Published: June 08, 2026 02:31 PM IST Updated: June 08, 2026 10:34 PM IST
1 minute Read
മുംബൈ ∙ കരിയറിലെ ഏറ്റവും ദുർഘടമായ ഘട്ടത്തിലൂടെയാണ് സൂര്യകുമാർ യാദവ് കടന്നുപോകുന്നത്. ഇന്ത്യയുടെ ട്വന്റി20 ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പടിയിറങ്ങേണ്ടി വന്ന താരത്തിന് ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. ഇനിയൊരു തിരിച്ചുവരവ് താരത്തിന് സാധ്യമാണോയെന്നത് വലിയ ചോദ്യചിഹ്നമാണ്. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുക എന്നത് വലിയൊരു ദൗത്യമാണെന്നിരിക്കെ, മുംബൈ ഇന്ത്യൻസിലെ സൂര്യകുമാറിന്റെ നാളുകളും അവസാനിച്ചേക്കുമെന്നാണ് സൂചന.
What you should work next
സൂര്യയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് മുംബൈ ഇന്ത്യൻസുമായി ബന്ധപ്പെട്ടെ എല്ലാ ചിത്രങ്ങളും നീക്കിയതോടെയാണ് താരം ഫ്രാഞ്ചൈസി വിടാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹം പരന്നത്. ഇന്നാണ് താരത്തിന്റെ ഇൻസ്റ്റയിൽ ‘മുംബൈ ചിത്രങ്ങൾ’ ഇല്ലെന്ന് ആരാധകർ തിരിച്ചറിഞ്ഞത്. ബയോയിൽനിന്നും ‘മുംബൈ ഇന്ത്യൻസ്’ എന്നത് നീക്കി.
സൂര്യകുമാർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന അക്കൗണ്ടുകളിലും മുംബൈ ഇന്ത്യൻസും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമില്ല. ഹാർദിക്കും മുംബൈ ഇന്ത്യൻസ് വിട്ടേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യൻ ക്രിക്കറ്റിലെ രണ്ടു വന്മരങ്ങളായ രോഹിത് ശർമയ്ക്കും എം.എസ്. ധോണിക്കുമൊപ്പം നിൽക്കുന്ന ചിത്രം മാത്രമാണ് മുംബൈ ഇന്ത്യൻസ് ടീമുമായി ബന്ധപ്പെട്ട് സൂര്യകുമാറിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലുള്ളത്.
Suryakumar Yadav removed Mumbai Indians and Mumbai from his bio. He unfollowed Mumbai Indians. MI unfollowed him. He deleted each MI related pics and videos from his insta id. He changed his pfp too.
What's cooking? pic.twitter.com/PL6ErA6tDc
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് 2018ലാണ് സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിലേക്ക് എത്തുന്നത്. വർഷങ്ങളായി ഐപിഎലിൽ മുംബൈയുടെ വിജയങ്ങളിൽ താരം നിർണായക പങ്കാണ് വഹിക്കുന്നത്. മുംബൈ ഇന്ത്യൻസിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2021ൽ 30–ാം വയസ്സിൽ സൂര്യ ഇന്ത്യൻ ടീമിലെത്തിയതും പിന്നീട് ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ പദവി വരെ എത്തിയതും.
എന്നാൽ ഈ ഐപിഎൽ സീസണിൽ 20.77 ശരാശരിയിൽ വെറും 270 റൺസ് മാത്രമാണ് സൂര്യകുമാറിന് മുംബൈയ്ക്കായി നേടാനായത്. പത്തു ടീമുകളുള്ള ടൂർണമെന്റിൽ, പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തത്. രണ്ട് അർധസെഞ്ചറികൾ മാത്രമാണ് സൂര്യയ്ക്കു നേടാനായത്. ഐപിഎലിനു തൊട്ടുപിന്നാലെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തുനിന്നും സൂര്യയെ നീക്കി. പകരം ശ്രേയസ്സ് അയ്യരെ നിയോഗിക്കുകയും ചെയ്തു. ദിവസങ്ങൾക്കുള്ളിലാണ് സൂര്യ മുംബൈ ഇന്ത്യൻസും വിടുകയാണെന്ന അഭ്യൂഹം പരന്നത്.
English Summary:





English (US) ·