‘സ്ട്രൈക്ക് കൊടുക്കാതിരിക്കാൻ ഡോട്ട് ബോൾ, ഇതെന്ത് തന്ത്രമാണ്? കോലിയുണ്ടായിരുന്നെങ്കിൽ...’; ക്യാപ്റ്റൻ ഗില്ലിന് വൻ വിമർശനം

3 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: August 28, 2026 10:01 PM IST

1 minute Read

ശുഭ്മൻ ഗില്ലും വിരാട് കോലിയും. Photo by SAEED KHAN / AFP
ശുഭ്മൻ ഗില്ലും വിരാട് കോലിയും. Photo by SAEED KHAN / AFP

മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ സമനില വഴങ്ങിയതിനു പിന്നാലെ, ടീമിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുൻ താരം മുഹമ്മദ് കൈഫ്. വിരാട് കോലി ഇപ്പോഴും കളിക്കുന്നുണ്ടായിരുന്നെങ്കിൽ ടീമിന്റെ പ്രകടനം ഈ അവസ്ഥയിലേക്കു പോകുമായിരുന്നില്ലെന്ന് മുഹമ്മദ് കൈഫ് യുട്യൂബ് ചാനലിൽ തുറന്നടിച്ചു. മത്സരത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ തന്ത്രങ്ങളെയും കൈഫ് വിമർശിച്ചു. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്കയെ ഫോളോ ഓണിന് അയച്ച ഇന്ത്യ, അവസാന ദിവസം സമനില വഴങ്ങുകയായിരുന്നു.

What you should work next

‘‘ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് എല്ലാവര്‍ക്കും സാധിക്കുന്ന കാര്യമല്ല. അതു വളരെ ദൈർഘ്യമേറിയ മത്സരമാണ്. തുടർച്ചയായി നിങ്ങൾ പന്തെറിയേണ്ടി വരും. വിരാട് കോലിയെപ്പോലൊരാൾ ഇപ്പോഴും കളിക്കുന്നുണ്ടായിരുന്നെങ്കിൽ തുടർച്ചയായി ടീമിനെ ഒരേ ഊർജത്തോടെ നിലനിർത്തുമായിരുന്നു. രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ എനർജി ലെവല്‍ എന്നത് വളരെ കുറവായിരുന്നു. അതുകൊണ്ടാണ് കോലി കളിച്ചിരുന്നെങ്കില്‍ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നെന്നു ഞാൻ പറയുന്നത്.’’

‘‘ഗ്രൗണ്ടിൽ ക്യാപ്റ്റൻ ഗില്‍ ഒരു സഹായവും ലഭിക്കാതെ നിൽക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ അനുഭവ സമ്പത്തുള്ള ഒരുപാടു താരങ്ങളൊന്നുമില്ല. കെ.എൽ. രാഹുൽ അവിടെയുണ്ട്. ഋഷഭ് പന്തുണ്ട്. 90 മത്സരങ്ങൾ കളിച്ച ജഡേജയുണ്ട്. പക്ഷേ അദ്ദേഹത്തെ നായക സ്ഥാനത്തേക്കൊന്നും പരിഗണിച്ചിട്ടില്ല. ഗിൽ പല തവണ ബോളർമാരുടെ അടുത്തേക്കു പോകുന്നതു ഞാൻ കണ്ടിരുന്നു. എന്നാൽ ഡോട്ട് ബോളുകള്‍ എറിയുകയായിരുന്നു ഇന്ത്യയുടെ തന്ത്രം. സോനലിന് പന്തു നൽകാതിരിക്കാൻ വൈഡ് എറിയുകയെന്നതായിരുന്നു ഇന്ത്യയുടെ മറുപടി. ഇങ്ങനെയൊന്ന് സത്യം പറഞ്ഞാൽ ഇതുവരെ കണ്ടിട്ടില്ല. ഇന്ത്യൻ ടീം നിസ്സഹായരായിപ്പോകുന്ന അവസ്ഥയായിരുന്നു. സോനലിന് സ്ട്രൈക്ക് കിട്ടാതിരിക്കാൻ ഓവറിലെ അവസാന പന്ത് ഡോട്ട് ബോൾ എറിയാനായിരുന്നു അവരുടെ ശ്രമം.’’– മുഹമ്മദ് കൈഫ് വിമർശിച്ചു.

What you should work next

രണ്ടാം ഇന്നിങ്സിൽ ഫോളോ ഓൺ ചെയ്ത ശ്രീലങ്ക അവസാന ദിവസം ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തുനിൽക്കെ, ഇരു ടീമുകളും സമനിലയിൽ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ഇന്ത്യ 1–0ന് പരമ്പര സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിലും സെഞ്ചറി തികച്ച ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയാണ് ഇന്ത്യയുടെ വിജയ സാധ്യതകൾ ഇല്ലാതാക്കിയത്. 264 പന്തുകളിൽനിന്ന് രണ്ടു സിക്സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ സോനൽ, 133 റൺസുമായി പുറത്താകാതെനിന്നു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി സ്പിന്നർമാരായ മാനവ് സുത്താറും രവീന്ദ്ര ജഡേജയും മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, സരാൻഷ് ജെയിൻ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

English Summary:

Kaif questions Shubman Gill’s leadership

Read Entire Article