Published: July 24, 2026 11:40 AM IST
1 minute Read
ന്യൂയോർക്ക്∙ ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പൂർത്തിയായതിനു പിന്നാലെ ഗ്രൗണ്ടിൽ വച്ച് സ്പാനിഷ് താരങ്ങളെ അർജന്റീന താരങ്ങൾ മർദിക്കാൻ ശ്രമിച്ചതു വൻ വിവാദമായിരുന്നു. കയ്യാങ്കളിക്കിടെ അർജന്റീന അസിസ്റ്റന്റ് പരിശീലകൻ റോബർട്ടോ അയാല, സ്പെയിനിന്റെ ഡാനി ഓൽമോയെ ഇടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അർജന്റീന ഹെഡ് കോച്ച് ലയണൽ സ്കലോനി താരങ്ങളെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയായിരുന്നു എതിർ ടീമിലെ താരത്തെ റോബർട്ടോ ഇടിച്ചത്. സംഭവത്തിനു ശേഷം നാട്ടിലേക്കു മടങ്ങിയ റോബർട്ടോ, വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ. ആവശ്യമെങ്കിൽ ഡാനി ഓൽമോയോടു മാപ്പു പറയാൻ തയാറാണെന്നു റോബർട്ടോ ഒരു അർജന്റീന മാധ്യമത്തോടു പറഞ്ഞു.
What you should work next
‘‘തീർച്ചയായും, എനിക്ക് സങ്കടമുണ്ട്. എന്റെ സ്ഥാനത്തിരിക്കുമ്പോൾ, ഏതെങ്കിലും വികാരമോ അല്ലെങ്കിൽ എതിർഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങളോ എന്റെ മാനസികാവസ്ഥയെയോ പ്രവൃത്തികളെയോ മാറ്റാൻ ഞാൻ അനുവദിച്ചുകൂടായിരുന്നു. അവർ പറയുന്നതു പോലെ ഞാൻ ഓൽമോയെ ഇടിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തെ തള്ളിയിരുന്നു. ഓൽമോയെ കണ്ടാല്‍ മാപ്പു പറയാൻ ഞാൻ തയാറാണ്.’’– അർജന്റീന പരിശീലകൻ വ്യക്തമാക്കി.
ഡാനി ഓൽമോയുടെ മോശം വാക്കുകളോടുള്ള പ്രതികരണമാണു കൈവിട്ടുപോയതെന്നും അർജന്റീന അസിസ്റ്റന്റ് പരിശീലകന്‍ ന്യായീകരിച്ചു. ‘‘അദ്ദേഹം പറഞ്ഞ എന്തോ കാര്യത്തോടുള്ള പ്രതികരണമായിട്ടാണ് അതു സംഭവിച്ചത്. നാണക്കേടുണ്ടാക്കുന്ന സംഭവമാണിത്. ഗ്രൗണ്ടിൽ സംഭവിച്ചത് നമ്മൾ അംഗീകരിക്കണം. മത്സരം അവസാനിച്ചപ്പോൾ ഗ്രൗണ്ടിലെ സംഘർഷമാണു ഞാൻ കണ്ടത്. ഉടൻ തന്നെ ഞാൻ അങ്ങോട്ടേക്ക് ഓടി. പ്രശ്നം പരിഹരിക്കാനാണു ഞാൻ പോയത്. എന്നാൽ കാര്യങ്ങൾ മോശമായിട്ടാണ് അവസാനിച്ചത്. വൈകാരികമായി സംഭവിച്ചു പോയതാണ് അത്. ഞാൻ ന്യായീകരിക്കുന്നില്ല.’’– റോബർട്ടോ അയാല പറഞ്ഞു.
What you should work next
റോബർട്ടോ അയാല ഡാനി ഓൽമോയുടെ കഴുത്തിൽ ഇടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അർജന്റീന താരം നഹുവൽ മൊളിന സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മർദിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. തോൽവിയുടെ നിരാശയിൽനിന്ന മൊളിനയ്ക്കു സമീപത്തു കൂടെ ഗ്രൗണ്ടിലേക്ക് ഓടിയ റോഡ്രിയെ അർജന്റീന താരം കൈകൊണ്ടു മർദിക്കുകയായിരുന്നു. ഈ സമയത്ത് സ്പാനിഷ് താരം എറിക് ഗാർഷ്യയും വിഷയത്തിൽ ഇടപെട്ടു. പിന്നാലെയാണ് ഗ്രൗണ്ടിൽ നേര്‍ക്കു നേർ ഏറ്റുമുട്ടലിലേക്കു കാര്യങ്ങളെത്തിയത്. ലിയാന്‍ഡ്രോ പരേഡസ് ഗാർഷ്യയുടെ കഴുത്തില്‍ കുത്തിപ്പിടിക്കുകയായിരുന്നു. സംഘർഷം ആരംഭിച്ചതോടെ ബെഞ്ചിലുണ്ടായിരുന്ന സ്പാനിഷ് താരം ഗാവിയും ഓടിയെത്തി. ഗാവിയെ അർജന്റീന താരങ്ങൾ തള്ളി താഴെയിട്ടു. ഇതോടെ അർജന്റീനയുടെ കോച്ചിങ് സ്റ്റാഫുകളും പ്രശ്നത്തിൽ ഇടപെട്ടത്.
English Summary:






English (US) ·