Published: February 26, 2026 09:51 AM IST
1 minute Read
അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിലെ സൂപ്പർ പോരാട്ടത്തിൽ ഇന്നു ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും നേർക്കുനേർ വരുമ്പോൾ ചങ്കിടിക്കുന്നത് ഇന്ത്യൻ ടീമിനും ആരാധകർക്കുമാണ്! ഇന്നത്തെ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചാൽ, ഇന്ത്യയുടെ സെമിപ്രതീക്ഷകൾക്ക് കൂടുതൽ തിളക്കം വയ്ക്കും. വിൻഡീസാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യയുടെ സെമി സാധ്യത അൽപം കൂടി മങ്ങും. ഇന്നു ജയിക്കുന്ന ടീമിന് സെമിഫൈനൽ ഏറക്കുറെ ഉറപ്പാക്കാം.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 3 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം. സൂപ്പർ 8 ഗ്രൂപ്പ് ഒന്നിൽ ദക്ഷിണാഫ്രിക്കയും വിൻഡീസും ഓരോ ജയം വീതം സ്വന്തമാക്കിക്കഴിഞ്ഞു. ഇന്ന് വിൻഡീസിനെതിരെയും അടുത്ത മത്സരത്തിൽ സിംബാബ്‌വെയ്ക്കെതിരെയും ജയിച്ചാൽ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ചാംപ്യൻമാരായ സെമിയിൽ കടക്കും.
ഇതോടെ, ഇന്ന് സിംബാബ്‌വെയ്ക്കെതിരെയും അവസാന മത്സരത്തിൽ വിൻഡീസിനെതിരെയും ജയിച്ചാൽ ഇന്ത്യയ്ക്കു രണ്ടാം സ്ഥാനക്കാരായി സെമി ഉറപ്പിക്കാം. ഇനി വിൻഡീസ് ജയിച്ചാൽ, ഇന്ത്യയ്ക്കു കാര്യങ്ങൾ കടുപ്പമാകും. ഇതോടെ ദക്ഷിണാഫ്രിക്ക, വിൻഡീസ് ടീമുകളുടെ നെറ്റ് റൺറേറ്റ് മറികടന്ന് സെമിയിൽ പ്രവേശിക്കാൻ ഇന്ത്യയ്ക്ക് അടുത്ത രണ്ട് മത്സരങ്ങളിലും വമ്പൻ ജയം ആവശ്യമായി വരും.
English Summary:







English (US) ·