.

English Summary:

Sri Lanka vs India, 1st Test, Day 1 Live Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article