Published: January 31, 2026 07:02 AM IST Updated: January 31, 2026 11:01 AM IST
1 minute Read
സെഞ്ചൂറിയൻ (ദക്ഷിണാഫ്രിക്ക)∙ കരിയറിലെ 100–ാം രാജ്യാന്തര ട്വന്റി20 മത്സരം സെഞ്ചറിയുമായി ആഘോഷിച്ച ക്വിന്റൻ ഡികോക്കിന്റെ (49 പന്തിൽ 115) ബലത്തിൽ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് വിജയം.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. ഷിമ്രോൺ ഹെറ്റ്മെയർ (76), ഷെർഫെയ്ൻ റുഥർഫോർഡ് (57 നോട്ടൗട്ട്) എന്നിവർ വിൻഡീസിനായി അർധ സെഞ്ചറി നേടി.
മറുപടി ബാറ്റിങ്ങിൽ ഡികോക്, റയാൻ റിക്കൽറ്റൻ (36 പന്തിൽ 77 നോട്ടൗട്ട്) എന്നിവരുടെ കരുത്തിൽ 17.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. ജയത്തോടെ 3 മത്സര പരമ്പര ദക്ഷിണാഫ്രിക്ക 2–0ന് സ്വന്തമാക്കി. ഇന്നാണ് പരമ്പരയിലെ അവസാന മത്സരം.
English Summary:







English (US) ·