സൂപ്പർ ഓവറിനു പിന്നാലെ വാക്കേറ്റം, വൈഭവിന്റെ ‘മറുപടി’ കാത്ത് ക്രിക്കറ്റ് ലോകം; ഇന്ത്യ എ– ശ്രീലങ്ക എ ഫൈനൽ ഇന്ന്

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: June 21, 2026 08:52 AM IST

1 minute Read

 X/@known_tounknown)
വൈഭവ് സൂര്യവംശി (ഫയൽ ചിത്രം: X/@known_tounknown)

ധാംബുള്ള∙ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ഇന്ന് ഇന്ത്യ എ– ശ്രീലങ്ക എ പോരാട്ടം. എല്ലാ കണ്ണുകളും ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയിലാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ശ്രീലങ്കൻ താരങ്ങളുമായി വൈഭവ് വാക്കേറ്റത്തി‍ൽ ഏർപ്പെട്ടത് വിവാദമായിരുന്നു. സൂപ്പർ ഓവറിലേക്കു നീണ്ട മത്സരം ലങ്ക ജയിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ഇതോടെ ഇന്നു വൈഭവിന്റെ ‘മറുപടി’ എപ്രകാരമാകുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. മത്സരം ഇന്ത്യൻ സമയം രാവിലെ 10 മുതൽ. സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം. പ്രിയാംശ് ആര്യ, വൈഭവ്, ആയുഷ് ബദോനി, പ്രഭ്സിമ്രൻ സിങ്, കുമാർ കുശാഗ്ര തുടങ്ങി കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് തിലക് വർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ഇറങ്ങുന്നത്. 

English Summary:

Tri Series Sri Lanka A vs India A, Final astatine Dambulla updates

Read Entire Article