സെഞ്ചറി നേടിയ ഇഷാന് വിക്കറ്റ് കീപ്പർ സ്ഥാനം ‘സമ്മാനിച്ചു’, സഞ്ജുവിനെ മാറ്റി; ലോകകപ്പിനു തൊട്ടുമുൻപ് നീക്കം

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 31, 2026 09:22 PM IST

1 minute Read

ഇഷാൻ കിഷൻ, സഞ്ജു സാംസൺ
ഇഷാൻ കിഷൻ, സഞ്ജു സാംസൺ

Follow Us

Facebook

WhatsApp

തിരുവനന്തപുരം∙ തകർപ്പൻ സെഞ്ചറിക്കു പിന്നാലെ ന്യൂസീലൻഡിനെതിരായ അഞ്ചാം ട്വന്റി20യിലെ വിക്കറ്റ് കീപ്പർ സ്ഥാനം ഇഷാൻ കിഷനു നൽകി ഇന്ത്യൻ ടീം മാനേജ്മെന്റ്. കഴിഞ്ഞ നാലു മത്സരങ്ങളിലും സഞ്ജു സാംസണായിരുന്നു ഇന്ത്യൻ നിരയിലെ വിക്കറ്റ് കീപ്പർ. എന്നാൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിനു പിന്നാലെയാണ് സഞ്ജുവിനെ മാറ്റി ഇഷാൻ കിഷനെ വിക്കറ്റ് കീപ്പറാകുന്നത്. സഞ്ജു കവറിൽ ഫീൽഡറായാണു കളിച്ചത്.

ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഇന്ത്യൻ നിരയിലെ വിക്കറ്റ് കീപ്പർമാർ. സഞ്ജു പ്രധാന വിക്കറ്റ് കീപ്പറാണെങ്കിലും തകർപ്പൻ ഫോമിലുള്ള ഇഷാനെയും ബിസിസിഐ പരിഗണിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. തിലക് വർമ പരുക്കുമാറി തിരിച്ചുവരുമ്പോൾ ഇഷാനെയും സഞ്ജുവിനെയും ഒരുമിച്ച് പ്ലേയിങ് ഇലവനിൽ ഇറക്കാൻ സാധിക്കില്ല. ഇതു മുന്നിൽ കണ്ടാണ് ബിസിസിഐയുടെ നീക്കമെന്നാണു റിപ്പോർട്ടുകൾ.

കാര്യവട്ടത്ത് സെഞ്ചറി നേടിയ ഇഷാൻ കിഷനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. 43 പന്തുകൾ നേരിട്ട ഇഷാൻ 103 റൺസെടുത്തു പുറത്തായി. 10 സിക്സുകളും ആറു ഫോറുകളുമാണ് ഇഷാൻ കാര്യവട്ടത്ത് ബൗണ്ടറി കടത്തിയത്. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. ആറു പന്തുകൾ നേരിട്ട താരം ആറു റൺസ് മാത്രമെടുത്താണു പുറത്തായത്. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ 46 റൺസ് മാത്രമാണ് സഞ്ജു നേടിയത്.

English Summary:

Ishan Kishan has been selected arsenic the wicket keeper for the Indian squad successful the 5th T20 against New Zealand, replacing Sanju Samson

Read Entire Article