Published: August 18, 2026 07:34 AM IST Updated: August 18, 2026 07:54 AM IST
1 minute Read
ഗോൾ ∙ രണ്ടാം ദിനം ലങ്കൻ സ്പിന്നർമാർ ഉഴുതിട്ട പിച്ചിൽനിന്ന് മൂന്നാം ദിനം ഇന്ത്യൻ സ്പിന്നർമാർ വിളവെടുത്തു! മാനവ് സുതാർ– രവീന്ദ്ര ജഡേജ– കുൽദീപ് യാദവ് സ്പിൻ ത്രയത്തിന്റെ മികവിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയെ 284 റൺസിനു പുറത്താക്കിയ ഇന്ത്യയ്ക്ക് 178 റൺസിന്റെ ആധികാരിക ലീഡ്. സുതാർ 4 വിക്കറ്റുമായി ആക്രമണത്തിനു നേതൃത്വം നൽകിയപ്പോൾ ജഡേജ മൂന്നും കുൽദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
What you should work next
സെഞ്ചറിയുമായി പൊരുതിയ സോനൽ ദിനുശയും (100) അർധ സെഞ്ചറി നേടിയ നിരോഷൻ ഡിക്‌വെല്ലയുമാണ് (80) ലങ്കയെ നാണക്കേടിൽനിന്നു രക്ഷിച്ചത്. നേരത്തേ, 9ന് 460 എന്ന സ്കോറിൽ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ 462ന് ഓൾഔട്ടായി. സ്കോർ: ഇന്ത്യ 462, ശ്രീലങ്ക 284. മൂന്നാം ദിനവും മഴമൂലം ഓവറുകൾ നഷ്ടപ്പെട്ടു.
സ്പിൻ ഡൺഇന്ത്യയെ 462ൽ പുറത്താക്കി, ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്കു തുടക്കം പിഴച്ചു. ഓപ്പണർ നിഷാൻ ഫെർണാണ്ടോയെ (0) പുറത്താക്കിയ സിറാജാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. പിന്നാലെ സീനിയർ താരം ദിനേശ് ചണ്ഡിമൽ (4) മാനവ് സുതാറിനു മുന്നിൽ വീണു. അതോടെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യൻ സ്പിന്നർമാർ ലങ്കയെ 5ന് 90 എന്ന സ്കോറിൽ പിടിച്ചുകെട്ടി. ഫോളോഓൺ മുന്നിൽക്കണ്ട ലങ്കയെ അതിൽനിന്നു രക്ഷിച്ചത് ആറാം വിക്കറ്റിൽ ഒന്നിച്ച സോനൽ– ഡിക്‌വെല്ല സഖ്യമാണ്. കരുതലോടെ നിലയുറപ്പിച്ച ഇരുവരും പ്രതിരോധത്തിലൂന്നി ഇന്ത്യൻ സ്പിന്നർമാരെ നേരിട്ടു.
സ്വീപ് ഷോട്ടുകളിലൂടെ തുടർച്ചയായി ബൗണ്ടറി കണ്ടെത്തിയ സോനലാണ് ലങ്കയുടെ സ്കോർ ബോർഡ് ചലിപ്പിച്ചത്. പിന്നാലെ ഡിക്‌വെല്ലയും പതിയെ ആക്രമണത്തിലേക്കു തിരിഞ്ഞു. ആറാം വിക്കറ്റിൽ 146 റൺസ് ചേർത്ത ഇരുവരും ചേർന്ന് ലങ്കയെ 200 കടത്തി. സെഞ്ചറിയിലേക്കു കുതിച്ച ഡിക്‌വെല്ലയെ പുറത്താക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഇന്ത്യയെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. കൂട്ടുകെട്ട് തകർന്നതോടെ ലങ്ക വീണ്ടും പ്രതിരോധത്തിലായി. ഒരറ്റത്തു കരുതലോടെ കളിച്ച സോനൽ സെഞ്ചറി പൂർത്തിയാക്കിയെങ്കിലും മറുവശത്ത് തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യ മത്സരം വരുതിയിലാക്കി. ഇതോടെ ലങ്കൻ ഇന്നിങ്സ് 284ൽ അവസാനിച്ചു. മഴയെത്തിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കാൻ അംപയർമാർ തീരുമാനിച്ചു.
∙ കപിലിനു ശേഷം ജഡേജടെസ്റ്റ് ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികച്ച് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ജഡേജ. കപിൽ ദേവിനു ശേഷം, ടെസ്റ്റിൽ 4000ൽ അധികം റൺസും 350 വിക്കറ്റും നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും ജഡേജ സ്വന്തമാക്കി.
English Summary:
Focusing connected the India vs Sri Lanka Test match, the Indian spinners dominated the 3rd time by taking wickets connected a transportation prepared by Sri Lankan spinners. Led by Manav Suthar, Ravindra Jadeja, and Kuldeep Yadav, India bowled retired Sri Lanka for 284, securing a important 178-run lead.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·