സൂപ്പർ ലീഗ് കേരള സെപ്റ്റംബർ 25 മുതൽ, ഉദ്ഘാടന മത്സരം കണ്ണൂരില്‍, പുതിയ ടീമുകള്‍ ഇല്ല

1 month ago 4

ഓൺലൈൻ പ്രതിനിധി

Published: July 24, 2026 11:58 AM IST

1 minute Read

kannur-warriors-jpeg
സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വോറിയേഴ്സ് ടീം

കോഴിക്കോട്∙ കേരളത്തിന്റെ ഫുട്ബോൾ ആവേശത്തിനു വിസിൽ മുഴങ്ങാൻ ഇനി രണ്ടു മാസം മാത്രം. സൂപ്പർലീഗ് കേരളയുടെ മൂന്നാം പതിപ്പിന് സെപ്റ്റംബർ 25ന് തുടക്കമാവും.നിലവിലെ ചാംപ്യൻമാരായ കണ്ണൂർ‍ വോറിയേഴ്സിന്റെ ഹോം മൈതാനമായ കണ്ണൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സെപ്റ്റംബർ 25ന് കിക്കോഫ് നടത്താനാണ് നിലവിൽ ആലോചന. ഡിസംബർ 15ന് ഫൈനൽ മത്സരവും നടത്തിയേക്കും. വെള്ളി, ശനി, ഞായർ ദിനങ്ങളിലായാണ് മത്സരങ്ങൾ ക്രമീകരിക്കുക.

ഇത്തവണ പുതുതായി കാസർകോട്, പാലക്കാട് നഗരങ്ങളുടെ ടീമുകൾ ഇത്തവണ കളിക്കാനിറങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ ടീമുകൾ ഇത്തവണ ഉണ്ടാവില്ലെന്നാണ് സൂചന. കാലിക്കറ്റ് എഫ്സിയുടെ ഹോം മൈതാനം കോർപറേഷൻ സ്റ്റേഡിയമാണ്. ഫോഴ്സ കൊച്ചി എഫ്സി കഴിഞ്ഞ തവണ എറണാകുളം മഹാരാജാസ് മൈതാനത്താണ് കളിച്ചതെങ്കിൽ ഇത്തവണ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് ഹോം മൈതാനം. കണ്ണൂർ വോറിയേഴ്സിനു പുറമേ മലപ്പുറം എഫ്സി, തൃശൂർ മാജിക് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എന്നീ ടീമുകളാണ് ഇത്തവണയും കളത്തിലിറങ്ങുക.

പ്രാദേശിക തലത്തിൽ മികച്ച താരങ്ങൾക്ക് ഇത്തവണയും ടീമുകളിൽ കയറാനും അവസരം ഒരുങ്ങുന്നുണ്ട്. സൂപ്പർലീഗ് കേരളയുടെ ‘പ്രോജക്റ്റ് ഗെയിം ചേഞ്ചർ’ സിലക്‌ഷൻ ട്രയൽസ് കഴിഞ്ഞ ദിവസം കണ്ണൂരിൽ തുടങ്ങി. കാലിക്കറ്റ് എഫ്സിയുടെ ഹോം മൈതാനമായ കോ‍ർപറേഷൻ സ്റ്റേഡിയത്തിൽ സിലക്‌ഷൻ ട്രയൽസ് 25നും 26നും സ്റ്റേഡിയത്തിൽ നടക്കും.

English Summary:

Kerala Super League is acceptable to footwear disconnected its 3rd variation connected September 25th, igniting the state's shot passion. This play promises breathtaking matches, with existing champions Kannur Warriors looking to support their title.

Read Entire Article