Published: February 18, 2026 09:20 AM IST
1 minute Read
അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 8 റൗണ്ട് ഉറപ്പിച്ച് 7 ടീമുകൾ. ഇന്ത്യ, വെസ്റ്റിൻഡീസ്, സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നിൽ. ഇംഗ്ലണ്ട്, ശ്രീലങ്ക, ന്യൂസീലൻഡ് എന്നിവർ ഗ്രൂപ്പ് രണ്ടിലും. ഈ ഗ്രൂപ്പിലെ അവസാന ടീമിനെ ഇന്നറിയാം.
ഇന്നു നമീബിയയ്ക്കെതിരെ ജയിച്ചാൽ പാക്കിസ്ഥാൻ ഗ്രൂപ്പ് 2ൽ എത്തും. പാക്കിസ്ഥാൻ തോറ്റാൽ യുഎസ്എ സൂപ്പർ 8ൽ എത്തും. പാക്കിസ്ഥാൻ തോൽക്കുകയും, ഇന്ത്യയ്ക്കെതിരെ വമ്പൻ ജയം സ്വന്തമാക്കുകയും ചെയ്താൽ നെതർലൻഡ്സിനും സൂപ്പർ 8ലേക്കു വിദൂര സാധ്യതയുണ്ട്.
ഗ്രൂപ്പ് 1: ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്‌വെ
ഗ്രൂപ്പ് 2: ശ്രീലങ്ക, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, പാക്കിസ്ഥൻ/യുഎസ്എ/നെതർലൻഡ്സ്
ഇന്ത്യയുടെ സൂപ്പർ 8 മത്സരങ്ങൾ
∙ ഫെബ്രുവരി 22: ദക്ഷിണാഫ്രിക്ക (അഹമ്മദാബാദ്)
∙ ഫെബ്രുവരി 26: സിംബാബ്‌വെ (ചെന്നൈ)
∙ മാർച്ച് ഒന്ന്: വെസ്റ്റിൻഡീസ് (കൊൽക്കത്ത)
English Summary:







English (US) ·