Published: November 17, 2026 01:52 PM IST
1 minute Read
മഡ്രിഡ് ∙ ലോകചാംപ്യന്മാരായ സ്പെയിനെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട്. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ, സ്പെയിനിനെതിരെ ഇംഗ്ലണ്ടിനു 3–2ന്റെ തകർപ്പൻ വിജയം. ഇതോടെ, 43 മത്സരങ്ങളായി തോൽവിയറിയാതെ കുതിച്ച സ്പെയിനിന്റെ പടയോട്ടത്തിനും അവസാനമായി. മിഡ്ഫീൽഡർ എലിയറ്റ് ആൻഡേഴ്സൻ ചുവപ്പുകാർഡ് കണ്ടതിനാൽ 10 പേരായി ചുരുങ്ങിയിട്ടും തകർപ്പൻ കളിയിലൂടെയാണ് ഇംഗ്ലണ്ട് സ്പാനിഷ് കുതിപ്പിനു വിരാമമിട്ടത്.
ആദ്യ പകുതിയിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ക്യാപ്റ്റൻ ഹാരി കെയ്നാണു ഗോൾവേട്ടയ്ക്കു തുടക്കമിട്ടത്. ഇംഗ്ലണ്ട് ജഴ്സിയിൽ ഹാരിയുടെ 93–ാം ഗോളാണിത്. എസ്രി കോൻസ, ബെൻ വൈറ്റ് എന്നിവരും ഇംഗ്ലണ്ടിനായി ലക്ഷ്യം കണ്ടു. മിക്കൽ ഒയർസബാൽ, നിക്കോ വില്യംസ് എന്നിവരുടേതാണ് സ്പെയിനിന്റെ ഗോളുകൾ.
അതേസമയം, ഗ്രൂപ്പ് എ1ൽ തുർക്കിയെ 2–1നു തോൽപിച്ച് ഫ്രാൻസും ക്വാർട്ടറിൽ കടന്നു. വ്യാഴാഴ്ച ഇറ്റലിയോട് 3-1നു തോറ്റ ഫ്രാൻസ് തുർക്കിയോടും അൽപം കഷ്ടപ്പെട്ടാണു ജയിച്ചത്. അതേസമയം കഴിഞ്ഞ കളിയിൽ ഫ്രാൻസിനെ കീഴടക്കി പ്രതീക്ഷ നൽകിയ ഇറ്റലി വീണ്ടും പൊട്ടി. ബൽജിയം 4–1ന് ഇറ്റലിയെ കീഴടക്കി.
English Summary:





English (US) ·