Published: September 06, 2026 05:37 PM IST
1 minute Read
ചെന്നൈ ∙ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ ദുലീപ് ട്രോഫിയുടെ ഫൈനലിന്റെ ആദ്യ ദിനം സൗത്ത് സോണിനെതിരെ ഈസ്റ്റ് സോൺ ശക്തമായ നിലയിൽ. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോൺ, സെഞ്ചറി നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ (135 പന്തിൽ 111*), അർധസെഞ്ചറി നേടിയ കുമാർ കുശാഗ്ര (75 പന്തിൽ 63*), അഭിമന്യു ഈശ്വരൻ (86 പന്തിൽ 72), ശിഖർ മോഹൻ (120 പന്തിൽ 85) എന്നിവരുടെ ബാറ്റിങ് കരുത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് നേടി. ആദ്യ ദിനം അവസാനിക്കുമ്പോൾ ഇഷാൻ കിഷനും കുമാർ കുശാഗ്രയുമാണ് ക്രീസിൽ.
What you should work next
ഈസ്റ്റ് സോണിനായി പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി 37 പന്തിൽ 44 റൺസെടുത്തു. സൗത്ത് സോണിനായി ബോളിങ്ങിനിറങ്ങിയ ഇന്ത്യൻ താരം മുഹമ്മദ് സിറാജ് 14 ഓവറിൽ 96 റൺസ് വഴങ്ങി. വിക്കറ്റൊന്നും നേടാനുമായില്ല. മലയാളി താരം എം.ഡി.നിധീഷ് 10 ഓവറിൽ 39 റൺസ് മാതമാണ് വിട്ടുകൊടുത്തത്. ചമ വി.മിലിന്ദ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ത്രിപുരണ വിജയ് ഒരു വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ്ങിനിറിങ്ങിയ ഈസ്റ്റ് സോണിന് ഓപ്പണർമാരായ അഭിമന്യു ഈശ്വരനും വൈഭവ് സൂര്യവംശിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്തു. പതിവുപോലെ ബോളർമാരെ കടന്നാക്രമിച്ച വൈഭവ്, ഒരു സിക്സും അഞ്ച് ഫോറും സഹിതമാണ് 37 പന്തിൽ 44 റൺസെടുത്തത്. 15–ാം ഓവറിൽ മിലിന്ദാണ് വൈഭവിനെ പുറത്താക്കിയത്. പിന്നലെയെത്തിയ ശിഖർ മോഹനും ശ്രദ്ധയോടെ ബാറ്റുവീശി. എന്നാൽ ആദ്യ സെഷൻ അവസാനിക്കുന്നതിനു മുൻപു തന്നെ അഭിമന്യു ഈശ്വരൻ ണ്ണൗട്ടായി.
നാലാമനായി ഇറങ്ങിയ സുദീപ് കുമാർ ഘരാമി (25 പന്തിൽ 6) കാര്യമായ സംഭാവന ഇല്ലാതെ പുറത്തായി. നാലാം വിക്കറ്റിൽ ഒന്നിച്ച ശിഖർ മോഹനും ഇഷാൻ കിഷനും 94 റൺസാണ് കൂട്ടിച്ചേർത്തത്. അർധസെഞ്ചറി നേടിയ ശിഖറിനെ മിലിന്ദ് ക്ലീൻ ബൗൾഡൗക്കി. അപ്പോഴേയ്ക്കും ഈസ്റ്റ് സോൺ സ്കോർ 241ൽ എത്തിയിരുന്നു. പിന്നാലെയാണ് ഇഷാനും– കുമാർ കുശാഗ്രയും ഒന്നിച്ചത്.
മൂന്നാം സെഷൻ മുഴുവൻ ബാറ്റുവീശിയ ഇവർ സൗത്ത് സോൺ ബാറ്റർമാരെ ശരിക്കും പരീക്ഷിച്ചു. റെഡ് ബോൾ ശൈലിയിൽ ഇഷാൻ നങ്കൂരമിട്ടപ്പോൾ ഏകദിന ശൈലിയിലായിരുന്നു കുമാറിന്റെ ബാറ്റിങ്. 122 പന്തിലാണ് ഇഷാൻ തന്റെ പത്താം ഫസ്റ്റ് ക്ലാസ് സെഞ്ചറി പൂർത്തിയാക്കിയത്. 67 പന്തിലാണ് കുമാർ കുശാഗ്ര ഏഴാം ഫസ്റ്റ് ക്ലാസ് അർധസെഞ്ചറി തികച്ചത്. ഇതിനു പിന്നാലെ ഇരുവരും ബൗണ്ടറികളുമായി ആക്രമണം കടുപ്പിച്ചു. ഒരു സിക്സും 14 ഫോറുമാണ് ഇഷാന്റെ ബാറ്റിൽനിന്നു പിറന്നത്. കുമാർ കുശാഗ്ര അഞ്ച് സിക്സും നാലു ഫോറും പായിച്ചു.
English Summary:






English (US) ·