സ്പിന്നർമാരെ എങ്ങനെ നേരിടും? സഞ്ജു ബെഞ്ചിൽ ഉണ്ട്, പക്ഷേ...; പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: February 19, 2026 05:43 PM IST

1 minute Read

 SAJJAD HUSSAIN / AFP
സഞ്ജു സാംസണും, സൂര്യകുമാർ യാദവും പരിശീലനത്തിൽ. Photo: SAJJAD HUSSAIN / AFP

അഹമ്മദാബാദ്∙ സ്പിൻ ബോളർമാരെ നേരിടുന്നതിൽ ഇന്ത്യയ്ക്കു പ്രശ്നങ്ങളുണ്ടെന്നു തുറന്നുപറഞ്ഞ് അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദോഷാട്ടെ. ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച നാലു മത്സരങ്ങളും ജയിച്ചെങ്കിലും സ്പിൻ ബോളർമാർക്കെതിരെ പ്രധാന ബാറ്റർമാർ‌ പതറുന്നത് ഇന്ത്യയ്ക്കു തലവേദനയാണ്. സ്പിന്നർമാരുടെ 42 ഓവറുകൾ നേരിട്ടപ്പോൾ, ഇന്ത്യന്‍ ബാറ്റർമാര്‍ 15 തവണ പുറത്തായിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിച്ച് സൂപ്പർ എട്ട് മത്സരങ്ങൾക്ക് ഇറങ്ങാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

‘‘ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ കുറേ പേർ ഇടംകയ്യൻമാര്‍ ആയതുകൊണ്ടുതന്നെ ടീമുകളെല്ലാം ഫിംഗർ സ്പിൻ നന്നായി ഉപയോഗിക്കുന്നുണ്ട്. അതൊരു വെല്ലുവിളി തന്നെയാണ്. ഇടം കൈ ബാറ്റർമാർ കുറെയുള്ളത് എതിരാളികൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു. സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കുന്നുണ്ട്.പക്ഷേ ഇന്ത്യയ്ക്ക് ഒരുപാട് ഓപ്ഷനുകളുമില്ല.’’– ഇന്ത്യൻ പരിശീലകൻ വ്യക്തമാക്കി. ലോകകപ്പിൽ നമീബിയയ്ക്കെതിരായ മത്സരം മാത്രമാണ് സഞ്ജു കളിച്ചത്.

‘‘പാക്കിസ്ഥാൻ 14 ഓവറുകളും സ്പിന്നർമാരെക്കൊണ്ടാണ് എറിയിച്ചത്. നാലു വിക്കറ്റു വഴങ്ങി 78 റൺസിന് അടുത്താണ് അന്നു നേടിയത്. അതൊരു മികച്ച പ്രകടനമല്ല. കൊളംബോയിലേത് ബുദ്ധിമുട്ടുള്ള വിക്കറ്റാണ്. എന്നാൽ നെതർലൻഡ്സിനെതിരെ കാര്യങ്ങൾ കുറച്ചുകൂടി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാലും ഡച്ച് താരം ആര്യൻ ഖാന്റെ നാലോവറുകൾ ശരിക്കും ബുദ്ധിമുട്ട് തന്നെയായിരുന്നു. സൂപ്പർ എട്ട് മത്സരങ്ങളിൽ ബോളർ‌മാർക്കെതിരെ ആധിപത്യം നേടേണ്ടതു പ്രധാനമാണ്.’’– ഇന്ത്യൻ പരിശീലകൻ മാധ്യമങ്ങളോടു പറഞ്ഞു.

English Summary:

Indian batsmen are struggling against rotation bowlers successful the T20 World Cup, arsenic highlighted by Assistant Coach Ryan Ten Doeschate

Read Entire Article